താമര ഇതള്‍ പോലെയുള്ള കണ്ണുകള്‍. കണ്ണെഴുതി സുന്ദരമാക്കി വെച്ചിട്ടുണ്ട് അത്. ചെറിയ മൂക്ക്. കൊഴുത്ത കവിള്‍. ചെഞ്ചുണ്ടുകള്‍. ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലെങ്കിലും ചുവന്നിരിക്കുന്നു. ശംഖ് പോലുള്ള കഴുത്ത്. അവിടെ ഒരു സ്വര്‍ണ്ണമാല. പുറത്ത് നിറഞ്ഞ് നില്‍ക്കുന്ന മുടി. ചെറിയ രീതിയില്‍ പറഞ്ഞ ഒരു അപ്സരസ് തന്നെ.
ഇരുവരും മൗനമായി തുടരും എന്ന് മനസിലാക്കിയ അവന്‍ ആദ്യം മുന്‍കൈ എടുത്തു.
ഗ്രീഷ്മ എന്നല്ലേ പേര്…
അതേ എന്ന രൂപത്തില്‍ അവളൊന്ന് തലയാട്ടി.
ആ പേര് വിളിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണലോ…
അവള്‍ മുഖം ഉയര്‍ത്തി അവന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി
ചിന്നുന്ന് വിളിച്ചാ മതി. ഇവിടെ എല്ലാവരും അങ്ങിനെയാ വിളിക്കുക.. അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
ഓക്കെ ചിന്നു, എനിക്ക് തന്നോട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.
************************************************************************
(Back to Present)
ഹലോ, രണ്ടാളും കണ്ണും കണ്ണും നോക്കി നിന്ന മതിയോ… രമ്യ ഇടയിലേക്ക് ചോദ്യമിട്ടു.
വൈഷ്ണവ് തന്‍റെ കൈയില്‍ ഉള്ള സിഗരറ്റ് നിലത്തിട്ടു. ശേഷം ഷൂ കൊണ്ട് ചവിട്ടി കെടുത്തി. ചിന്നു ഇപ്പോഴും പഴയ നില്‍പ് തന്നെയാണ്. വീണ്ടും രമ്യ ഇടയ്ക്ക് കയറി പറഞ്ഞു.
അതേയ് വൈഷ്ണവേട്ടാ… എനിക്ക് ദാഹിക്കുന്നു. നമ്മുക്ക് ക്യാന്‍റിനില്‍ പോയി സംസാരിക്കാം…
അത് കേട്ട് വൈഷ്ണവ് രമ്യയെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
അതേയ് ഇത്ര ബുദ്ധിമുട്ടി വൈഷ്ണവേട്ടാ എന്ന് വിളിക്കണ്ട. ഒന്ന് പറഞ്ഞു നിര്‍ത്തി മുഖം ഗ്രീഷ്മയിലേക്ക് മാറ്റി തുടര്‍ന്നു. പരിചയമുള്ളവര്‍ എന്നെ കണ്ണാ എന്നാണ് വിളിക്കുന്നത്. നിങ്ങളും അങ്ങിനെ വിളിച്ചോ.
അത്കേട്ട് ചിന്നു മുഖമെന്ന് താഴ്തി. പിന്നെ പതിയെ ചോദിച്ചു.
കണ്ണേട്ടനെന്താ ഇവിടെ ?
അത് കേട്ട് കണ്ണന്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ മറുപടി കൊടുത്തു.
അത് ശരി ! എന്‍റെ കോളേജില്‍ വന്നിട്ട് എന്നോട് ചോദിക്കുന്നോ ഞാന്‍ എന്താ ഇവിടെന്ന്…?
അത് കേട്ട് രമ്യയും ചിന്നുവും ഒന്നു ചെറുതായി ഞെട്ടി. പിന്നെ ചിന്നുവിനെ ക്യാന്‍റിനിലേക്ക് വരാന്‍ വിളിച്ചു.
അങ്ങിനെ മൂന്ന് പേരും ക്യാന്‍റനിലേക്ക് നടന്നു. വഴിയ്ക്ക് വെച്ച് രമ്യ ചോദ്യവുമായി എത്തി.
കണ്ണേട്ടന്‍ ഇവിടെയാ പഠിക്കുന്നത് എന്ന് നിന്നോട് പറഞ്ഞിരുന്നില്ലേ ചിന്നു.
ചോദ്യം ചിന്നുവിനോട് ആയിരുന്നെങ്കിലും ഉത്തരം പറഞ്ഞത് കണ്ണനായിരുന്നു.
അതെങ്ങനെ ഇന്നലെ എന്നോട് വല്ലതും ചോദിക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോ മിണ്ടാതെ നിന്നയാള്‍ അല്ലേ…
? NICE ?
❤️♥️
❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️