The Storyteller [Prayag Padassery] 30

ഒരു വിഷമം വന്നപ്പോൾ തന്റെ കൂടെയും ആരെങ്കിലും ഉണ്ടല്ലോ എന്നോർത്ത് വീണ്ടും അവളുടെ കണ്ണു നിറഞ്ഞു.

അങ്ങനെ ആ ദിവസവും കടന്നു പോയി.

 

 

പിറ്റേന്നും ആനി ഓഫീസിൽ പോയില്ല. വേദന പൂർണ്ണമായി ഭേദമാവുന്നവരെ ലീവെടുക്കാൻ സൂസന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു.

 

അതിനടുത്ത ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് കോൾ വന്നു. ഓക്കേ ആണെങ്കിൽ ഉടനെ അങ്ങോട്ട് ചെല്ലാമോ എന്ന് ചോദിച്ചു. ആനി വരാമെന്ന് സമ്മതിച്ചു.

 

ആനി സൂസനെയും കൂട്ടി സ്റ്റേഷനിലെത്തി. കോൺസ്റ്റബിൾ അവരെ ഇൻസ്പെക്ടറുടെ കേബിനിലേക്ക് ആനയിച്ചു.

 

“എന്താ സർ വിളിപ്പിച്ചത്..?” ആനി ചോദിച്ചു.

 

“വരൂ.. ഇരിക്കൂ ആനീ.”ഫയലിൽ നിന്നും മുഖമെടുത്ത് ഇൻസ്പെക്ടർ പറഞ്ഞു:

“ഞങ്ങൾ ആനിയുടെ കേസ് ഇന്ന് ക്ലോസ് ചെയ്യും. ഇന്ന് ഉച്ചയ്ക്ക് തന്റെ കഥാകാരനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. എന്നിട്ട് അയാളുടെ കഥ മീഡീയക്ക് ലോകത്തോട് പറയാൻ കൊടുക്കും..”

ഒന്ന് നിർത്തിയിട്ട് ഇൻസ്പെക്ടർ തുടർന്നു:

” പക്ഷേ അതിനെല്ലാം മുമ്പ് ഇതറിയേണ്ടത് ആനിയല്ലേ?”

 

“സർ… ആനന്ദ്??” ആനി ഒന്ന് അമ്പരന്നു.

 

ഇൻസ്പെക്ടർ ഒന്ന് നെടുവീർപ്പിട്ടു: “ആനന്ദ്…!! ആനിയ്ക്ക് അവൻ ആനന്ദായിരുന്നിരിക്കാം.

എന്നാൽ പാലക്കാടുള്ള ഒരു പാവം ബ്രാഹ്മിൺ ഫാമിലിയിലെ ജയദേവനെന്ന പയ്യനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

ജനിച്ചത് ബ്രാഹ്മണകുടുംബത്തിലാണെങ്കിലും അവരുടെ കുടുംബം നിലനിർത്തിയിരുന്ന യാതൊരു ചര്യകളും അനുസരിക്കാത്ത തലതെറിച്ച പയ്യനായിരുന്നു ജയദേവൻ.

അവന്റെ കൂട്ടുകെട്ടും അതിനൊത്തതായിരുന്നു. പന്ത്രണ്ട് വയസ്സിലേ വീട്ടുകാർ കാണാതെ ബീഡിവലിക്കാനും മദ്യപിക്കാനുമെല്ലാം തുടങ്ങി.

അവന്റെ ഏറ്റവും വലിയ വിനോദം അവർക്ക് നിഷിദ്ധമായിരുന്ന നോൺ വെജ് കഴിക്കുകയായിരുന്നു. അവന്റെ കൂട്ടുകാർ അതിനുള്ള സൗകര്യം അവന് ചെയ്തു കൊടുക്കുമായിരുന്നു.

ഒരു ദിവസം ജയദേവന്റെ അച്ഛൻ അവനെ ഒരു ഇറച്ചിവെട്ടുകടയിൽ നിന്നും പിടികൂടി. ഇറച്ചിയുടെ ദുർഗന്ധം ആസ്വദിക്കാൻ അവൻ ഇങ്ങനെ ഇറച്ചിവെട്ടുകടയിൽ പോയി നിൽക്കുന്നത് പതിവായിരുന്നു. കുടുംബമഹിമ നശിപ്പിക്കാനുണ്ടായ സന്താനം എന്നും പറഞ്ഞ് അയാൾ വീടെത്തും വരെ അവനെ തല്ലി. കിട്ടിയ അടിയുടെ വേദനയേക്കാൾ എല്ലാവരുടെയും മുന്നിൽ വെച്ചുണ്ടായ അപമാനമായിരുന്നു ജയദേവനെ വിഷമിപ്പിച്ചത്.

അന്ന് രാത്രി ഒരു ഇരുമ്പ്തൊട്ടി കൊണ്ട് തന്റെ അച്ഛന്റെ തല അടിച്ച് പൊളിച്ച ജയദേവൻ കള്ളവണ്ടി കയറി നാടുവിട്ടു.

 

2 Comments

  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Comments are closed.