ക്ഷോഭിച്ചു നിന്നിരുന്ന പ്രകൃതി പെട്ടെന്ന് നിശ്ചലമായി. കാറ്റും മിന്നലും അപ്രത്യക്ഷമായി.
പുറത്ത് നടന്ന കോലാഹലങ്ങളൊന്നും അറിയാതെ കോവിലകത്തുള്ളവർ ഗാഡനിദ്രയിലായിരുന്നു ഈ സമയമെത്രയും.
പുലർക്കാല സൂര്യന്റെ പൊൻകിരണങ്ങൾ കോവിലകത്തിനു മുകളില്‍ തട്ടിയപ്പോഴാണ് അവന്തിക ഉറക്കമുണർന്നത്. അഴിഞ്ഞു കിടുന്ന കേശഭാരങ്ങൾ വാരിക്കെട്ടി അടുക്കളയിലേക്ക് നടന്നു .
അടുക്കളയില്‍ പ്രാതലിനുള്ള വിഭവങ്ങള്‍ ഒരുക്കി കൊണ്ടിരിക്കുന്ന ജോലിക്കാരിയോട് ചോദിച്ചു .
“അമ്മു അച്ഛനും ചാരുവും ഉണർന്നില്ലേ”
“ഉവ്വ്, അവര്‍ പൂമുഖത്തുണ്ട്”
ഒന്ന് മൂളിക്കൊണ്ട് അവന്തിക പൂമുഖത്തേക്ക് നടന്നു . അവള്‍ പൂമുഖത്ത് എത്തിയപ്പോള്‍ അച്ഛനും ചാരുവും ഗെയ്റ്റിൽ നിന്നും നടന്നു വരുന്നത് കണ്ടു .
“എന്താ അച്ഛാ അവിടെ “
“ഒന്നൂല്ല ഗെയ്റ്റ് തുറന്ന് കിടക്കുന്നു . പട്ടിക്കൂടിൽ പട്ടികളേയും കാണാനില്ല “
“ആ വാച്ച്മാനില്ലേ അവിടെ “
“അയാളേയും കാണാനില്ല മോളെ “
“പുറത്തേക്ക് എങ്ങോട്ടെങ്കിലും പോയതാവും”
“എന്നാൽ ആ ഗെയ്റ്റ് അടച്ച് പോയ്ക്കൂടെ”
ചാരു കസേരയില്‍ ഇരിക്കുന്നതിനിടെ കൃഷ്ണന്‍ മേനോന്‍ പറഞ്ഞു .
അച്ഛനും മകളും വീട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്നതിനിടെയാണ് ജോലിക്കാരി അമ്മു നിലവിളിച്ചു കൊണ്ട് അങ്ങോട്ടോടി വന്നത് .
“എന്താ… എന്തു പറ്റി കുട്ടി”
“ദാ … അവിടെ …”
അമ്മു ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍
“ചതിച്ചല്ലോ ഭഗവതി ” എന്ന് നിലവിളിച്ചു .!!!
( തുടരും ………… )
നല്ല ഒരു കഥ, പക്ഷെ എന്തിനാണ് സുഹൃത്തേ ഈ മൂന്നു അല്ലെങ്കില്‍ നാല് പേജില്‍ നിറുത്തുന്നത്. ഒരു അഭ്യര്തനയാണ്.