തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135

എനിക്ക വന്ന വിവാഹാലോചനകൾ എല്ലാം മുടക്കി കൊണ്ടിരിക്കയാണ്. ഒരു കാലത്ത് അവനെ ന്നേഹിച്ചു എന്ന തെറ്റ് മാത്രമേ ഞാൻ ചെയ്തുള്ളൂ.. അതോർക്കുമ്പോൾ എനിക്കിപ്പൊ എന്നോട് തന്നെ അറപ്പു തോന്നുന്നു. ആരും അറിയാതിരിക്കാൻ ആണ് ഇന്ന് തന്നെ കാണാൻ വരാൻ അച്ഛൻ നിർബന്ധം പിടിച്ചത്ഞാ. ൻ തെറ്റുകാരിയല്ല എന്ന് അച്ഛനറിയാം അതോണ്ടാ ഒന്നും പറയാണ്ട് മറച്ചുവച്ചത് പക്ഷെ നിങ്ങളെ പറ്റിക്കാൻ എനിക്ക് മനസു വരുന്നില്ല. മറ്റാരേലും പറഞ്ഞ് നിങ്ങൾ ഇതറിഞ്ഞാൽ എന്റെ അച്ഛൻ നിങ്ങളുടെ കണ്ണിൽ ചതിയനാകും അതെനിക്ക് സഹിക്കില്ല ആ കണ്ണുകൾ നനയാണ്ടിരിക്കാനാ ഇന്നും ജീവിച്ചിരിക്കുന്നെ ഞാൻ……. ”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അൽപസമയം അരുൺ നിശബ്ദനായി നിന്നു
പിന്നെ ആര്യക്കു നേരെ തിരിഞ്ഞു

“തനിക്കേലും പറയാൻ തോന്ന്യല്ലോ..അപ്പൊ ശരി ഞാൻ ഇറങ്ങുന്നു ”

തിരിഞ്ഞു നോക്കാണ്ട് അവൻ നടന്നകലുമ്പോൾ മുഖം പൊത്തി കരഞ്ഞു നിന്നു ആര്യ
മുറ്റത്ത് എത്തുമ്പോൾ രാമൻ നായരും വിഷ്ണുവുമെല്ലാം അവിടെ നിൽക്കുന്നുണ്ടായിരുന്നു

“ഒന്നും പറയാണ്ട് മോളെ എന്നെ കൊണ്ട് കെട്ടിക്കാം എന്നാണോ കരുതിയെ ”

അരുണിന്റെ ചോദ്യത്തിനു മുന്നിൽ മറുപടിയില്ലാണ്ട് അയാൾ പതറി.

” അത് എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാരും കൂടി……. ”

അയാളുടെ തൊണ്ടയിടറി

” ഇതിപ്പൊ ഞാൻ ഒക്കെ പറഞ്ഞാലും എന്താ സംഭവിക്കുക? അവൻ കഷ്ടപെട്ട് എന്റെ വിലാസവും തപ്പി പിടിച്ച് വരും ഓരോന്ന് പറഞ്ഞു മുടക്കാൻ കേൾക്കുന്നവർക്ക് സത്യം അറിയണ്ടല്ലോ….. അവസാനം ഞാനും നാണം കെടും ”

” വാടാ പോകാം”

ഒന്നും മനസിലാകാണ്ട് നിക്കുന്ന വിഷ്ണുവിനെ നോക്കിക്കൊണ്ട് അരുൺബൈക്ക് സ്റ്റാർട്ട് ചെയ്തു.തിരിക്കുന്ന തനിടയിൽ ഒരു നോട്ടം പിന്നിലേക്ക് നോക്കി അവിടെ ചുവരുകൾക്ക് പിന്നിൽ നനവാർന്ന രണ്ടു കണ്ണുകൾ അവൻ കണ്ടു….. തന്നെ തുറിച്ച് നോക്കുന്ന രണ്ടു കണ്ണകൾ…..

ബൈക്ക തിരിച്ച് ഒരു നിമിഷം അരുൺ ഒന്നു നിർത്തി

” അവനെ കാണുവാണേൽ പറഞ്ഞേക്ക്, ആ കല്യാണം മുടക്കിയെ ദേ ഇവളെ ഞാനങ്ങു കെട്ടാൻ പോകുവാന്ന് ഇനി ഇതു മുടക്കാനായി കഷ്ടപ്പെട്ട സമയവും കാശും കളയണ്ടെന്ന ”

അരുൺ ന്റെ നോട്ടം ആര്യയുടെ മുഖത്തായിരുന്നു ആ കലങ്ങിയ കണ്ണുകളിൽ ഒരു തെളിച്ചം അവൻ കണ്ടു

” അധികം വൈകാണ്ട് ഒരു മോതിരം ആ വിരലിൽ ഞാനങ്ങിടും ഇനിയാരും കൊത്തിക്കൊണ്ട് പോകാണ്ടിരിക്കാനാ”

പുഞ്ചിരിച്ചു കൊണ്ട് അരുൺ പറയുമ്പോൾ രാമൻ നായർ നിറകണ്ണുകളോടെ കൈകൂപ്പി

15 Comments

  1. വിരഹ കാമുകൻ???

    ❤️❤️❤️

  2. Nice ?

    With love
    Sja

  3. ക്യാച്ചിങ്

  4. ചിലർക്ക് വിവാഹം ഒരു കച്ചവടമാണ്

  5. നന്നായിട്ടുണ്ട് ബ്രോ?? ബോൾഡ് ആയിട്ട് ഡിസിഷൻ എടുക്കുന്ന ആമ്പിള്ളേരും പെമ്പിള്ളേരും, മക്കളെ അറിയുന്ന പേരെന്റ്‌സും ഉണ്ടേൽ ഈ കല്യാണക്കാര്യം ഒക്കെ സിംപിൾ??
    പക്ഷെ എല്ലാം കൂടെ നടക്കുകയുമില്ല??

  6. nyc aayikn … ??

  7. നന്നായിട്ടുണ്ട്…

  8. നന്നായിട്ടുണ്ട്..

  9. കൊഴപ്പമില്ല.

  10. സുജീഷ് ശിവരാമൻ

    ????

  11. നല്ല കഥ ബ്രോ.. പക്ഷെ വായിച്ചു മറന്ന ഒരു ഫീൽ.. നല്ല അവതരണം ❤️

  12. കഥയ്ക്ക് ഒരു പുതുമ ഫീൽ ചെയ്തില്ല, ആശംസകൾ…

  13. ഇഷ്ടപ്പെട്ടു എന്നാലും കുറച്ചും കൂടെ എഴുതമായിരുന്നു

Comments are closed.