ശരിരം തളരുന്നത് പോലെ..എങ്കിലും മനസ്സിനെ തളരാൻ അനുവദിക്കരുത്….. പ്രതീക്ഷയുടെ പുത്തൻ ലോകം തന്റെ മുന്നിലേക്ക് അടുക്കുകയാണ്… ഇവിടെ താൻ തളർന്നു പോകരുത്…
അതാ റാം!….
അവൻ ഓടിവരുന്നു…. ഒരായിരം ദീപങ്ങൾ ഒരുമിച്ചു പ്രകാശിച്ചത് പോലെ വൈദേഹിയുടെ മുഖം പ്രസന്നമായി…
റാം ഓടി വന്നു ഒരു ട്രെയിൻ ടിക്കറ്റും കൂടെ ഒരു എഴുത്തും കൊടുത്തു…
“ഒന്നു കൊണ്ടും പേടിക്കേണ്ട ഈ എഴുത്തിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്……
വെങ്കിടിക്ക് എന്തോ ചില സംശയങ്ങൾ തോന്നിയിരിക്കുന്നു…. ഇപ്പോൾ ഞാൻ കൂടെ വന്നാൽ ആ സംശയമിരട്ടിക്കും” …
മറുത്തൊന്ന് പറയും മുൻപ് റാം നടന്നകന്നു…..
ആ നിമിഷം വൈദേഹി ആകെ തളർന്നു പോയി…
നിമിഷങ്ങൾക്കകം ട്രെയിൻ എത്തിയിരിക്കുന്നു…
എന്തു ചെയ്യണമെന്നറിയാതെ വൈദേഹിയുടെ മനസ്സ് ആശയക്കുഴപ്പത്തിൽ ആടിയുലഞ്ഞു…
സ്റ്റേഷൻ മാസ്റ്റർ പച്ചക്കൊടി വീശി…. ട്രെയിൻ മുന്നോട്ട് മെല്ലെ മെല്ലെ നീങ്ങി തുടങ്ങി….
പ്രതീക്ഷയെല്ലാം ഇവിടെ അവസാനിക്കുകയാണോ?
മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ വൈദേഹി ആ കംപാർട്മെന്റിലേക്ക് ഓടി കയറി….
കംപാർട്മെന്റിന്റെ വാതിലിന്റെ അടുത്തു നിന്നും നിസ്സഹായതയോടെ റാമിന്റെ നേരെ മുഖം ഉയർത്തി…
നിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി തന്റെ വലതു കൈ ഹൃദയത്തോട് ചേർത്തുവെച്ച് ഹൃദയത്തിൽ നിന്നും ഹൃദയത്തോട് വിളിച്ചു പറഞ്ഞു….
“ഒന്നു കൊണ്ടും പേടിക്കണ്ട ഞാൻ വരും”…
കൈവീശി കൊണ്ട് മനസ്സിൽ നിന്നും അണപൊട്ടി ഒഴുകുന്ന സന്തോഷത്താൽ നടന്നു നീങ്ങുന്ന റാമിന്റെ മുന്നിൽ ബജറ പാടത്തിന്റെ നടവരമ്പിൽ പുഞ്ചിരിയോടെ കാത്തുനിൽക്കുകയാണ് വെങ്കിടി…..
തന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും പ്രകടമാവാതിരിക്കാൻ റാം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
റാം അടുത്തെത്തിയ നിമിഷം വെങ്കിടി ഓടി വന്നു കെട്ടിപിടിച്ചു….
“ഈ നരകതുല്യമായ ജീവിതത്തിൽ നിന്നും വൈദേഹിയെ രക്ഷിച്ചതിന് ഞാൻ എങ്ങിനെ നന്ദി പറയും എനിക്കറിയില്ല…
എന്താണ് ഞാൻ നിനക്ക് പകരം നൽകേണ്ടത് റാം”….
“അപ്പയും വല്ല്യപ്പയും ചേട്ടന്മാരും ഒരിക്കലും കണ്ടുപിടിക്കാത്ത ഒരു ഇടം അല്ലേ നീ കണ്ടെത്തിയിരിക്കുന്നത്.
വൈദേഹി അവിടെ സുരക്ഷിത ആയിരിക്കുമല്ലോ?”…
വെങ്കിടിയിലെ മാറ്റം റാമിനെ ശരിക്കും അത്ഭുതപ്പെടുത്തി…
“റാം വൈദേഹിയെ എനിക്ക് ഒന്നു കാണണം ഇപ്പോൾ അല്ല ഈ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചതിന് ശേഷം”…..
“സന്തോഷവതിയായ ആ മുഖം എനിക്ക് കാണണം റാം എവിടെയാണ് അവളിപ്പോൾ”..
നന്നായിട്ടുണ്ട്?
Super