തിരുവട്ടൂർ കോവിലകം 2 26

പുറത്തേക്ക് ഇറങ്ങി വന്ന ശ്യാം വിളിച്ചു
“എന്താ സാറേ”
എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞപ്പൻ അങ്ങോട്ട് ഓടി വന്നു .
“രാത്രിക്കുള്ള പാര്‍ട്ടിയുടെ കാര്യം എന്തായി”
“എല്ലാം ഈ കുഞ്ഞപ്പൻ ഏറ്റതല്ലേ , ഒക്കെ ശരിയാക്കീട്ടുണ്ട്”
“അതുമതി”
“ആ മുത്തശ്ശി മാവിന്റെ കൊമ്പ് എങ്ങനെയാ കുഞ്ഞപ്പൻ ചേട്ടാ പൊട്ടി വീണത്”
അങ്ങോട്ട് കടന്നു വന്ന അവന്തിക ചോദിച്ചു .
“അത് നീറ് കൂടുവെച്ച് ദ്രവിച്ചതാ കുഞ്ഞെ , ചെറിയ ഒരു പിടിയിലാ നിന്നിരുന്നത് . അതല്ലാം വെട്ടി മാറ്റിയിട്ടുണ്ട്”
“ഇപ്പോൾ നിന്റെ സംശയം മാറിയില്ലേ?
“ഇനി നിന്റെ അച്ഛന്‍ വന്നു കയറിയ ഉടനെ പറഞ്ഞേക്കണം ന്നാ പിന്നെ ഒരു ജോത്സ്യനേ കൂട്ടി വന്ന് ഹോമവും നടത്തിയേ ഇവിടെ താമസിക്കാന്‍ വിടൂ”
പറഞ്ഞു തീർന്നതും കോവിലകത്തിന്റെ ഗെയിറ്റ് കടന്ന് അവരുടെ കാർ കടന്നു വന്നു .
“എന്താ ശ്യാമേ കാർ പുറത്ത് നിർത്തിയിരിക്കുന്നത്”
കാറില്‍ നിന്നും ഇറങ്ങുന്നതിനിടെ കൃഷ്ണന്‍ മേനോന്‍ ചോദിച്ചു
“ഒന്നൂല്ല ഇവിടെ ജോലികള്‍ നടക്കല്ലേ ജോലിക്കാർക്ക് ഒരു ബുദ്ധിമുട്ട് വേണ്ടാന്ന് കരുതി ”
പടിഞ്ഞാറന്‍ വെയിലിന്റെ മനോഹാരിതയിൽ പുതു ഛായം പൂശിയ തിരുവട്ടൂർ കോവിലകം പട്ടെടുത്ത മണവാട്ടിയേ പോലെ തിളങ്ങി നിന്നു.
സന്ധ്യ കഴിഞ്ഞപ്പോഴേക്കും ആ ഗ്രാമം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിദേശ നിർമ്മിത കാറുകൾ കൊണ്ട് കോവിലകത്തിന്റെ മുറ്റം നിറഞ്ഞു.
ജന്മദിന പാര്‍ട്ടിക്ക് എത്തിയ ശ്യാം സുന്ദറിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം കോവിലകവും പരിസരവും നന്നായി ഇഷ്ടപ്പെട്ടു.
തിന്നും കുടിച്ചും ആടിയും പാടിയും വിരുന്ന് അതിഗംഭീരമായി തന്നെനടന്നു കൊണ്ടിരിക്കുന്നു . അലങ്കരിക്കപ്പെട്ട ദീപങ്ങളുടെ പ്രഭയാൽ കോവിലകവും പരിസരവും ഉറങ്ങാത്ത രാവിന് വഴിയൊരുക്കി.
പാര്‍ട്ടിക്കെത്തിയ കുട്ടികള്‍ ശ്യാമിന്റെ പത്തു വയസ്സുകാരി ചാർവിയുടെ കൂടെ കോവിലകത്തിന്റെ മുറ്റത്തും അകത്തളത്തുമായി ഓടിക്കളിക്കുന്നുണ്ട്.
പെട്ടന്നാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്നവർ നില വിളികേട്ട ഭാഗത്തേക്ക് ഓടിച്ചെന്നു .
അവിടെ കണ്ട കാഴ്ച്ച ഓടിക്കൂടിയവരെ ഒന്നടങ്കം പേടിപ്പെടുത്തി…!!
തുടരും