“ഓ.. അങ്ങനെ. ആദ്യമായിട്ടാണെന്ന് പറഞ്ഞിട്ട് പൈങ്കിളിത്തരത്തിന് ഒരു കുറവുമില്ല!”
“പ്രേമം എന്നും പൈങ്കിളിയല്ലേ മോനേ?”
“പ്രേമമോ?”
ഹയ്യോ കയ്യീന്ന് പോയി. സംഭവം തനിക്കൊരു ക്രഷ് ഒക്കെ അടിച്ചു തുടങ്ങിയെങ്കിലും ഈ ഡയലോഗ് വേണ്ടിയിരുന്നില്ല എന്ന് ആനിക്ക് തോന്നി.
“അതൊരു ഫ്ലോയ്ക്ക് പറഞ്ഞതാ..” ആനി തടിയൂരി.
“ശരി.. ശരി!”
“എന്നാൽ പോട്ടെ?”
“പോവുകയാണോ? എന്നാൽ നമ്പർ തന്നിട്ടു പോ?”
കൊടുക്കണോ?? ആനി ഒന്നാലോചിച്ചു.
എന്തേലും ആവട്ടെ. ആള് തന്റെ സെയിം വൈബാണ്. എവിടെ വരെ പോവുമെന്ന് നോക്കാം.
അവർ പരസ്പരം നമ്പറുകൾ കൈമാറി.
പിന്നീടങ്ങോട്ട് ആനിയുടെ നാളുകളായിരുന്നു. പകൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാൽ അവളും ആനന്ദും ചാറ്റിങ് തുടങ്ങും. ലോകത്തിലെ സകലമാന കാര്യങ്ങളെ കുറിച്ചും അവനെന്തെങ്കിലും പറയാനുണ്ടായിരുന്നു. ആനന്ദിന്റെ ഈ വിജ്ഞാനവും സൗന്ദര്യവും ചേർന്ന കാരക്ടർ അവൾക്ക് നന്നേ ബോധിച്ചു.
ചാറ്റിങ് പിന്നീട് കോളുകൾക്ക് വഴിയൊരുക്കി. ആനന്ദ് ശരിക്കുമൊരു സ്റ്റോറിടെല്ലർ തന്നെയായിരുന്നു. അവൻ എന്നും പുതിയ കഥകൾ നെയ്തുകൊണ്ടിരുന്നു. അവൻ കണ്ടതും കേട്ടതും അറിഞ്ഞതുമായിട്ടുള്ള എല്ലാ കഥകളും അവൾക്ക് പകർന്നു കൊണ്ടിരുന്നു. അവളാണെങ്കിൽ അവന്റെ ശബ്ദത്തിന് അഡിക്റ്റ് ആയി മാറിയിരുന്നു. ആനി എന്നും ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്താൻ കൊതിച്ചു. പണ്ട് വെറുത്തിരുന്ന റൂമിലെ ഒറ്റയ്ക്കുള്ള രാത്രികൾ അവൾക്കിപ്പോൾ പ്രിയപ്പെട്ടതായി. അവരുടെ കോളുകളും കഥകളും പുലർച്ചെ വരെ നീണ്ടു.
“നമുക്കൊന്ന് നേരിൽ കാണണ്ടേ?” ഒരു ദിവസം സംസാരത്തിനിടെ ആനന്ദ് ചോദിച്ചു.
“വേണം!” ആനിയുടെ കണ്ണുകൾ വിടർന്നു.
“നാളെ ഫ്രീയാണോ?”
“ഡ്യൂട്ടിയുണ്ട്..! ഞായറാഴ്ച ആയാലോ?”
“ഓക്കേ. ഞായറാഴ്ച. ലാൽബാഗ് പാർക്കിലേക്ക് വരൂ. ഞാൻ അവിടുന്ന് പിക്ക് ചെയ്യാം.”
“എവിടേക്കാ പോവുന്നത്?”
“നമുക്ക് എന്റെ വീട്ടിലേക്ക് പോവാം. ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ആവാം.”
” ഡബിൾ ഓക്കേ.”
തന്നെ തേടി വന്ന ഭാഗ്യമോർത്ത് ആനി ഒരുപാട് സന്തോഷിച്ചു. അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു ആനന്ദിനെ പോലൊരു ബോയ്ഫ്രണ്ടും ഒരു കാൻഡിൽ ലൈറ്റ് ഡിന്നറുമൊക്കെ.
തന്റെ കഥാകാരനെ കാണാൻ ഞായറാഴ്ചയാവുന്നതും നോക്കി ആ പാവം കുട്ടി കാത്തിരുന്നു.
ഒടുവിൽ അവൾ കാത്തിരുന്ന ദിവസം വന്നെത്തി.
മുൻപ് പറഞ്ഞപ്രകാരം വൈകീട്ട് 3 മണിക്ക് തന്നെ അവൾ ലാൽബാഗ് ഉദ്യാനത്തിലെത്തി. പുറത്തുള്ള ബെഞ്ചിലിരുന്നു.
Oho man valatha oru story ayi poyi
❤❤❤❤❤