തേടി വന്ന പ്രണയം 4 [പ്രണയരാജ] 238

തേടി വന്ന പ്രണയം

Thedivanna Pranayam | Author : Pranayaraja

[ Previous Part ] [ www.kadhakal.com ]


ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു.

 

ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു.

 

പെട്ടെന്ന് തന്നെ അവനിൽ നിന്നും വിട്ടകന്നു കൊണ്ട് അവൾ ബാത്ത് റൂമിലേക്കോടി. അവൾ പോയതും ഇടം കണ്ണിട്ടവൻ നോക്കിയിരുന്നു. അവനറിയാതെ ഒരു പുഞ്ചിരി ആ മുഖത്തു വിടർന്നു.

 

☀️☀️☀️☀️☀️

 

കാറിൽ കയറി രജിസ്റ്റർ ഓഫീസിലേക്കു പോകുമ്പോൾ ഇരുവർക്കുമിടയിൽ മൗനം തളം കെട്ടിയിരുന്നു. രാവിലെ ഉണർന്നപ്പോഴുള്ള അവസ്ഥ ഇരുവരിലും വല്ലാത്ത ഒരു അനുഭൂതി നിറയ്ക്കുന്നുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ആ അവസ്ഥയിൽ എന്തു പറയണം എന്നറിയാതെ ഇരുവരും വിവശരായി.

 

ഇടം കണ്ണിട്ടു കൊണ്ട് ആദി അവളെ ഇടക്കിടെ നോക്കി കൊണ്ടിരുന്നു. ആ നോട്ടം മനസിലായെന്നവണ്ണം മടിച്ചു കൊണ്ടാണെങ്കിലും അവൾ അവനോടായി ചോദിച്ചു.

 

ഉം… എന്താ….

 

ചോദിക്കണോ.. വേണ്ടയോ… എന്നറിയാതെ ഒന്നവൻ മടിച്ചെങ്കിലും പിന്നെ ചോദിച്ചില്ല എങ്കിൽ ശരിയാവില്ല എന്നറിയുന്നതു കൊണ്ട് അവൻ പതിയെ മടിച്ചു കൊണ്ട് ചോദിച്ചു.

 

പേരു പറഞ്ഞില്ല.

 

അവൻ്റെ ആ ചോദ്യം കേട്ട നിമിഷം ഉള്ളിൽ തികട്ടി വന്ന ചിരിയടക്കാൻ അവൾ പെടാപ്പാട് പെടുകയായിരുന്നു. ഇന്നലെ താലി കെട്ടി, രാത്രി ഒന്നിച്ച് ഒരു ബെഡിൽ ഒട്ടിച്ചേർന്നു കിടന്നു. ഇന്ന് രാവിലെ 10. 30 ആകാറായി എന്നിട്ടാണ് ഈ ചോദ്യം. ഭാഗ്യം ഇപ്പോയെങ്കിലും ചോദിച്ചല്ലോ… എന്നൊക്കെ അവൾ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ വീണ്ടും ചോദിച്ചു.

 

അതെ, പേര് പറഞ്ഞില്ല.

 

ഓ… സോറി, ഞാനും അതു പറയാൻ വിട്ടു പോയി. ഞാൻ ആരാധിക.

 

അവൾ പറഞ്ഞതും അവനൊന്നു ചിരിച്ചു. ആരാധിക നല്ല പേര്. മനസിൽ അതു ചിന്തിച്ചിരിക്കുമ്പോഴേക്കും അവർ രെജിസ്റ്റർ ഓഫീസിൽ എത്തിയിരുന്നു.

 

അവിടുത്തെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുതൽ അവൻ വലിയ ഗഹനമായ ചിന്തയിലായിരുന്നു. അതവൾ ശ്രദ്ധിച്ചിരുന്നു എങ്കിലും ഒന്നും ചോദിക്കാൻ നിന്നില്ല.

 

തിരികെ റൂമിലെത്തിയിട്ടും അവൻ ചിന്തയിൽ തന്നെയായിരുന്നു. അവൻ്റെ മുഖത്തെ ആ ഭാവമാറ്റം അവളെയും വല്ലാതെ അസ്വസ്ഥയാക്കി.

 

എന്തു പറ്റി ആദി…

8 Comments

Add a Comment
  1. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  2. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  3. പിന്നെ., ഈ കഥയെങ്കിലും ഫിനിഷ് ചെയ്യണേ.. പാതി വഴിയിൽ ഇട്ടിട്ട് പോകല്ലേ, ഇത്രേം വായിച്ചപ്പോൾതന്നെ ഒരുപാട് ഇഷ്ട്ടമായി❤️ അതുകൊണ്ട…

  4. ട്വിസ്റ്റിന്റെ ഇടയിൽ വേരോ ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ…. എന്തായാലും ആദി നിസാക്കാരനല്ല എന്ന് മനസ്സിലായി, അടുത്ത part ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഉണ്ടാവണം….

    “ഒരു കാര്യംകൂടെ പറഞ്ഞോട്ടെ ഈ കഥ kkstoriesലും പബ്ലിഷ് ചെയ്തുകൂടെ, ഇപ്പൊ അധികം viewers അതിലാണ്, ഇങ്ങനെ ഉള്ള stories നല്ല വിജയവും ആയിരിക്കും, താങ്കൾക്ക് അറിയാവുന്നതല്ലേ, താങ്കൾ നേരത്തെ ആ സൈറ്റിൽ എഴുതികൊണ്ടിരുന്നതല്ലേ…”

    എന്തായാലും അടുത്ത പാർട്ടിന് waiting..

  5. അന്ദ്രു

    Bro sooper ayind 💕💕 kaathirikkuvayirunnu vaikikkathe nxt part vegam poratte

  6. Broo story update speed akkk

    Supper story bro

  7. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *