വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി ?] 294

മിഥുന: ടാ ഞാന്‍ കുളിക്കുകയായിരുന്നു. ഇപ്പോ ഇറങ്ങിയെ ഉള്ളു. നീയെന്തിനാ ഈ നേരത്ത് വിളിക്കുന്നത്. വിട്ടില്‍ കയറിയാ നമ്മളെ ഒന്നും അടുപ്പിക്കാറില്ലലോ…

വൈഷ്ണവ്: ടീ… ഒരു പ്രശ്നമുണ്ട്…

മിഥുന: എന്താടാ… അങ്കിലും ആന്‍റിയും ആയി പിണങ്ങിയോ…

വൈഷ്ണവ്: അതല്ല ഇത് വേറെ പ്രശ്നമാണ്.. എന്‍റെ കല്യാണപ്രശ്നം.

മിഥുന: എന്ത് കല്യാണോ… നിനക്കോ…

ശേഷം വൈഷ്ണവ് നടന്ന കാര്യം മുഴുവന്‍ അവളോട് പറഞ്ഞു. ഒന്നും വിടാതെ… അത് മുഴുവന്‍ കേട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി..

വൈഷ്ണവ്: ടീ കോപ്പേ… ആളെ ഇരുന്ന് കളിയാക്കാതെ നീ മറുപടി താ…

മിഥുന: എന്നാലും നിന്‍റെ ഒരു ജാതകമേ… ഇലയിട്ട്, ചോറുവിളമ്പിട്ട്, കഴിക്കരുത് എന്ന് പറയും പോലെ… (അവള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി)

വൈഷ്ണവ്: ഈ നേരത്ത് നിന്നെ വിളിക്കാന്‍ നോക്കിയ എന്നെ പറഞ്ഞ മതി… ഞാന്‍ വെക്കുവാ…

മിഥുന: ടാ വെക്കല്ലേ… (അവള്‍ ചിരി അടക്കി പിടിക്കാന്‍ ശ്രമിച്ചു)

വൈഷ്ണവ്: ഒരു തിരമാനം എടുക്കാനാ നിന്നെ വിളിച്ചേ… അപ്പോഴാ നിന്‍റെ പുഴുങ്ങിയ ചിരി..

മിഥുന: ടാ ഞാനിപ്പോ എന്തോ പറയാ…

വൈഷ്ണവ്: വീട്ടില് എല്ലാരും ആകെ വിഷമത്തിലാ.. ഞാന്‍ എന്ത് ചെയ്യും.. നീ നിന്‍റെ അഭിപ്രായം പറ.

മിഥുന: നിന്‍റെ പാരന്‍റസിന് ഇതിലൊക്കെ നല്ല വിശ്വാസമുണ്ട്. എന്തായാലും അവരെ നീ വിഷമിപ്പിക്കില്ല… അവരുടെ സന്തോഷത്തിന് വേണ്ടി നീ ഇതിന് സമ്മതിച്ചു കൊടുത്തേക്ക്…

വൈഷ്ണവ്: അപ്പോ എന്‍റെ പ്രണയസ്വപ്നങ്ങള്‍…

മിഥുന: നല്ല സുന്ദരിയായ ഒരു കൊച്ചിനെ കണ്ടെത്തി അങ്ങ് കെട്ടിക്കോ… പിന്നെ രണ്ടു കൊല്ലം പ്രണയിച്ചിട്ടല്ലേ ബാക്കിയോക്കെ…(അവള്‍ വീണ്ടും ഒന്ന് ആക്കി ചിരിച്ചു)

വൈഷ്ണവ്: അപ്പോ പിന്നെ സമ്മതിക്കാം ലേ… ശരി ഞാന്‍ വെക്കുവാ… പോയി അച്ഛനെയും അമ്മയെയും ഒന്ന് സമാധിനിപ്പിക്കട്ടെ…

മിഥുന: ഒക്കെ ടാ… ഗുഡ് നൈറ്റ്…

വൈഷ്ണവ്: ടീ, ഒരു കാര്യം കൂടി

മിഥുന: എന്താടാ…

വൈഷ്ണവ്: നീ ഞാന്‍ രണ്ടമത് പറഞ്ഞ കാര്യം ആരോടും പറയണ്ട…

മിഥുന: ഏത് കാര്യം…

വൈഷ്ണവ്: ടീ കോപ്പേ… ബ്രഹ്മചര്യത്തിന്‍റെ കാര്യം

മിഥുനയ്ക്ക് പിന്നെയും ചിരി പൊട്ടി…

മിഥുന: ഹാ.. ഓക്കെ… പിന്നെ അതിന് വേറെ ചിലവ് വേണം.

വൈഷ്ണവ്: ഹാ, അതൊക്കെ തരാം…. ഗുഡ് നൈറ്റ്

4 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ? NICE ?

  2. ❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.