തിന്മ നാട് [Rayan] 119

Views : 1277

മാവേലി ശ്രദ്ധിച്ചു..” കഴിഞ്ഞ പൊന്നോണദിവസം കൊല്ലപ്പെട്ട ദാസന് വേണ്ടി സാക്ഷി പറയാൻ ആരെങ്കിലുമുണ്ടോ…”

മാവേലി കോടതിയുടെ പടികൾ ഓടിക്കയറി..
തുറന്നിട്ട വാതിലിലൂടെ അകത്ത് കയറി.
കൈ പൊക്കി ഉച്ചത്തിൽ പറഞ്ഞു..

“ഞാനുണ്ട്.. ”

ആളുകൾ അത്ഭുതത്തോടെ നോക്കി..
സാക്ഷിയുടെ കൂട്ടിൽ കയറി മാവേലി പറഞ്ഞു കൊണ്ടിരുന്നു..

“ഒരു കാറിൽ വന്ന കുറേ പേർ അയാളെ വെട്ടി വീഴ്ത്തുന്നത് ഞാൻ കണ്ടതാണ്..
കാറിന്റെ നമ്പർ പോലും ഞാനോർക്കുന്നു.. ”

ജഡ്ജി പേന കൊണ്ട് തല ചൊറിഞ്ഞു..
വിസ്താരം കഴിഞ്ഞ ശേഷം അയാൾ അനൗൺസ് ചെയ്തു…

“സാക്ഷി മൊഴി വ്യക്തമല്ലാത്തതിനാൽ അടുത്തൊരു ദിവസം കേസ് വീണ്ടും പരിഗണിക്കുന്നതാണ്.. ”

മാവേലി തിരിഞ്ഞു നടന്നു.. സന്ധ്യയായി തുടങ്ങിയിരിക്കുന്നു.. തിരിച്ചു പോവണം..
പിന്നിൽ നിന്ന് ആൾകൂട്ടം മാവേലിയെ നോക്കിച്ചിരിച്ചു…
മാവേലി ഒന്നും ശ്രദ്ധിക്കാതെ ധൃതിയിൽ നടന്നു…

കേടതിയുടെ ഗേറ്റ് കടന്നതും ഒരു വെളുത്ത കാർ മാവേലിയുടെ മുന്നിൽ ബ്രേക്കിട്ടു..
മിന്നിത്തിളങ്ങുന്ന വടിവാളുമായി കുറേ പേർ ചാടിയിറങ്ങി…

” നീ…. ഞങ്ങൾക്കെതിരെ സാക്ഷി പറയുമല്ലേ.. ”

വടിവാളുകൾ അന്തരീക്ഷത്തിൽ മഴവില്ലു തീർത്തു..
മാവേലി രക്തം ചീറ്റുന്ന മുറിവുകളുമായി നിരത്തിലേക്ക് മറിഞ്ഞു വീണു…
അക്രമികൾ കാറിൽ കയറി മറഞ്ഞു..

ആളുകൾ തടിച്ചു കൂടി…
മാവേലി വേദന കൊണ്ട് പുളഞ്ഞു…

” ശ്യാമളേ… ഞാൻ പറഞ്ഞിരുന്നില്ലേ… വരുന്നില്ലെന്ന്.. ”

വേദനയാൽ പിന്നിലേക്ക് വളഞ്ഞ് ചക്രശ്വാസം വലിച്ച് അനക്കം നിലച്ചു..
അളുകൾ കൗതുകത്തോടെ നോക്കി നിന്നു…
അനേകം ജനങ്ങൾക്കിടയിൽ നിന്നൊരു പണ്ഡിത വാസ്ത്ര ധാരി…
മുന്നിലേക്ക് കയറി…
ആകാശത്തിലേക്ക് കൈ ഉയർത്തി പറഞ്ഞു…

ദൈവമേ..
മാവേലിയും കൊല്ലപ്പെട്ടല്ലോ…
ഭൂമിയിലെ നന്മയുടെ അവസാന പ്രതീകവും മറഞ്ഞല്ലോ.. ഈശ്വരാ…

ആളുകൾ ഓരോരുത്തരായി പിരിഞ്ഞു പോയി…
കാഴ്ച്ചയുടെ കൗതുകം കഴിഞ്ഞാൽ പിന്നെന്തിനു നിൽക്കണം..

പണ്ഡിതൻ മാവേലിയുടെ മൃതശരീരം എടുത്തുയർത്താൻ വേണ്ടി. ശ്രമിച്ചു..
പരാജയപ്പെട്ടു തലക്കു കൈ കൊടുത്ത് നിരാശനായി ഇരുന്നു..

* * *

Recent Stories

The Author

Rayan

9 Comments

  1. ഇന്നത്തെ ലോകത്തെ വളരെ നന്നായി അവതരിപ്പിച്ചു..😍 എന്നാലും കാലം മാറുന്നതിനനുസരിച്ചുള്ള ചിന്താഗതികളിലെ മാറ്റം മാവേലിക്ക് കൂടി ബാധകമല്ലേ?? 🤔

  2. ഋഷി ഭൃഗു

    അങ്ങനെ ഇക്കൊല്ലം മാവേലിയെ കൊന്നു, അടുത്ത കൊല്ലത്തെ ഓണത്തിനെന്തു ചെയ്യും? 🤔🤔🤔
    💖💖💖

  3. wow …
    adipoli aayikn … 👌🏼😍💜

  4. കാലിക പ്രസക്തിയുള്ള വിഷയം, ഇതിന്റെ തനിയാവർത്തനം തന്നെയല്ലേ ഈ ഓണത്തിനും നമ്മൾ കണ്ടത്, നന്മകൾ അവസാനിച്ചു ഇനി ഒരു മാവേലിക്ക് കേരളത്തിൽ പ്രസക്തിയില്ല, സൂപ്പർ എഴുത്ത് ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. ഹ ഹ …
    നന്നായിട്ടുണ്ട് ബ്രോ..😍
    ഇപ്പോളത്തെ ഏറ്റവും പ്രസക്തിയുള്ള ഒരു വിഷയം തന്നെ..!!

  6. മാവേലിയെ വരെ തട്ടും.. ഇന്ന് ഉള്ള അവസ്ഥ ശരിയായി വരച്ചു കാട്ടി… ❤️❤️

  7. വരച്ചു കാട്ടിയതു സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ ആണ്…നല്ല രചന 😍

  8. നല്ല കഥ…

  9. വളരെ ഇഷ്ടപ്പെട്ടു…………🥰
    [പക്ഷെ ബലൂണിന്റെ കാര്യത്തിൽ?]

    സമകാലീന അവസ്ഥകൾ!
    ഇന്നത്തെ കാലത്ത് മാവേലി ഒരു
    കോമാളി ആണല്ലോ പലർക്കും.
    അതാണ് ഉറച്ച ശരീരമുള്ള അസുരനായ
    ചക്രവർത്തി ഈ രൂപത്തിലായതും.!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com