തിരുവോണത്തിലെ പെണ്ണുകാണൽ
Thiruvonathile Pennukaanal | Author : Rayan
പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു
” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ”
പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു
” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !”
“കൊള്ളാം മോനെ നല്ല പദ്ധതി ”
ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അതാ മുറ്റമടിക്കുന്ന ചൂലുമായി അടുത്തേക്കു വരുന്നു അമ്മ.
“മോന് ജോലി എവിട്ടുന്നാ പറഞ്ഞെ?”
“ദുബായ് ”
അമ്മയുടെ ചോദ്യത്തിനു തല കുമ്പിട്ടു കൊണ്ട് അവൻ പറഞ്ഞു. അമ്മയ്ക്ക് അല്പം നർമ്മബോധം കൂടുതലാണ് അതുകൊണ്ട് ഇനിയുള്ള മറുപടി തനിക്കിട്ടുള്ള പണിയാവും എന്നവൻ ഊഹിച്ചു.
” ദുബായ്ൽ ജോലി കാശുകാരി പെണ്ണ് സുഖജീവിതം.. നടക്കും നടക്കും.ഇവിടെ ഗൾഫ് കാർ അങ്ങട് കാശു കൊടുക്കാം ന്ന് പറഞ്ഞിട്ടു പോലും പെണ്ണ കിട്ടുന്നില്ല അപ്പോഴാ ഇവിടൊരുത്തൻ…..”
ഊഹം തെറ്റിയില്ല പതിവു ശൈലിയിൽ തന്നെ അമ്മ തകർത്തു
.” മോൻ പോയി കുളിച്ചൊരുങ്ങി ചുന്ദരൻ ആയി വാ വായ്നോക്കാൻ പോകേണ്ടതല്ലെ……”
പിന്നെ അവിടെ നിക്കുന്നത് പന്തിയല്ലന്നു മനസ്സലാക്കി അരുൺപതുക്കെ റൂമിലേക്കു പോയി…..
മകനെ കളിയാക്കി വിട്ടെങ്കിലും ലക്ഷ്മിക്ക് അറിയാം അവന്റെ മനസ്.കഴിഞ്ഞ ലീവിനു അരുൺ വന്നപ്പോൾ അവർ അവനോട് ചോദിച്ചിരുന്നു.
“മോനെ നിന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടി എങ്ങനാ അമ്മയോട് പറയ് അതു വച്ച് വേണം അമ്മയ്ക്ക് നിനക്കായി പെണ്ണു നോക്കാൻ ”
” അത് അമ്മാ എനിക്ക് വല്ല്യ സങ്കൽപ്പങ്ങൾ ഒന്നും ഇല്ല. എന്റെ അമ്മയേയും അച്ഛനേയും പൊന്നുപോലെ നോക്കുന്നവളാകണം പിന്നെ നമ്മളെക്കാൾ സാമ്പത്തിക ശേഷി കുറഞ്ഞതോ അല്ലേൽ നമുക്കൊപ്പം നിൽക്കുന്നതോ ആയൊരു കുടുംബത്തിന്നു മതി അമ്മാ.. അതാകുമ്പോൾ ഉള്ളതുകൊണ്ട് ഓണം പോലെ നമുക്കൊപ്പം കഴിഞ്ഞോളും ”
മകന്റെ മറുപടി കേട്ട് അന്ന് അഭിമാനമാണ് തോന്ന്യത്. ചെറുപുഞ്ചിരിയോടെ അതൊക്കെ ഓർത്തു ലക്ഷ്മി നിന്നു
❤️❤️❤️
Nice ?
With love
Sja
ക്യാച്ചിങ്
ചിലർക്ക് വിവാഹം ഒരു കച്ചവടമാണ്
നന്നായിട്ടുണ്ട് ബ്രോ?? ബോൾഡ് ആയിട്ട് ഡിസിഷൻ എടുക്കുന്ന ആമ്പിള്ളേരും പെമ്പിള്ളേരും, മക്കളെ അറിയുന്ന പേരെന്റ്‌സും ഉണ്ടേൽ ഈ കല്യാണക്കാര്യം ഒക്കെ സിംപിൾ??
പക്ഷെ എല്ലാം കൂടെ നടക്കുകയുമില്ല??
nyc aayikn … ??
നന്നായിട്ടുണ്ട്…
നന്നായിട്ടുണ്ട്..
?
കൊഴപ്പമില്ല.
????
നല്ല കഥ ബ്രോ.. പക്ഷെ വായിച്ചു മറന്ന ഒരു ഫീൽ.. നല്ല അവതരണം ❤️
കഥയ്ക്ക് ഒരു പുതുമ ഫീൽ ചെയ്തില്ല, ആശംസകൾ…
ഇഷ്ടപ്പെട്ടു എന്നാലും കുറച്ചും കൂടെ എഴുതമായിരുന്നു
?????