തിരുവട്ടൂർ കോവിലകം 4 56

Views : 9988

വളർത്തു നായകൾ പൂമുഖ മുറ്റത്ത് എത്തിയതും അവളുടെ കണ്ണുകളില്‍ നിന്നും അഗ്നി ചീളുകൾ തെറിച്ചു . പെട്ടെന്ന് ആ സ്ത്രീ രൂപം ഒരു കൂറ്റന്‍ കറുത്ത നായയായി രൂപാന്തരം പ്രാപിച്ച് വളർത്തു നായകളുടെ മേലേക്ക് പേടിപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കി കൊണ്ട് ചാടിവീണു.

ക്രമാതീതമായി വളർന്നു നിൽക്കുന്ന ഉളിപ്പല്ലും ശക്തിയും വളർത്തു നായകളേ കടിച്ചു കുടഞ്ഞിട്ടു.

ശൗര്യത്തോടെ പാഞ്ഞു വന്ന വളര്‍ത്തു നായകൾ മോങ്ങിക്കൊണ്ട് തിരിഞ്ഞോടി . പെട്ടെന്ന് ആ കറുത്ത നായ വളര്‍ത്തു നായകൾക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വീണ്ടും അവയെ ആക്രമിക്കാൻ തുടങ്ങി .

നായകളുടെ ദീനരോധനം കേട്ട വാച്ച്മാൻ ഈ സമയം പുറത്തേക്ക് ഇറങ്ങി നോക്കി .
കയ്യിലുള്ള ലൈറ്റ് തെളിച്ചു നോക്കിയ അയാള്‍ കണ്ടത് ആ കറുത്ത നായ വളർത്തു നായകളെ ആക്രമിക്കുന്നതാണ്. തിരിച്ച് കയറി ഒരു വടിയുമായി പുറത്തേക്ക് വന്നു .

ഓടിയടുത്ത ആയാൾ പെട്ടെന്ന് നിന്നു ആ കറുത്ത നായ നിന്ന സ്ഥലത്ത് അതി സുന്ദരിയായ ഒരു സ്ത്രീ രണ്ട് കൈകളിലും ഡോബർമാൻ നായകളെ എടുത്തുയർത്തി തന്റെ അടുത്തേക്ക് വരുന്നു .

വായുവില്‍ ഒന്ന് കറക്കി രണ്ട് നായകളേയും രണ്ട് ഭാഗത്തേക്കായി എറിഞ്ഞു കളഞ്ഞു
ഞെരങ്ങി കരഞ്ഞു കൊണ്ട് വാലും ചുരുട്ടി അവ എങ്ങോട്ടോ ഓടി മറഞ്ഞു .

വാച്ച്മാന്റെ അടുത്തെത്തിയതും ആ സ്ത്രീ രൂപം ഒന്നട്ടഹസിച്ചു . വായിൽ നിന്നും തീ ഗോളങ്ങൾ തുപ്പി വരുന്ന ആ രൂപത്തേ കണ്ട് അയാള്‍ പിന്തിരിഞ്ഞോടാൻ ഒരു ശ്രമം നടത്തി.
അയാള്‍ തിരിഞ്ഞതും ആ സ്ത്രീ രൂപം ദിഗന്ദങ്ങൾ നടുങ്ങുമാറുറക്കേ പൊട്ടിച്ചിരിച്ചുകൊണ്ട് അവിടേയും പ്രത്യക്ഷപ്പെട്ടു. അയാൾക് ചുറ്റിലും അവൾ
ഒരു തീ ഗോളം സൃഷ്ടിച്ചു. അയാളുടെ ഉള്ളില്‍ നിന്നും വന്ന നിലവിളി തൊണ്ടക്കുഴിയിൽ കിടന്ന് പിടഞ്ഞു മരിച്ചു .

എങ്ങോട്ടും ഓടി രക്ഷപ്പെടാൻ കഴിയാതെ
തീഗോളത്തിനുള്ളിൽ കിടന്ന് വാവിട്ട് കരയുന്ന അയാളെ
ഒരു പൂച്ചകുഞ്ഞിനെയെന്നപോലെ തൂക്കി എടുത്ത് ആ സ്ത്രീ രൂപം ഇരുളിലേക്ക് ഊളിയിട്ടു.

Recent Stories

The Author

വിശ്വനാഥൻ_ഷൊർണ്ണൂർ

1 Comment

  1. നല്ല ഒരു കഥ, പക്ഷെ എന്തിനാണ് സുഹൃത്തേ ഈ മൂന്നു അല്ലെങ്കില്‍ നാല് പേജില്‍ നിറുത്തുന്നത്. ഒരു അഭ്യര്തനയാണ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com