തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135

അകത്തു കയറി ഇരുന്ന ശേഷം രാമൻ നായർ ബന്ധുക്കളെ ഓരോരുത്തരെ പരിചയ പെടുത്തി ശാരദയുടെ മുഖത്ത് നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് അരുണിനു തോന്നി” ഇവർക്ക എന്തേ നിന്നെ പിടിച്ചില്ലേ ”

വിഷ്ണു അടക്കം പറഞ്ഞു.

“എന്നാൽ പിന്നെ മോളെ വിളിക്ക് ”

രാമൻ നായർ ശാരദയെ നോക്കി
ചായയുമായി നാണത്തോടെ മുഖം കുനിച്ച് വരുന്ന ആര്യയുടെ രൂപം അരുൺ മനസിൽ ഓർത്തു
” പക്ഷെ ശാരദയാണ് ചായയുമായി വന്നത് പിന്നിലേക്ക് അരുൺ ഒന്ന് പാളി നോക്കി പിന്നിൽ തലകുനിച്ച് ആര്യ. ഇയാൾക്ക എന്തേ ഒന്നു ഭംഗിയായ് ഒരുങ്ങികൂടെ… അരുൺ മനസിൽ ഓർത്തു മാത്രമല്ല ആര്യയുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു
അണിഞ്ഞൊരുങ്ങാണ്ട് പോലും അവൾ എത്ര സുന്ദരിയാ… അരുണിനു അവൾടെ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നിയില്ല

“അവർക്ക് എന്തേലും സംസാരിക്കാനുണ്ടേൽ ആയികോട്ടെ ”

ഇന്നത്തെ പെണ്ണുകാണലിൽ വിഷ്ണുവിനു മുൻകൂട്ടി പറഞ്ഞു വച്ചിരുന്ന റോൾ ഇതായിരുന്നു. ആര്യയുടെ പിന്നാലെ മുറ്റത്തേക്കിറങ്ങുമ്പോഴും രാമൻ നായരുടെ വിളറിയ മുഖം അവൻ ശ്രദ്ധിക്കാണ്ടിരുന്നില്ല

“തനിക്കെന്തേ എന്നെ ഇഷ്ടായില്ലെ?”

” ആയി ”

ആര്യ മുഖത്ത് നോക്കാണ്ട് മറുപടി പറഞ്ഞു

” പിന്നെന്തേ ഇങ്ങനെ?ആകെ ഒരു പന്തികേടാ ഈ വീടുമൊത്തം ”

അരുണിന് അരിശം കയറി

“ചേട്ടനോട് ഞാൻ ഒരു കാര്യം പറയട്ടെ…..”

അപ്പോഴാണ് ആദ്യമായി അവൾ അരുണിന്റെ മുഖത്ത് നോക്യത്

“ങും! പറയ്”

“എനിക്കൊരാളോട് പ്രണയം ഉണ്ടായിരുന്നു ഞങ്ങൾ വിവാഹിതരാകാനിരുന്നതാ പക്ഷെ… ”

ആര്യയുടെ കണ്ണുകളിൽ നനവ് പടർന്നു.

“പറയ് പിന്നെ എന്തു പറ്റി ”

“ഞാൻ അവനെ സ്നേഹിച്ചപ്പോൾ അവൻ സ്നേഹിച്ചത് പണത്തെയാണ്. എന്റെ മനന്നു മനസിലാക്കീട്ട് അച്ഛൻ പോയിരുന്നു അവനെ കാണാൻ. തിരികെ എത്തി വൈകാതെ അച്ഛൻ വീടുവിൽക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാ അവന്റെ ഡിമാൻറുകൾ ഞാൻ അറിയുന്നെ എന്റെ വീട്ടകാരെ ചെരുവ ഴിലാക്കി എനിക്ക് ഒരു സുഖവും നേടണ്ട കഷ്ടപെട്ടാ അച്ഛൻ എന്നെ വളർത്തിയതും പഠിപ്പിച്ചതും…. സ്നേഹത്തിനു മുകളിൽ സമ്പത്തിനു മുൻതൂക്കം നൽകിയ അവനെ വേണ്ട എന്നു വച്ചതും ഞാൻ തന്നാ. പക്ഷെ അതോടെ അവൻ വാശിയായി എന്നെ മടുത്ത് ഉപേക്ഷിച്ചതാ എന്ന് പറഞ്ഞുണ്ടാക്കി നാട്ടിൽ ഞങ്ങളെ നാണം കെടുത്തി.

15 Comments

  1. വിരഹ കാമുകൻ???

    ❤️❤️❤️

  2. Nice ?

    With love
    Sja

  3. ക്യാച്ചിങ്

  4. ചിലർക്ക് വിവാഹം ഒരു കച്ചവടമാണ്

  5. നന്നായിട്ടുണ്ട് ബ്രോ?? ബോൾഡ് ആയിട്ട് ഡിസിഷൻ എടുക്കുന്ന ആമ്പിള്ളേരും പെമ്പിള്ളേരും, മക്കളെ അറിയുന്ന പേരെന്റ്‌സും ഉണ്ടേൽ ഈ കല്യാണക്കാര്യം ഒക്കെ സിംപിൾ??
    പക്ഷെ എല്ലാം കൂടെ നടക്കുകയുമില്ല??

  6. nyc aayikn … ??

  7. നന്നായിട്ടുണ്ട്…

  8. നന്നായിട്ടുണ്ട്..

  9. കൊഴപ്പമില്ല.

  10. സുജീഷ് ശിവരാമൻ

    ????

  11. നല്ല കഥ ബ്രോ.. പക്ഷെ വായിച്ചു മറന്ന ഒരു ഫീൽ.. നല്ല അവതരണം ❤️

  12. കഥയ്ക്ക് ഒരു പുതുമ ഫീൽ ചെയ്തില്ല, ആശംസകൾ…

  13. ഇഷ്ടപ്പെട്ടു എന്നാലും കുറച്ചും കൂടെ എഴുതമായിരുന്നു

Comments are closed.