“മിടുക്ക് അല്പം കൂടുതൽ ആടോ… ”
“കുട്ടികൾ അല്ലെ… അവരുടെ സന്തോഷം അല്ലെടോ നമുക്ക് വലുത്.. ”
അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…
ഒരു നിമിഷം കൊണ്ടു കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു…
ഉറങ്ങാൻ കിടന്നിട്ടും നിദ്രദേവി ഓടി ഒളിക്കുവാണല്ലോ.. മനസ്സ് കലങ്ങി മറിഞ്ഞു കിടക്കുമ്പോൾ ആണ് അരുൺ അകത്തോട്ടു കയറി വന്നത്..
ഞാൻ ചാടി എഴുന്നേറ്റിരുന്നു…
“എന്താടോ ഭയങ്കര ആലോചന … ”
“ഏയ് ചുമ്മാ.. ഇങ്ങനെ കിടന്നതാ.. ”
“അങ്ങനെ ചുമ്മാ ഒന്നും അടങ്ങി ഒതുങ്ങി കിടക്കുന്ന ആൾ അല്ലാലോ താൻ.. ”
നിങ്ങൾ തന്നെ ആടോ കാരണം എന്ന് പറയണം എന്നുണ്ടായി… പക്ഷെ അയാള്ടെ മനസ്സിൽ തന്നോട് എങ്ങനെ ആണ് എന്നറിയില്ലല്ലോ..
അരുൺ നടന്നു വരാന്തയുടെ വാതിൽ തുറന്നു…
“എന്ത് തണുത്ത കാറ്റടോ ഇവിടെ… Wowww… ”
“പാലക്കൽ അമ്പലത്തിന്റെ പാടം ആണ് അത്… അകലെ വിളക്ക് കാണുന്നില്ലേ… അതാണ് അമ്പലം… ”
“നമുക്ക് രാവിലെ പോയാലോ… ”
“അയ്യോ.. വൈകുന്നേരം പോകാം… ”
“അതെന്താ രാവിലെ പോയാൽ… ”
“എനിക്ക് നേരത്തെ എണീക്കാൻ മടിയാ… ”
“അത് ഞാൻ എണീപ്പിച്ചോളാം… ”
“അവിടെ അമ്പലത്തിനോട് ചേർന്ന് ഒരു ഗന്ധപ്പാല ഉണ്ട്.. അതിന്റെ ഇല പറിച്ചു മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ചു അരയാലിന്റെ കടക്കൽ കുഴിച്ചിട്ടാൽ ആഗ്രഹസാഫല്യം കിട്ടും.. “