ആനിയും സൂസനും പൂർണ്ണസ്തബ്ധരായിരുന്നു.
“അയാളെ ഞങ്ങൾ ഇന്നലെ തന്നെ ബംഗ്ലാവിൽ വെച്ച് അറസ്റ്റ് ചെയ്തു. ആനി ധൈര്യപൂർവ്വം എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതുകൊണ്ടാണ് ഇങ്ങനൊരു ക്രിമിനലിനെ ഇത്ര എളുപ്പം പിടികൂടാൻ സാധിച്ചത്.
റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുകളെല്ലാം പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളായതു കൊണ്ട് അവർ അധിക കാലം കേസിന്റെ പുറകെ നടക്കില്ല എന്നതായിരുന്നു അവന്റെ ബലം.
Anyway ഞങ്ങൾ ഇന്നവനെ മജിസ്ട്രേറ്റിന് കൈമാറും. ആനിയുടെ എല്ലാ വിവരങ്ങളും ഈ കേസിൽ കോൺഫിഡൻഷ്യൽ ആയിരിക്കും. You may go now!”
ആനിയും സൂസനും അവിടുന്ന് എഴുന്നേറ്റു. റൂമിലെത്തും വരെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
ആനിയ്ക്ക് ഇതെല്ലം കേട്ട് തല വെട്ടിപ്പൊളിക്കുന്നുണ്ടായിരുന്നു. അവൾ കുറച്ചു നേരം കിടന്നു.
വൈകീട്ട് സൂസൻ വിളിച്ചുണർത്തിയപ്പോഴാണ് ആനി ഉണർന്നത്.
“ഡീ ദേ ന്യൂസ് നോക്ക്!” സൂസൻ ആനിയെ പിടിച്ചു വലിച്ചു.
ആനി ടിവി ചാനലിന്റെ മുന്നിൽ ചെന്നു നിന്നു:
‘ ബാംഗ്ലൂർ നിന്നും നിരവധി പെൺകുട്ടികളെ കൊല ചെയ്ത നെക്രോഫൈൽ ക്രിമിനൽ ജേക്കബ് അറസ്റ്റിൽ. ഇയാളുടെ വീട്ടിൽ നിന്നും ഏഴു പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്…’കന്നട ഭാഷയിൽ ന്യൂസ് റിപ്പോർട്ടർ വായിച്ചു കൊണ്ടിരുന്നു.
ഉടനെ വിഷ്വലിൽ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്ന ആനന്ദിനെ കാണാൻ സാധിച്ചു. ചുറ്റും പോലീസുകാരും മീഡിയയും ജനങ്ങളും.
അതിനു നടുവിൽ എപ്പോഴത്തെയും പോലെ തലയുയർത്തി ആനന്ദ് നിൽക്കുന്നു. ചുറ്റുമുള്ളതിനോട് യാതൊരു കൂസലുമില്ലാതെ.
ക്യാമറ ആനന്ദിന്റെ മുഖത്തേക്ക് സൂം ചെയ്തപ്പോൾ അയാൾ തിരിഞ്ഞ് കാമറ നോക്കി പുഞ്ചിരിച്ചു. ആനിക്ക് അയാൾ തന്നെ നോക്കുന്നത് പോലെയാണ് തോന്നിയത്. എന്നാൽ ആദ്യമായി അതൊരു കാമുകന്റെ ശൃംഗാരത്തോടെയുള്ള പുഞ്ചിരിയല്ലെന്ന് ആനിയ്ക്ക് തോന്നി. കയ്യിലെ ഇരയെ നഷ്ടമായ ചെന്നായയുടെ ക്രൂരത ആ ചിരിയിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു!!!
Oho man valatha oru story ayi poyi
❤❤❤❤❤