കോവിലകത്തിന്റെ പൂമുഖത്തേ ചാരുകസേരയില്‍ കൃഷ്ണന്‍ മേനോന്‍ ചാരിക്കിടക്കുന്നു. തൊട്ടടുത്ത വീട്ടിത്തടിയിൽ കൊത്തിയ തൂണ് ചാരി അവന്തികയുടെ അമ്മയും .
കുറച്ച് മാറി മച്ചിൽ ചങ്ങലയിൽ കൊളുത്തിയിട്ട ആട്ടു കട്ടിലില്‍ ശ്യാമും അവനോട് ചേര്‍ന്ന് അവന്തികയും ഇരുന്ന് പാര്‍ട്ടി വിശേഷങ്ങളും കോവിലകത്തേയും പറ്റി സംസാരിച്ചു കൊണ്ടിരുന്നു .
കൃഷ്ണന്‍ മേനോന്റെ മടിയില്‍ ഇരുന്നിരുന്ന ചാർവി അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു .
” മോളെ ……. ചാരു ഉറങ്ങി അകത്തു കൊണ്ട് പോയി കിടത്തൂ”
“കുട്ടിക്ക് പേടി തട്ടിയിട്ടുണ്ട് ഒരു ചരട് ജപിച്ച് കെട്ടണം . നാളയാവട്ടെ”
അച്ഛന്റെ അടുത്ത് നിന്നും ചാർവിയെ വാങ്ങി ചുമലിൽ കിടത്തി അവന്തിക അകത്തേക്ക് പോയി .
അമ്മയ്ക്കും അച്ഛനും കിടക്കാന്‍ ഒരുക്കിയ മുറിയില്‍ ചാർവിയെ കിടത്തി അവന്തിക പുറത്തേക്ക് നടന്നു .
കോവിലകത്തിന്റെ നടുത്തളത്തിൽ എത്തിയതും മുകളിലേ മുറിയില്‍ ആരോ ചിലങ്ക കെട്ടി നടക്കുന്ന പോലെ ഒരു ശബ്ദം .
അവന്തിക ഒരു നിമിഷം അവിടെ നിന്നു അപ്പോള്‍ ആ ശബ്ദവും .
ഹേയ് തനിക്ക് തോന്നിയതാവും .
നടക്കാന്‍ തുടങ്ങിയ അവന്തികയുടെ പിറകില്‍ നിന്നും വീണ്ടും ആ ചിലങ്കയുടെ ശബ്ദം .
പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയ അവന്തിക നില വിളിച്ചു കൊണ്ട് പൂമുഖത്തേക്കോടി.
അപ്പോഴേക്കും അവളുടെ നിലവിളി കേട്ട് ശ്യാമും അവളുടെ അച്ഛനും അമ്മയും അങ്ങോട്ടോടി വന്നു.
“എന്താ എന്തു പറ്റി”
മൂന്നു പേരും ഒരേ ശബ്ദത്തില്‍ ചോദിച്ചു.
“അതാ …. അവിടെ “
അവന്തിക വിറച്ചു കൊണ്ട് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ മറ്റുള്ളവർക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല .
“എന്താ അവിടെ ഒന്നും ഇല്ലല്ലോ”
“ഉണ്ട് ശ്യാമേട്ടാ ഞാന്‍ കണ്ടതാ ഒരു കറുത്ത പൂച്ച നമ്മള്‍ നേരത്തെ കണ്ടപോലേയുള്ള കണ്ണുകളും പല്ലും ചോര ഇറ്റി വീഴുന്ന നാവും “
“ഇവിടെ ഒന്നും കാണുന്നില്ലല്ലോ മോളേ”
?