തിരുവട്ടൂർ കോവിലകം 4
Story Name : Thiruvattoor Kovilakam Part 4
Author : വിശ്വനാഥൻ ഷൊർണ്ണൂർ
പൊടുന്നനെ കോവിലകവും പരിസരവും
കൊടുങ്കാറ്റിൽ മൂടപ്പെട്ടു..,
മരങ്ങളിൽ പലതും കടപുഴകി വീഴുമെന്നായി..
കോവിലകത്തിന്റെ നാല് ദിക്കുകളിൽ നിന്നും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ പ്രദേശത്തെ മുഴുവൻ നായകളും ഒരിയിടുന്നുണ്ട്. ഇരതേടി ഇറങ്ങിയ പാമ്പുകൾ തിരികെ മാളത്തിലേക്ക്
തന്നെ ഊളിയിട്ടു.
മരപ്പൊത്തിലെ മൂങ്ങ കണ്ണ് മിഴിച്ചുകൊണ്ട്
നാല് ദിക്കിലേക്കും നോക്കുന്നുണ്ടായിരുന്നു.
കുളത്തിൽ നിന്നും കരക്ക് കയറിയ കറുത്ത രൂപം ഞൊടിയിടകൊണ്ട് സുന്ദരിയായ ഒരു സ്ത്രീയായി മാറി. അരക്കെട്ടോളം മുടിയും, വെള്ളാരം കണ്ണുകളും,വടിവൊത്ത ശരീരവും ഉള്ള അതി സുന്ദരിയായ ഒരു സ്ത്രീ.
ഈ സമയവും നിർത്താതെ വീശിയടിച്ചുകൊണ്ടിരിക്കുന്ന കാറ്റില്‍ പാലപ്പൂവിന്റെ മണം കോവിലകത്തിന്റെ പരിസരത്താകെ പരന്നൊഴുകി.
അപ്പോഴും നായ്കളുടെ ഓരിയിടലിന് ശക്തി കൂടിക്കൊണ്ടേയിരുന്നു.
ചിലങ്കയണിഞ്ഞ കാല്പാദങ്ങളുമായി
കോവിലകത്തിന്റെ പിന്നിലെ വാതിലിനു മുന്നിലേക്ക് ആ സ്ത്രീ രൂപം നടന്നടുത്തതും, ഒരുവലിയ ഞരക്കത്തോടെ വാതില്‍ തനിയെ രണ്ട് ഭാഗത്തേക്കായി മലർക്കെ തുറന്ന് കിടന്നു.
ആരെയോ ഉന്നം വെച്ചിറങ്ങിയ പരെതാത്മക്കളെ പോലെ അവൾ ഓരോ മുറിയിലും കയറിയിറങ്ങി.
ഒടുവിൽ അവന്തികയുടെ മുറിയിലേക്ക് പതിയെ പ്രവേശിച്ചു. പുറത്ത് നടക്കുന്നതൊന്നും അറിയാതെ അവന്തിക ഗാഢമായ നിദ്രയിലായിരുന്ന അപ്പോള്‍ . ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം ആ സ്ത്രീ രൂപം നടുത്തളവും കടന്ന് പൂമുഖത്തേ ആട്ടു കട്ടിലില്‍ കയറിയിരുന്നു.
ആട്ടു കട്ടിലില്‍ ഇരിക്കുന്ന സ്ത്രീ രൂപത്തേ കണ്ടതും ഇര കണ്ട വേട്ട മൃഗങ്ങളെ പോലെ ഡോബർമാൻ നായകൾ രണ്ടും കുരച്ചു കൊണ്ട് കുതിച്ചെത്തി .
നല്ല ഒരു കഥ, പക്ഷെ എന്തിനാണ് സുഹൃത്തേ ഈ മൂന്നു അല്ലെങ്കില്‍ നാല് പേജില്‍ നിറുത്തുന്നത്. ഒരു അഭ്യര്തനയാണ്.