തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135

” നീ ഇതേതു ലോകത്താ ലക്ഷ്മി ഇവിടൊന്നും ഇല്ലേ ”

അരുണിന്റെ അച്ഛൻ മുറ്റത്തേക്കിറങ്ങി വന്നു.സുധാകരൻ, പഴയ പ്രവാസിയാണ് ഇപ്പോൾ കൃഷിയൊക്കെയായ് നാട്ടിൽ തന്നെയാണ്. അരുണിനു തന്നെ കാൾ ഇഷ്ടം അച്ഛനോടാണോ.. പലപ്പോഴും ലക്ഷ്മിക്ക് അസൂയ തോന്നീട്ടുണ്ട് അത്രക്ക് കൂട്ടാണവർ

” അവൻ എവിടെ, ആ രമേശൻ വിളിച്ചിരുന്നു. അവൻ കൊണ്ടു വന്ന ആ ആലോചനയില്ലെ… ജാതകം നല്ല ചേർച്ചയാണെന്ന് .കൊച്ചിനെ ഇന്നൊന്ന പോയി കാണാനാ പറയുന്നെ

“സുധാകരൻ പറഞ്ഞു നിർത്തുമ്പോൾ അരുൺ കുളി കഴിഞ്ഞെത്തി.

ഈ തിരുവോണ ദിവസം ഒക്കെ ലോകത്ത് ആരാണ് പെണ്ണ് കാണാൻ പോവാറ്. അവർക്കെന്താ ഇന്ന് തന്നെ വരണമെന്ന്.. എനിക്കെന്തോ പന്തികേടു തോനുന്നു.. അമ്മ പറഞ്ഞു.

ആ…. എന്തെങ്കിലും ആയിക്കോട്ടെ..

” ഫോട്ടോ കണ്ടതല്ലെ എന്നിക്കിഷ്ടായ് അവർക്കും ഓക്കെ ആണേൽ വാക്കുറപ്പിപ്പിന്റെ അന്നു കാണാം ”

“തറുതല പറയാണ്ട് ഒന്നവിടം വരെ പോ ചെക്കാ 24 മണികൂറും ബൈക്കിൽ കറങ്ങി നടക്കുവല്ലെ ഇന്ന് കറങ്ങുമ്പോൾ ഒന്നതു വഴി പോ” ലക്ഷ്മിക്കു ദേഷ്യം വന്നു
“അങ്ങിനെ സ്നേഹത്തിൽ പറയ് ”

അമ്മയോട് തർക്കിക്കുന്നത് പന്തിയല്ല എന്ന മനസിലാക്കി അരുൺ പോകാൻ തീരുമാനിച്ചു.

“ആര്യ അരുൺ, അളിയാ നല്ല ചേർച്ചയുണ്ട്. ഫോട്ടോ കണ്ടിട്ട് കാണാനും ഭംഗിയുണ്ട് ബാങ്ക് കോച്ചിംഗ് അല്ലെ അപ്പൊ ജോലിയും ഉറപ്പാ കുടംബവും തരക്കേടില്ല നിന്റെ സങ്കൽപ്പങ്ങൾക്ക് ഇത് 100 % ഓക്കെ ആണ്. ഇവളെ തന്നെ അങ്ങ് കെട്ടെടാ…”

അരുണിന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് വിഷ്ണു അഭിപ്രായപ്പെട്ടു. നാട്ടിൽ വന്നാൽ അരുണിന്റെ വലം കൈ ആണ് വിഷ്ണു എന്തിനും കൂടെ നിക്കുന്ന ചങ്ക് ബ്രോ..
വിഷ്ണു പറഞ്ഞതു ശരിയാ എല്ലാ രീതിയിലും തന്റെ സങ്കൽപ്പത്തിന് ഇണങ്ങിയൊരു ബന്ധമാണ് ഇത്.. വരട്ടെ നോക്കാം അരുൺ മനസിൽ ഓർത്തു.
ആര്യയുടെ വീട്ടിൽ അരുണിനെ പ്രതീക്ഷിച്ച് ഇരിക്കയായിരുന്നു എല്ലാരും

“ദൈവമേ ഇ തേലും ഒന്നു നടന്നാൽ മത്യാരുന്നു..”

ആര്യയുടെ അച്ഛൻ രാമൻ നായർ പ്രാർത്ഥനയെന്നോണം പറഞ്ഞു

“എന്നാലും എല്ലാം മറച്ചു വച്ചോണ്ട് ചതിയല്ലെ നമ്മൾ… ”

ആര്യയുടെ അമ്മ ശാരദ പറഞ്ഞു മുഴുവനാക്കും മുന്നേ ‘മിണ്ടരുത് ‘ എന്ന അർത്ഥത്തിൽ രാമൻ നായർ ചൂണ്ടുവിരൽ ചുണ്ടിൽ വച്ച് ആംഗ്യം കാട്ടി.ശാരദ വാക്കുകൾ വിഴുങ്ങി നിശബ്ദയായി
ഇതേ സമയം തന്നെ വീട്ടുമുറ്റത്ത് അരുണിന്റെ ബൈക്ക് വന്ന നിന്നു…………..

ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും രാമൻ നായർ മുറ്റത്തേക്ക് ഇറങ്ങി ചെന്നു

” വീട് കണ്ടെത്താൻ ബുദ്ധിമുട്ടിയോ ”

“കുറച്ച് ”

ഭവ്യതയോടെ അരുൺ മറുപടി പറഞ്ഞു

15 Comments

  1. വിരഹ കാമുകൻ???

    ❤️❤️❤️

  2. Nice ?

    With love
    Sja

  3. ക്യാച്ചിങ്

  4. ചിലർക്ക് വിവാഹം ഒരു കച്ചവടമാണ്

  5. നന്നായിട്ടുണ്ട് ബ്രോ?? ബോൾഡ് ആയിട്ട് ഡിസിഷൻ എടുക്കുന്ന ആമ്പിള്ളേരും പെമ്പിള്ളേരും, മക്കളെ അറിയുന്ന പേരെന്റ്‌സും ഉണ്ടേൽ ഈ കല്യാണക്കാര്യം ഒക്കെ സിംപിൾ??
    പക്ഷെ എല്ലാം കൂടെ നടക്കുകയുമില്ല??

  6. nyc aayikn … ??

  7. നന്നായിട്ടുണ്ട്…

  8. നന്നായിട്ടുണ്ട്..

  9. കൊഴപ്പമില്ല.

  10. സുജീഷ് ശിവരാമൻ

    ????

  11. നല്ല കഥ ബ്രോ.. പക്ഷെ വായിച്ചു മറന്ന ഒരു ഫീൽ.. നല്ല അവതരണം ❤️

  12. കഥയ്ക്ക് ഒരു പുതുമ ഫീൽ ചെയ്തില്ല, ആശംസകൾ…

  13. ഇഷ്ടപ്പെട്ടു എന്നാലും കുറച്ചും കൂടെ എഴുതമായിരുന്നു

Comments are closed.