വൈഷ്ണവം 2
Vaishnavam Part 2 | Author : Khalbinte Porali | Previous Part
വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്റെയും ഭാര്യ വിലസിനിയുടെയും മകന്. ഗോപകുമാറിന്റെ കോടികള്‍ വിലയുള്ള സ്വത്തിന്റെ അവകാശി. അഞ്ച് കൊല്ലത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മോനാണ് വൈഷ്ണവ്.
അതുകൊണ്ടു തന്നെ ഒരുപാട് സ്നേഹവും സ്വാതന്ത്രവും നല്‍കിയാണ് ഗോപകുമാറും വിലാസിനിയും അവനെ വളര്‍ത്തിയത്. അവനും അത്രയും സ്നേഹം തിരിച്ച് നല്‍കിയിരുന്നു. സ്വാതന്ത്രം ആവിശ്യത്തിലധികം നല്‍കുന്നുണ്ടെങ്കിലും അമ്മയും അച്ഛനും വേണ്ട എന്ന് പറയുന്ന ഒരു കാര്യം ചെയ്യാന്‍ വൈഷ്ണവിന് ഒരിക്കലും സാധിക്കുമായിരുന്നില്ല. അവര്‍ അത്രയ്ക്ക് ഓപ്പണായിരുന്നു ആ വിട്ടില്‍. സത്യം പറഞ്ഞാല്‍ വൈഷ്ണവിന്റെ എറ്റവും അടുത്ത ഫ്രണ്ടസ് പാരന്റസ് തന്നെയായിരുന്നു.
അവന്റെ ആഗ്രഹമായിരുന്നു പ്ലസ് ടൂ കഴിഞ്ഞ് ഒരു ലോഗ് ബൈക്ക് ട്രീപ്പ് ആദ്യം കുറച്ച് ഇഷ്ടകുറവ് കാണിച്ചെങ്കിലും എന്നും വിഡിയോ കാള്‍ ചെയ്തൊളാം എന്ന ഉറപ്പില്‍ വിലസിനി സമ്മതിച്ചു. അതോടെ രണ്ടു മാസം നീണ്ടു നിന്ന യാത്ര ആരംഭിക്കുകയും ചെയ്തു.
ഗോവ, മുംബൈ, ഡല്‍ഹി, പഞ്ചാബ്, ഷിംല ഇങ്ങിനെ പോയി അവന് രണ്ടു മാസം കൊണ്ട് ഉത്തരേന്ത്യയില്‍ ചുറ്റിയടിച്ചു. അവസാനം ഒരു ഗ്രഹാദുരത്വം തോന്നിയപ്പോള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ഡിഗ്രി അഡ്മിഷന് ഒക്കെ ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ തന്നെ ആ അദ്ധ്യായനവര്‍ഷം അവന് അച്ഛന്റെ കൂടെ ഓഫിസും വീടും ട്രിപ്പും ഓക്കെയായി അടിച്ചു പൊളിച്ചു.
എന്നാല്‍ അടുത്ത കൊല്ലം ഡിഗ്രിയ്ക്ക് ചേരാനുള്ള സമ്മര്‍ദ്ദം ഉണ്ടാക്കിയത് വിലസിനി ആണ്. അങ്ങനെ അവന് അടുത്ത അദ്ധ്യാനവര്‍ഷത്തില്‍ ഡിഗ്രിക്ക് ജോയിന്‍ ചെയ്തു. പഠനത്തിന് അവന് ഒരു എബോ അവറേജ് സ്റ്റുഡന്റ് ആയിരുന്നു. അവന് ട്രവല്‍ കൂടാതെ ക്രിക്കറ്റിലും അഭിനയത്തിലും വായനയിലും കമ്പമുണ്ടായിരുന്നു. അതിനാല്‍ തന്നെ ആദ്യ വര്‍ഷം മുതല്‍ തന്നെ അവന് കോളേജ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. കോളേജ് ടീമിന്റെ വീക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്. വണ്ഡൈണില് ടീമിന്റെ തുറുപ്പ് ചീട്ട്. അവന് വന്നതുമുതല്‍ കോളേജ് നാടകത്തില്‍ അവന് സ്ഥിരം സാന്നിധ്യമായിരുന്നു.
സെക്കന്റിയറില്‍ യുണിവേഴ്സിറ്റി യുവജനോഝവത്തില് അവനായിരുന്നു മികച്ച നടന്.
കോളേജില്‍ അവന്റെ ബെസ്റ്റ് ഫ്രണ്ട് അവന്റെ കസിന് തന്നെയായിരുന്നു. മിഥുന അതാണ് അവളുടെ പേര്. കോളേജില്‍ പ്രിയപെട്ടവര്‍ മിതു എന്ന് വിളിക്കും. അവനെക്കാള്‍ ഒരു വയസ്സ് താഴെയാണ് അവള്. കോളേജില്‍ അവളായിരുന്നു അവന്റെ ക്രൈം പാര്‍ട്ടണര്‍. എന്ത് കാര്യത്തിനും അവള് അവന്റെ കൂടെ കാണും. അതിപ്പോ ക്രിക്കറ്റ് പ്രക്ടീസിന് ആയാലും നാടകാഭിനയത്തിനായാലും.
അവളും അവനെപ്പോലെ കാണാന്‍ സുന്ദരിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. കോളേജിലെ ഒരു ബ്യൂട്ടിക്യൂന്‍ എന്നൊക്കെ പറയാം. എന്നാലും അവന്റെ കൂടെയുള്ള നടപ്പ് കൊണ്ട് ആരും പ്രണയം എന്ന് പറഞ്ഞ് വരുന്നത് കണ്ടിട്ടില്ല. അവളു
അങ്ങിനെ പഠനവും ക്രിക്കറ്റും നാടകവും കളിയും ചിരിയുമായി രണ്ടര കൊല്ലം അങ്ങ് കഴിഞ്ഞു. അങ്ങിനെ മൂന്നാം വര്‍ഷത്തെ യുവജനോഝവം വന്നെത്തി. അധികദിവസവും പ്രക്ടീസായി.
അങ്ങിനെയിരിക്കെ ഒരു ദിവസം അച്ഛനും അമ്മയും കുടെ ഏതോ അമ്പലത്തില്‍ പോകാനായി അവനെ വിളിച്ചു. എന്നാല്‍ പ്രക്ടീസുള്ളതിനാല് അവന് ഒഴിഞ്ഞുമാറി. അവന് പ്രക്ടീസിനായി പോവുകയും ചെയ്തു.
? NICE ?
❤️♥️
❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️