വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി ?] 294

ഗ്രഹനാഥനാണെന്ന് മനസിലായി.

വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലലോ… അയള്‍ ചോദിച്ചു.

ഏയ് ഇല്ല, ഞാന്‍ മുമ്പും ഇങ്ങോട്ട് വന്നിട്ടുള്ളതല്ലേ… അച്ഛന്‍ മറുപടി കൊടുത്തു. പിന്നെ വൈഷ്ണവിന്‍റെ നേരെ തിരിഞ്ഞു.

കണ്ണാ നിനക്ക് ആളെ മനസിലായിലേ…. ശേഖരന്‍. നമ്മുടെ കമ്പനിയില്‍ ഓക്കെ വന്നിരുന്നു.

അപ്പോഴാണ് അവന് അയളെ ശരിക്കും ഓര്‍മ്മ വരുന്നത്. പ്ലസ്ടൂ കഴിഞ്ഞ് അച്ഛന്‍റെ ഒപ്പം ഓഫീസില്‍ പോകുമ്പോള്‍ കണ്ട് പരിചയപ്പെട്ടതാണ് അദ്ദേഹത്തെ.

ഹാ… അച്ഛാ ആദ്യം ഓര്‍മ്മ വന്നില്ല. ഇപ്പോ മനസിലായി. വൈഷ്ണവ് മറുപടി നല്‍കി.
ഇവന്‍റെ മകളെ കാണാനാണ് നമ്മള്‍ വന്നത്. ഗോപകുമാര്‍ പറഞ്ഞു.

വൈഷ്ണവ് ശേഖരനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു.

ബാക്കി വിശേഷം ഒക്കെ ഇരുന്ന് സംസാരിക്കാം. വരു… വാ മോനെ… ശേഖരന്‍ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു.

അവര്‍ വീട്ടില്‍ കയറി ഹാളിലേക്ക് കടന്നു. അവിടെ ഉള്ള സോഫയില്‍ ഇരുന്നു. പഴയ തറവാടായത് കൊണ്ടാവും നല്ല കൂളിര്‍മയുള്ള ഹാളായിരുന്നു അത്. ഗോപകുമാറും ശേഖരനും എന്തോക്കെയോ സംസാരിച്ചു. ഇടയ്ക്ക് ശേഖരന്‍ എന്നെ ഒന്നു നോക്കി ശേഷം വീടിന് ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ലക്ഷ്മി… മോളോ വിളിച്ചോളു.

എല്ലാവരും വീടിന് ഉള്ളില്‍ നിന്നു ഹാളിലേക്കുള്ള വാതിലിലേക്ക് ശ്രദ്ധ പതിപ്പിച്ചു. അധികം വൈകാതെ കൈയില്‍ ഒരു ട്രൈയില്‍ അഞ്ച് ഗ്ലാസ് ചായയുമായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിന്നു.

ധാവണിയുടുത്ത ഒരു സുന്ദരി കുട്ടി. പചിയെ നടന്ന് അവരുടെ അടുത്തെത്തി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവള്‍ ഒന്ന് കുനിഞ്ഞ് ട്രൈ അവന് നേരെ നീട്ടി.

അവന്‍ ചായ ഗ്ലാസ് എടുക്കാത്തത് കണ്ടപ്പോള്‍ അടുത്തിരുന്ന മിഥുന തോള് കൊണ്ട് അവന്‍റെ തോളില്‍ ചെറുതായോന്ന് തട്ടി. പെട്ടന്ന് സ്വബോധം വന്ന വൈഷ്ണവ് ഒരു ചിരിയോട് കൂടി ഒരു ഗ്ലാസ് എടുത്തു. അവള്‍ ബാക്കി ഉള്ളവര്‍ക്കും ചായ കൊടുത്ത് ട്രൈ പിടിച്ചു വന്ന വഴിയെ തന്നെ പോയി. അപ്പോള്‍ ആ വതിലില്‍ മറ്റൊരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. കണ്ടിട്ട് അവളുടെ അമ്മയാണെന്ന് തോന്നുന്നു. അവള്‍ അമ്മയുടെ പിറകില്‍ നാണത്താല്‍ തല താഴ്ത്തി നിന്നു.

ശേഖരന്‍ പെട്ടെന്ന് ക്ലിഷേ ഡയലോഗ് പറഞ്ഞു തുടങ്ങി.

അവര്‍ക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കില്‍ ആയിക്കോട്ടെ…

പെട്ടന്ന് ഗോപകുമാറും വിലാസിനിയും വൈഷ്ണവിന്‍റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.
അവന്‍ പതിയെ എണിറ്റു അവളുടെ അടുത്തേക്ക് പോയി. പോകുന്ന വഴി അവളുടെ അമ്മയുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു. അവളുടെ അടുത്തെത്തിയപ്പോള്‍ അവളും അവന്‍റെ കൂടെ നടക്കാന്‍ തുടങ്ങി. നാണം ഇപ്പോഴും മാറിയിട്ടില്ല. മുഖം ഉയര്‍ത്തുന്നത് തന്നെ ഇല്ല. അവര്‍ ഒരു റൂമിലേക്ക് പോയി.
നല്ല വൃത്തിയുള്ള മുറി. ഒരു കട്ടില്‍, ഒരു ലാപ്ടോപ്പ് പിന്നെ ഒരുമേശയും കസേരയും. റുമില്‍ ധാരാളം ഡെക്കറെഷന്‍ ചെയ്തിട്ടുണ്ട്. അവന്‍ ചുറ്റും ഒന്ന് നോക്കി. അവന്‍ അവളെ ഒന്ന് നോക്കി.

4 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ? NICE ?

  2. ❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.