താന്‍ പെട്ടെന്ന് അഭിപ്രായം പറയണം കേട്ടോ… എന്തായാലും എനിക്ക് കുഴപ്പമില്ല.
വൈഷ്ണവ് അവളെ തന്നെ നോക്കി പറഞ്ഞു.
അത് കേട്ട് അവള്‍ മുഖം നന്നായി ഉയര്‍ത്തി അവന്‍റെ മുഖത്തേക്ക് നോക്കി.
എന്നോട് എന്തോ ചോദിക്കാന്‍ ഉണ്ടല്ലോ…? വൈഷ്ണവ് അവളുടെ നോട്ടം മനസിലാക്കി ചോദിച്ചു. അല്‍പം പരിഭവത്തോടെ അവള്‍ പറഞ്ഞു തുടങ്ങി.
ഞാന്‍ ഇന്ന് ഇവിടെ വരുമെന്ന് ആരാ പറഞ്ഞത്?
അതോ… ഇന്നലെ ശേഖരനങ്കില്‍ വിളിച്ചിരുന്നു. അവര്‍ക്ക് ഈ ബന്ധത്തിന് എതിര്‍പ്പോന്നുമില്ല എന്ന് പറഞ്ഞു. അതാണ് താന്‍ വീട്ടുകാരോട് ചോദിച്ചോ എന്ന് ഞാന്‍ ആദ്യം തിരക്കിയത്. അങ്കിളാണ് പറഞ്ഞത് താന്‍ ഇന്ന് എന്‍റെ കോളേജില്‍ വരുന്നുണ്ട് എന്ന്. അപ്പോളെ വിചാരിച്ചതാ തന്നോട് നേരിട്ട് സംസാരിക്കണം എന്ന്, പിന്നെ അങ്കിളും തന്നോട് അഭിപ്രായം ചോദിച്ചില്ല എന്ന് പറഞ്ഞു… അവന്‍ പറഞ്ഞു നിര്‍ത്തി. അവള്‍ കേട്ടു നില്‍ക്കുക മാത്രമേ ഉണ്ടായുള്ളു. അല്പം കാത്ത് നിന്നിട്ടും അവളുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി.
താന്‍ വീട്ടുകാരുമായി ആലോചിച്ച് എത്രയും പെട്ടെന്ന് തീരുമാനം പറയണം. ഇത് നടക്കില്ല എങ്കില്‍ വേറെ നോക്കാനാ… എന്‍റെ അച്ഛന്‍ നിന്നോട് ചോദിച്ച് മറുപടിയ്ക്കായ് കാത്തുനില്‍ക്കുന്നുണ്ട്.
അവള്‍ കേട്ടിരുന്നതിന് ശേഷം കുറച്ച് ആലോചിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
ഞാന്‍ നാളെയോ മറ്റന്നാളോ പറയാം. കണ്ണേട്ടന്‍ ഇവിടെ ഉണ്ടാവില്ലേ…
ഹാ.. ഞാന്‍ എവിടെ പോവാന്‍ മറ്റന്നാള്‍ ആവുമ്പോഴേക്കും മറുപടി കിട്ടണേ… പിന്നെ സമയം ചോദിക്കരുത്. അവന്‍ മറുപടി കൊടുത്തു. അവള്‍ തലയാട്ടി സമ്മതം നല്‍കി.
അപ്പോഴെക്കും ഒരു ട്രൈയില്‍ മൂന്ന് ഗ്ലാസ് ലൈം ആയി രമ്യ മേശയ്ക്ക് അരികല്‍ എത്തി. അവള്‍ ട്രൈ മേശപുറത്ത് വെച്ച് വൈഷ്ണവിനോടും ഗ്രിഷ്മയോടും ആയി ചോദിച്ചു.
ഞാന്‍ നില്‍ക്കണോ അതോ മാറി തരണോ…
അത് കേട്ട് വൈഷ്ണവ് ഒരു ചിരിയോടെ ഇരുന്നോളാന്‍ പറഞ്ഞു. മൂന്ന് പേരും ട്രൈയില്‍ നിന്ന് ഒരു ഗ്ലാസ് എടുത്തു കുടിക്കാന്‍ തുടങ്ങി. ഗ്ലാസിലെ പകുതി ലൈം കുടിച്ച് കഴിഞ്ഞപ്പോ വൈഷ്ണവിന്‍റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി.
പണ്ടേങ്ങോ കേട്ട എതോ മലയാള സിനിമയുടെ ബി.ജി.എമാണ് അതെന്ന് ഗ്രിഷ്മയ്ക്ക് മനസിലായി. എതാ മൂവിയെന്ന് അവള്‍ക്ക് ഓര്‍മ കിട്ടിയില്ല. അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു. ആരാ എന്ന് നോക്കി. മിഥുനയാണ്. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
എന്താടീ…
അവളുടെ ചോദ്യത്തിന് മറുപടിയെന്നോണം അവന്‍ ഓരോന്ന് പറഞ്ഞു.
ഞാന്‍ ഇപ്പോ ക്യാന്‍റീനിലാ…
വെറുതെ ഒരു ലൈം കുടിക്കാന്‍…
നീ വിളിച്ച കാര്യം പറ..
ഇപ്പോഴോ…
ഹാ… ഞാന്‍ ഇതാ വരുന്നു. അഞ്ച് മിനിറ്റ്.
അവന്‍ ഫോണ്‍ കട്ട് ചെയ്തു പോക്കറ്റില്‍ ഇട്ടു. ഗ്ലാസിലെ ബാക്കി ലൈം കുടിച്ചു. പിന്നെ തന്‍റെ എതിരെ ഇരിക്കുന്ന ഗ്രിഷ്മയോടും രമ്യയോടും ആയി പറഞ്ഞു.
അതേയ്. എനിക്ക് നാടകത്തിന്‍റെ പ്രക്ടീസ് ഉണ്ട്. സോ… ഇപ്പോ നമ്മുക്ക് പിരിയാം.. വീണ്ടും കാണാം. എന്നും പറഞ്ഞ് അവന്‍ എണിറ്റു.
? NICE ?
❤️♥️
❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️