വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി ?] 294

അത് കേട്ടപ്പോള്‍ ഗ്രിഷ്മയുടെ ചിരി മങ്ങി. അവള്‍ അല്‍പം ഗൗരവത്തോടെ രമ്യയേ നോക്കി പറഞ്ഞു.

ടീ… അത് ഇത്തിരി സിരിയസ് കാര്യമാ.. നീ ആരോടും പറയരുത്..

അതെന്താ… രമ്യ അകാംഷയോടെ ചോദിച്ചു.

നീ ആരോടും പറയില്ല എന്ന് സത്യം ചെയ്യ്… ഗ്രിഷ്മ കൈ നീട്ടി അവളോട് സത്യം ചെയ്യാന്‍ അവശ്യപ്പെട്ടു.

രമ്യ അവളുടെ കൈയില്‍ പിടിച്ചു എന്നിട്ട് പറഞ്ഞു. സത്യം ചെയ്യുന്നു. നീ കാര്യം പറയ്…
വിശ്വാസം വന്ന പോലെ ഗ്രിഷ്മ പതിയെ പറഞ്ഞു തുടങ്ങി
അതെയ് കണ്ണേട്ടന്‍റെ ജാതകത്തില്‍ വെറെ ഒരു പ്രശ്നം ഉണ്ട്.

എന്ത് പ്രശ്നം… രമ്യയ്ക്ക് ആകാംഷ കൂടി

അതേയ് ഇരുപത്തിമൂന്നാം വയസ്സില്‍ കല്ല്യാണം കഴിഞ്ഞാലും ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിട്ടേ ശരീരികബന്ധത്തിന് പറ്റുകയുള്ളു… ഗ്രിഷ്മ പതിയെ പറഞ്ഞു നിര്‍ത്തി.

ങേ… വിശ്വാസം വരാത്ത രീതിയില്‍ ചീന്നുവിനെ നോക്കി രമ്യ അങ്ങനെ നിന്നു.

പിന്നെ നീ ഈ കല്യാണത്തിന് സമ്മതിച്ചോ… രമ്യ ചോദിച്ചു.

കണ്ണേട്ടന്‍ പറഞ്ഞു ആലോചിച്ച് തിരുമാനിച്ച മതി. മറുപടി എന്തായാലും മറ്റന്നാള്‍ക്ക് മുമ്പായി പറയണം എനിക്ക്. ഞാന്‍ ആകെ ധര്‍മ സങ്കടത്തിലാ…

നിന്‍റെ വീട്ടുക്കാര് എന്തു പറഞ്ഞു? രമ്യ ചോദിച്ചു.

അവരോട് പറയാന്‍ എന്നെയാണ് എല്‍പിച്ചിരിക്കുന്നത്. എനിക്ക് ആണേല്‍ അതിനുള്ള അവസരം കിട്ടിയിട്ടുമില്ല. നീ പറ ഞാന്‍ എന്ത് ചെയ്യും. ഗ്രിഷ്മ ചോദിച്ചു.

നിനക്ക് കണ്ണേട്ടനെ ഇഷ്ടമായോ…

എനിക്ക് ഇഷ്ടകൂടുതലുമില്ല, ഇഷ്ടകേടുമില്ല… അച്ഛന്‍ പറയുന്നത് നല്ല ബന്ധമാണെന്നാണ്. നല്ല ഫാമലി, സ്വത്തുകള്‍ പൊരാത്തതിന് ഒറ്റ മകന്‍.

നിനക്കും കണ്ണേട്ടനും രണ്ടു കൊല്ലം കാത്തിരിക്കാന്‍ പറ്റുമെങ്കില്‍ ഇത് നിനക്ക് കിട്ടുന്ന നല്ല ബന്ധമാണ്. ഇത്രയും നേരത്തെ അടുപ്പത്തില്‍ എനിക്ക് വല്യ കുറവുകളോന്നും കണ്ണേട്ടനില്‍ കാണാന്‍ കഴിഞ്ഞില്ല…

എന്നാലും കോളേജില്‍ ഒന്ന് അന്വേഷിക്കണം എട്ടനെ കുറിച്ച്. അതിന് എന്താ വഴി ? ഗ്രിഷ്മ ചോദിച്ചു.

കുറച്ച് ആലോചനയ്ക്ക് ശേഷം രമ്യ മറുപടി പറഞ്ഞു.

എടി… എന്‍റെ അയല്‍വാസി ഒരു ചേച്ചി ഇവിടെ സെക്കന്‍റിയറില്‍ ആണ്. ഞാന്‍ എട്ടനെ കുറിച്ച് ഒന്ന് ചോദിച്ചിട്ട് നാളെ പറയാം.

ഹാ.. അത് മതി.

അപ്പോഴേക്കും അവര്‍ ബസ് സ്റ്റാന്‍റില്‍ എത്തിയിരുന്നു.

ഹാ… റോഷനും അഞ്ജലിയും വന്നിട്ടുണ്ടലോ… രമ്യ പറഞ്ഞു.

റോഷന്‍, അഞ്ജലി ഇത് ഇരുവരുടെയും നാട്ടിലേക്കുള്ള ബസ്സിന്‍റെ പേരാണ്. രണ്ട് പേര്‍ക്കും അവിടെ നിന്ന് രണ്ട് ദിശയിലാണ് വീട്. അധികം താമസിക്കാതെ അവര്‍ അവരവരുടെ ബസ്സില്‍ കയറി. കുറച്ച് നേരത്തിന് ശേഷം ബസ് ബസ്സ്റ്റാന്‍റിന് പുറത്തേക്ക് ചലിച്ചു തുടങ്ങി.

(തുടരും)

4 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ? NICE ?

  2. ❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.