വൈദേഹി 1553

“വൈദേഹിയെ സെക്കന്തരാബാദിലെ ദുർഗ്ഗമാതാ ആശ്രമത്തിലേക്കാണ് അയച്ചിരിക്കുന്നത്”……
പറഞ്ഞു തീരും മുൻപ് റാമിന്റെ അടിവയറ്റിലെ പച്ചമാംസത്തെ കീറിമുറിച്ചു കൊണ്ട് ഒരു കഠാരി ആഴ്ന്നിറങ്ങി.. വലിച്ചൂരിയ കഠാരി വീണ്ടും ആഞ്ഞു കുത്തിക്കൊണ്ട് ഒരു വേട്ടപ്പട്ടിയുടെ ശൗരത്തോടെ വെങ്കിടി റാമിനെ ചവിട്ടി വീഴ്ത്തി
“ഞാൻ ഒരു വിഡ്ഢിയാണ് എന്നു കരുതിയോ നീ”…….
“നിന്റെ നാവിൽ നിന്നു തന്നെ എനിക്ക് അറിയണമായിരുന്നു ആ നശിച്ചവളെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന്….
ഒരല്പം വൈകി ഞാൻ എത്തിച്ചേരാൻ” …
“ഈ മരണം നീ ഇരന്നു വാങ്ങിയതാണ് റാം. ..
അഡിഗ സമൂഹത്തിൽ ഞങ്ങളുടെ മഠത്തിന്റെ അന്തസ്സും അഭിമാനവുമാണ് അവൾ നശിപ്പിച്ചത്”……
“റാം നീയായിരുന്നു അതിന് നിമിത്തമായവൻ” …
“മഠത്തിന്റെ അഭിമാനം വീണ്ടെടുക്കാൻ ഇനിയൊരു കൊലപാതകവും കൂടി ചെയ്യാൻ ഞാൻ ഒരുക്കമാണ് റാം… വൈദേഹി ആ നശിച്ചവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു”……
പ്രാണൻ നഷ്ടപെടുന്ന വേദനയിലും ഒരു ധീരനെപ്പോലെ പുഞ്ചിരിച്ചു കൊണ്ട്
വെങ്കിടിയോടായി പറഞ്ഞു…
“അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും പേരിൽ അടിച്ചമർത്തപ്പെട്ട പെണ്ണിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ യാഥാസ്ഥിതികതയുടെ സീമകൾ ഭേദിച്ചു മാറ്റത്തിന്റെ ലോകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ… രക്തബന്ധത്തേക്കാൾ കേവലം ദുരഭിമാനത്തിന്റെ പേരിൽ വധിക്കാൻ നടക്കുന്ന നിന്നോട് എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നുന്നില്ല വെങ്കിടി…..
പകരം സഹതാപം മാത്രം”..
“ദുരഭിമാനത്തിൻെറയും ജാതിചിന്തയുടെയും ഇരുണ്ടലോകത്ത് നിന്നും നിനക്ക് ഇതുവരെ വെളിച്ചത്തിലേക്ക് വരാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്തുകൊണ്ടുള്ള സഹതാപം മാത്രം”………
ചിരിച്ചു കൊണ്ട് മരണത്തെ പുൽകുമ്പോഴും.
ആ ചിരിയുടെ പിന്നിലെ പൊരുൾ എന്തായിരുന്നു എന്ന് അപ്പോഴും വെങ്കിടിക്ക് മനസ്സിലായില്ല…………
………………………………….
കൂക്കി കുതിച്ചു പായുന്ന ഇന്ദിരാഗാന്ധി എക്സ്പ്രസ്സിൽ വിറക്കുന്ന കൈകളാൽ വൈദേഹി എഴുത്ത് പൊടിച്ചു വായിച്ചു….
അടുത്ത സ്റ്റേഷനിൽ നിന്നും കേശവദേവ് കൂടെ ഉണ്ടാകും.എന്നേക്കാൾ വിശ്വസിക്കാം അവനെ….
ഗോപാലപുരത്ത് നിന്നും കേശവദേവിന്റെ അപ്പ, അമ്മ,അനിയത്തിയും ട്രെയിനിൽ കയറും……..
അവരോടൊപ്പം പോവുക.. ബോംബേ യൂണിവേഴ്സിറ്റിയിൽ തുടർ പഠനത്തിന് വേണ്ട കാര്യങ്ങൾ എല്ലാം കേശവദേവിന്റെ അപ്പ ശരിയാക്കിയിട്ടുണ്ട്…..
കേശദേവിന്റെ അനിയത്തി ബലമാദേവിയും പഠിക്കാൻ ഒപ്പമുണ്ടാകും…
കണ്ണുകളിൽ നിന്നും അണപൊട്ടിയൊഴുക്കുന്ന കണ്ണുനീർ പ്രവാഹത്തിൽ നനഞ്ഞു കുതിർന്നിരുന്നു ആ എഴുത്ത്….
ഹൃദയത്തിന്റെ ശ്രീകോവിലിൽ താൻ ആരാധിക്കുന്ന ദൈവങ്ങളുടെ ഇടയിൽ പ്രതിഷ്‌ഠിക്കാൻ ഇനിയൊരു പേരും കൂടി. “പ്രജാപതി രഘുറാം”……..
തന്നെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചവൻ പ്രതീക്ഷയുടെ മറുകര തനിക്ക് മുന്നിൽ കാണിച്ചുതന്നവൻ പാതിവഴിയിൽ വീണതറിയാതെ……..
വൈദേഹി നീണ്ട ആറുവർഷത്തെ ഇടവേളക്ക് ശേഷം അഗാധമായ മയക്കത്തിലേക്ക് ആഴ്ന്നിറങ്ങി………………
അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ…

2 Comments

  1. ഒറ്റപ്പാലം കാരൻ(മുഹമ്മദ് അനസ്)

    നന്നായിട്ടുണ്ട്?

Comments are closed.