തിന്മ നാട് [Rayan] 119

മാവേലി ഉറക്കെ പറഞ്ഞു കൊണ്ടേയിരുന്നു..

“എനിക്കറിയാം… എനിക്കറിയാം…”

ആളുകൾ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പിരിഞ്ഞു…
സൂര്യൻ അസ്തമിക്കാറായി..
തനിക്കനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു..
തിരിച്ചു പോവാതെ വയ്യ..

ഭൂമിയിൽ നന്മ അവസാനിച്ചുവോ..
തിന്മകൾ കൊണ്ട് നിറഞ്ഞുവോ…
താൻ വളർത്തിയ നല്ല നാട് പൂർണ്ണമായും തകർന്നുവോ…
ഭൂമിയിലെ നന്മ കാണാൻ വേണ്ടി കൊല്ലം തോറും ഇനി എഴുന്നെള്ളണമെന്നില്ലേ…

ദുഖഭാരത്തോടെയായിരുന്നു മാവേലി അന്ന് പാതാളത്തിന്റെ പടി കയറിയത്.
ഇനിയൊരിക്കലും ഭൂമിയിലേക്കില്ല എന്ന് മനസ്സിൽ ദൃഢനിശ്ചയം ചെയ്തിരുന്നു…

ഒരു വർഷം പെട്ടെന്ന് കഴിഞ്ഞു പോയിരിക്കുന്നു..
താൻ വെറുത്ത് തുടങ്ങിയ ദിവസം വീണ്ടും വന്നിരിക്കുന്നു…
പണ്ട് ഓണം വരാൻ ഓരോ ദിവസവും കാത്തു കാത്തിരിക്കാറുണ്ടായിരുന്നു.
ഇന്ന് പക്ഷേ.. പൊന്നോണദിവസം വരുന്നത് വെറുപ്പായിരിക്കുന്നു…

ഭാര്യ വീണ്ടും വീണ്ടും നിർബന്ധിച്ചു കൊണ്ടേ യിരുന്നു..

“കഴിഞ്ഞ വർഷം പോലെയാവുമോ.. ഈ ഓണവും..
എവിടെയെങ്കിലും നന്മയുള്ള ഒരാളെങ്കിലും ഉണ്ടെങ്കിലോ…
അയാൾ മാവേലിയെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലോ.. ”

ഭാര്യയുടെ വാക്കുകൾ കേട്ട് മനസ്സില്ലാ മനസ്സോടെ മാവേലി കോണകം താഴ്ത്തിച്ചുറ്റി.. ഷാളു പുതച്ച്… ആഭരണങ്ങളണിഞ്ഞ് ഓലക്കുട ചൂടി പുറപ്പെട്ടു…

പ്രഭാതസൂര്യൻ കിഴക്കുദിച്ച് പൊൻപ്രഭ പരത്തുന്നുണ്ട്..
ഒഴിഞ്ഞ റോഡിലൂടെ ഇടക്ക് ചില വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോവുന്നു..
മാവേലി ഫുഡ് പാത്തിലൂടെ നടന്നു…
സമയം ഇഴഞ്ഞു നീങ്ങി…
ഒരു കാമ്പസിന്റെ തുറന്നിട്ട ഗേറ്റിലൂടെ ഉള്ളിൽ കടന്നു..
അവിടെ ഓണാഘോഷം നടക്കുകയാണ്..
നിറയെ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിലധികം പൂക്കളമൊരുക്കുന്നു…

അർദ്ധനഗ്നരായ പെൺകുട്ടികളെ കണ്ട് മാവേലിക്ക് സങ്കടം തോന്നി…
എന്താണീ കുട്ടികളൊക്കെ ഇങ്ങനെ അൽപ്പ വസ്ത്രം ധരിച്ചു വന്നത്…
ഇവർക്കു നാണമില്ലേ..
അവർ പരസ്പരം തമാശകൾ പറഞ്ഞും ആണും പെണ്ണും ചിരിച്ച് ചിരച്ച് പരസ്പം ചാഞ്ഞും.. ചേർന്നു നിന്നും ഉല്ലസിക്കുന്നു..
മൂത്രശങ്ക വന്നപ്പോൾ മാവേലി മൂത്രപ്പുരയുടെ ഭാഗത്തേക്ക് നടന്നു…
അവിടെ രണ്ടു പേർ പരസ്പരം ഉമ്മ വെക്കുന്നത് കണ്ട് മാവേലി വായ പൊളിച്ചു നിന്നു പോയി…

9 Comments

  1. ഇന്നത്തെ ലോകത്തെ വളരെ നന്നായി അവതരിപ്പിച്ചു..? എന്നാലും കാലം മാറുന്നതിനനുസരിച്ചുള്ള ചിന്താഗതികളിലെ മാറ്റം മാവേലിക്ക് കൂടി ബാധകമല്ലേ?? ?

  2. ഋഷി ഭൃഗു

    അങ്ങനെ ഇക്കൊല്ലം മാവേലിയെ കൊന്നു, അടുത്ത കൊല്ലത്തെ ഓണത്തിനെന്തു ചെയ്യും? ???
    ???

  3. wow …
    adipoli aayikn … ????

  4. കാലിക പ്രസക്തിയുള്ള വിഷയം, ഇതിന്റെ തനിയാവർത്തനം തന്നെയല്ലേ ഈ ഓണത്തിനും നമ്മൾ കണ്ടത്, നന്മകൾ അവസാനിച്ചു ഇനി ഒരു മാവേലിക്ക് കേരളത്തിൽ പ്രസക്തിയില്ല, സൂപ്പർ എഴുത്ത് ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. ഹ ഹ …
    നന്നായിട്ടുണ്ട് ബ്രോ..?
    ഇപ്പോളത്തെ ഏറ്റവും പ്രസക്തിയുള്ള ഒരു വിഷയം തന്നെ..!!

  6. മാവേലിയെ വരെ തട്ടും.. ഇന്ന് ഉള്ള അവസ്ഥ ശരിയായി വരച്ചു കാട്ടി… ❤️❤️

  7. വരച്ചു കാട്ടിയതു സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ ആണ്…നല്ല രചന ?

  8. നല്ല കഥ…

  9. വളരെ ഇഷ്ടപ്പെട്ടു…………?
    [പക്ഷെ ബലൂണിന്റെ കാര്യത്തിൽ?]

    സമകാലീന അവസ്ഥകൾ!
    ഇന്നത്തെ കാലത്ത് മാവേലി ഒരു
    കോമാളി ആണല്ലോ പലർക്കും.
    അതാണ് ഉറച്ച ശരീരമുള്ള അസുരനായ
    ചക്രവർത്തി ഈ രൂപത്തിലായതും.!

Comments are closed.