തിന്മ നാട് [Rayan] 119

“എന്താടോ… വായ് നോക്കീ…
ഉളുപ്പില്ലേ….
നോക്കി വെള്ളമിറക്കാൻ..”

ചോദ്യം കേട്ട് മാവേലി ഞെട്ടി…
പെൺകുട്ടിയാണ് ചോദിച്ചത്…

” കുട്ടി ചെയ്യുന്നത് തെറ്റല്ലേ…”

“ഇതെന്നെ സ്നേഹിക്കുന്ന ചെക്കനാ..
ഞങ്ങളെന്തും ചെയ്യും. ചോദിക്കാൻ താനാരാ…”

ഇനിയെന്തു പറയാനാണ്…, മാവേലി വേഗം മൂത്രമൊഴിച്ച് ഇറങ്ങി നടന്നു…
ഒത്തിരി റൂമുകളുള്ള ഒരു എടുപ്പിന്റെ അടുത്തു കൂടെ പോകവെ മാവേലി നിലത്ത് അനേകം ബലൂണുകൾ കണ്ടു..
അതിലൊന്നെടുത്ത് ഊതി വീർപ്പിച്ചു കയ്യിൽ പിടിച്ചു…

തൊട്ടടുത്തൊരു കടയിൽ നിന്ന് ടെലിവിഷനിൽ വാർത്ത കേൾക്കുന്നു…

“ഈ ഓണത്തിന് അൻപത് കോടിയുടെ മദ്യം വിറ്റഴിഞ്ഞു…”
ഇതൊക്കെ കുടിക്കാനോ.. അതോ.. കുളിക്കാനോ…
കേരളം എങ്ങോട്ടാണു പോവുന്നത്…

മാവേലി ബീച്ചിലൂടെ നടന്നു..
അവിടെ കൂടിയിരുന്ന് മദ്യപിച്ച് കൊണ്ടിരുന്ന ചെറിയ കുട്ടികൾ മാവേലിയെ നോക്കി ഉറക്കെ ചിരിച്ചു..
“നോക്കെഡാ.. അയാളുടെ കയ്യിൽ എന്താ ഉള്ളതെന്ന്…
മാവേലി ഒന്നും തിരിയാതെ മിഴിച്ചു നോക്കി…
ഒരു ബലൂൺ കയ്യിൽ പിടിച്ചത് തെറ്റാണോ..

“ഹേ… കാർണ്ണോരേ…
കോണ്ടം എടുത്ത് ഈതി വീർപ്പിച്ചു നടക്കുകയാണോ.. ”

അയ്യോ… ഇത് ഗർഭനിരോധന ഉറയായിരുന്നോ…
ഇതു പോലെ എത്ര മാത്രം കണ്ടിരുന്നു അവിടെ താൻ…
ആളുകൾ അന്യ സ്ത്രീകളെ ഇത്രയും വ്യാപകമായി സമീപിക്കുന്നല്ലോ…

തന്നെ ഒരാൾക്കും തിരിച്ചറിയുന്നില്ലല്ലോ..
അതാണ് അത്ഭുതം…

പൂക്കളമിട്ട സ്ഥലങ്ങൾ വളരെ വിരളമാണ്..
മനസ്സു കുളിർക്കുന്ന ഒരു കാര്യം പോലും ഇതേ വരെ കണ്ടിട്ടില്ല…
കൊല്ലം തോറും വരുന്ന നന്മയുടെ പ്രതീകമായ മാവേലിയെ അറിയുന്നവരില്ല…
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു…

മാവേലി കഴിഞ്ഞ വർഷം കൊലപാതകം നടന്ന കവലയിലെത്തി.. മനസ്സിൽ സങ്കടം തോന്നുന്നു…
കവലയിൽ ആളുകൾ കൂടി നിൽക്കുന്നുണ്ട്…
അനേകായിരം അംഗങ്ങളുള്ള എയ്ഡ്സ് ബാധിതരുടെ ഒരു വലിയ റാലി ആരവങ്ങളോടെ കടന്നു പോയി…

കഞ്ചാവടിച്ചു കൊണ്ടു വന്നൊരു ഫ്രീക്കൻ മാവേലിയുടെ കോലം കണ്ട് കുറേ നേരം ആർത്തു ചിരിച്ചു.. അവനു മുമ്പിൽ മാവേലി ചൂളി നിന്നു…
എവിടെ നിന്നോ കുറേ തെരുവു നായ്ക്കൾ കുരച്ചു ചാടി വന്നപ്പോൾ മാവേലി പേടിച്ചോടി… തന്റെ ഓലക്കുട നിരത്തിൽ വീണു പോയി… പട്ടികൾ കുരച്ചു കൊണ്ട് പിറകെ ഓടുന്നുണ്ട്..
ഭൂമിയിലേക്ക് ഇറങ്ങിപ്പുറപ്പെടാൻ തോന്നിയ നിമഷം ഒരായിരം തവണ മനസ്സിൽ ശപിച്ചു..

തുറന്നു കിടന്ന ഒരു ഗേറ്റിലൂടെ ഓടിക്കയറി..
ഇപ്പോൾ നായ്ക്കൾ പുറകെ ഇല്ല…
എത്തിപ്പെട്ടത് ഒരു കോടതിയുടെ മുൻപിലാണ്.. അകത്ത് നിന്നും ശബ്ദം കേൾക്കുന്നു..

9 Comments

  1. ഇന്നത്തെ ലോകത്തെ വളരെ നന്നായി അവതരിപ്പിച്ചു..? എന്നാലും കാലം മാറുന്നതിനനുസരിച്ചുള്ള ചിന്താഗതികളിലെ മാറ്റം മാവേലിക്ക് കൂടി ബാധകമല്ലേ?? ?

  2. ഋഷി ഭൃഗു

    അങ്ങനെ ഇക്കൊല്ലം മാവേലിയെ കൊന്നു, അടുത്ത കൊല്ലത്തെ ഓണത്തിനെന്തു ചെയ്യും? ???
    ???

  3. wow …
    adipoli aayikn … ????

  4. കാലിക പ്രസക്തിയുള്ള വിഷയം, ഇതിന്റെ തനിയാവർത്തനം തന്നെയല്ലേ ഈ ഓണത്തിനും നമ്മൾ കണ്ടത്, നന്മകൾ അവസാനിച്ചു ഇനി ഒരു മാവേലിക്ക് കേരളത്തിൽ പ്രസക്തിയില്ല, സൂപ്പർ എഴുത്ത് ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. ഹ ഹ …
    നന്നായിട്ടുണ്ട് ബ്രോ..?
    ഇപ്പോളത്തെ ഏറ്റവും പ്രസക്തിയുള്ള ഒരു വിഷയം തന്നെ..!!

  6. മാവേലിയെ വരെ തട്ടും.. ഇന്ന് ഉള്ള അവസ്ഥ ശരിയായി വരച്ചു കാട്ടി… ❤️❤️

  7. വരച്ചു കാട്ടിയതു സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ ആണ്…നല്ല രചന ?

  8. നല്ല കഥ…

  9. വളരെ ഇഷ്ടപ്പെട്ടു…………?
    [പക്ഷെ ബലൂണിന്റെ കാര്യത്തിൽ?]

    സമകാലീന അവസ്ഥകൾ!
    ഇന്നത്തെ കാലത്ത് മാവേലി ഒരു
    കോമാളി ആണല്ലോ പലർക്കും.
    അതാണ് ഉറച്ച ശരീരമുള്ള അസുരനായ
    ചക്രവർത്തി ഈ രൂപത്തിലായതും.!

Comments are closed.