The Storyteller [Prayag Padassery] 28

 

” എനിക്കെന്തായാലും ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്തേ മതിയാവുള്ളൂ. കാരണം ഒരു ജീവനുള്ള നോർമലായ വ്യക്തിയിൽ ഇത്തരം പുഴുക്കൾ വരാൻ യാതൊരു ചാൻസും കാണുന്നില്ല. നിങ്ങൾ ആരുടെ കൂടെയാണ് ബന്ധപ്പെട്ടത്?”

 

“അത് പിന്നെ ഡോക്ടർ.. ഒരു ഡേറ്റിംഗ് സൈറ്റ് വഴി..”

 

“വിവരങ്ങളൊക്കെ പൊലീസിനോട് പറഞ്ഞു കൊള്ളുക. ഒരു കേസ് രജിസ്റ്റർ ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ല.”

 

ആനി ഒന്നും മിണ്ടിയില്ല.

 

“ഉള്ളിൽ പുഴുക്കൾ ഇന്നർസ്കിൻ കാർന്നു തുടങ്ങിയപ്പോഴാണ് കുട്ടിക്ക് വേദന തുടങ്ങിയത്. ഇൻഫെക്ഷൻ ഗുരുതരമല്ലാത്തതു കൊണ്ട് പേടിക്കാനില്ല. ക്ലീൻ ചെയ്ത് മരുന്നു വെക്കാം!”

 

ഡോക്ടർ ചെയ്യേണ്ട കാര്യങ്ങൾ നഴ്സിനോട് നിർദ്ദേശിച്ചു. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു.

 

ഇരുപതു മിനിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. അപ്പോഴേക്കും ആനിയുടെ ഡ്രെസ്സിംഗ് എല്ലാം കഴിഞ്ഞിരുന്നു. ഡോക്ടർ സൂസനോടും വിഷയത്തിന്റെ കാര്യഗൗരവം അറിയിച്ചു.

 

പോലീസ് ആനിയുടെ മൊഴിയെടുത്തു. സംഭവിച്ചതെല്ലാം അവൾ പൊലീസിനോട് പറഞ്ഞു. അവൾക്കപ്പോഴും ഇതെല്ലാം കേട്ടതിന്റെ ഷോക്ക് മാറിയിരുന്നില്ല.

ആനന്ദിന്റെ അഡ്രസ്സ് വാങ്ങി അവളെ ഒന്ന് ആശ്വസിപ്പിക്കുക കൂടെ ചെയ്ത ശേഷം പൊലീസ് അവിടുന്ന് പോയി.

 

എല്ലാവരും പോയ ശേഷം സൂസൻ അവളുടെ കൂടെ ബെഡിലിരുന്ന് അവളെ ചേർത്തു പിടിച്ചു. തോളിൽ തലോടി. അതോടുകൂടെ അതുവരെ അണകെട്ടി നിന്നിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭയം കാരണം ആനിയാകെ വിളറി വെളുത്തിരുന്നു.

 

വൈകുന്നേരം അവർ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു. രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും മരുന്ന് വെക്കാൻ ചെല്ലണമെന്ന് ഡോക്ടർ ഓർമിപ്പിച്ചിരുന്നു.

 

റൂമിലെത്തിയ ആനി ആരോടും ഒന്നും സംസാരിച്ചില്ല. ബാൽക്കണിയിൽ ഓരോന്ന് ആലോചിച്ച് ഇരുന്നു. അവളുടെ റൂംമേറ്റ്സും അവളെ ശല്യപ്പെടുത്താൻ പോയില്ല. അവർക്കും തോന്നി, കുറച്ച് സമയം ഒറ്റയ്ക്കിരിക്കുന്നതാണ് അവൾക്ക് നല്ലതെന്ന്.

 

രാത്രി സൂസൻ പുറത്തു നിന്ന് ഫുഡ് ഓർഡർ ചെയ്തു. ആനിയുടെ ഫേവറിറ്റ് മട്ടൻ ബിരിയാണി. സാധാരണ ഇത് പതിവില്ലാത്തതാണ്. ഇന്നിപ്പോ ഡൗണായ ആനിയെ ഒന്ന് ചിയർ അപ്പ് ചെയ്യാൻ വേണ്ടിയായിരുന്നു ഇതൊക്കെ. അത് ആനിക്കും മനസ്സിലായി. അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആനിയും അവരുടെ കൂടെ ഇരുന്നു കൊടുത്തു.

 

എന്തായാലും ആനി ഹാപ്പി ആയിരുന്നു. ഇത്രയും കാലം വെറും റൂംമേറ്റ്സായി മാത്രം കണ്ടിരുന്ന രണ്ടുപേരും ആത്മാർത്ഥത സുഹൃത്തുക്കളായി മാറിയത് ആനി സന്തോഷത്തോടെ തിരിച്ചറിഞ്ഞു. ഇവരോട് അടുക്കാൻ ശ്രമിക്കാതെ അകലം പാലിച്ച് നിന്ന നിമിഷങ്ങളെ അവൾ ഉള്ളു കൊണ്ട് വെറുത്തു.

2 Comments

Add a Comment
  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *