The Storyteller [Prayag Padassery] 30

 

ഇത്തരത്തിൽ ഒറ്റയ്ക്ക് റൂമിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ആനി. പുസ്തകം കയ്യിലുണ്ടെങ്കിലും മനസ്സ് വേറെ പല ചിന്തകളിലും തട്ടിയുടക്കിയിരുന്നു. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ കൂട്ടിനൊരാളില്ലാത്തത് വലിയൊരു വിടവാണെന്ന് അവൾക്ക് മനസ്സിലായി.

എന്നാൽ അവൾക്ക് തന്റെ പരിചയത്തിലോ ജോലിസ്ഥലത്തോ ഒന്നും ആരോടും ഒരു ക്രഷ് പോലും തോന്നിയിട്ടില്ലായിരുന്നു. എല്ലാം ഒരു വക സാധനങ്ങൾ! ചുമ്മാ കളിയാക്കാനും സ്വന്തം കാര്യം കഴിഞ്ഞാൽ പൊടിതട്ടി പോവാനും മാത്രം അറിയാവുന്നവന്മാർ.

 

അവൾ ഫോണെടുത്തു. പ്ലേ സ്റ്റോർ തുറന്ന് ഒരു ഡേറ്റിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പ്രൊഫൈലിൽ സ്വന്തം ഫോട്ടോ ഇടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്നാലും മുഖം അത്ര വ്യക്തമല്ലാത്ത അവളുടെ തന്നെ ഒരു ഫോട്ടോ വെച്ച് ഇന്ററസ്റ്റ്സ് എല്ലാം കൊടുത്ത് ഒരു പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു.

അപ്പോൾ കുറേ പയ്യന്മാരുടെ സജഷൻസ് വന്നു. മിക്കതും ലെഫ്റ്റ് സ്വൈപ് ചെയ്ത് റിജക്റ്റ് ചെയ്തു. കുറച്ചെണ്ണം ആസപ്റ്റ് ചെയ്തു. ചിലരോടൊക്കെ ചാറ്റ് ചെയ്തു. എല്ലാവരും ഒരു നേരം കൂടെ കിടക്കാനും ഒരു രാത്രി എൻജോയ് ചെയ്യാനും ഉള്ള ആളെ തപ്പി ഇറങ്ങിയതാണ്. എന്നാൽ ചിലർക്ക് ചാറ്റ് ചെയ്തുള്ള സുഖം മതി. ചില മെസേജൊക്കെ കണ്ടാൽ ഫോൺ ഒരേറ് വെച്ചു കൊടുക്കാനാണവൾക്ക് തോന്നിയത്. അല്ലെങ്കിലും ഒരു ഡേറ്റിംഗ് ആപ്പിൽ ട്രൂലവ് തപ്പാനിറങ്ങിയ തന്നെ പറഞ്ഞാൽ മതിയല്ലോ..!!

 

പിന്നെ അവൾ ആപ്പ് എടുത്തൊന്നും നോക്കിയില്ല. ജോലി തിരക്കുകളിൽ ലയിച്ചു. അതിനിടെ കറങ്ങാൻ പോയ റൂംമേറ്റ്സും തിരിച്ചു വന്നിരുന്നു. രണ്ടു മൂന്നു ദിവസം അങ്ങനെ സാധാരണ പോലെ കടന്നു പോയി.

 

വീക്കെൻഡ് ആയപ്പോൾ റൂംമേറ്റ്സിൽ ഒരാൾ നാട്ടിലേക്ക് പോയി. മറ്റേയാൾ ഏതോ പാർട്ടിക്കും പോയതോടെ ആനിയും അവളുടെ പുസ്തകങ്ങളും വീണ്ടും ഒറ്റയ്ക്കായി.

 

കുറേ നേരം ഇരുന്ന് ബോറടിച്ചപ്പോൾ അവൾ ഫോണെടുത്തു. പഴയ ഡേറ്റിംഗ് ആപ്പ് തുറന്ന് ഓരോ പ്രൊഫൈലുകളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു.

 

അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ഒരു പ്രൊഫൈൽ അവളുടെ കണ്ണിൽ ഉടക്കിയത്.

 

“Storyteller” അതായിരുന്നു പ്രൊഫൈൽ നെയിം. വിചിത്രമായ ആ പേരുതന്നെ അവളെ ആ പ്രൊഫൈലിലേക്ക് ആകർഷിച്ചു.

 

ബയോയിൽ “What’s in a name? That which we call a rose by any other name would smell as sweet.” എന്നെഴുതിയിരുന്നു. ആനിയുടെ ഫേവറിറ്റ് ആയിരുന്ന റോമിയോ & ജൂലിയറ്റിലെ വരികളായിരുന്നു അത്.

ക്ലാസിക് റൊമാൻസുകളുടെ കട്ടഫാനായിരുന്ന ആനിയ്ക്ക് മതിപ്പുണ്ടാവാൻ അത്ര തന്നെ ധാരാളമായിരുന്നു.

2 Comments

  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Comments are closed.