The Storyteller [Prayag Padassery] 30

The Storyteller

Author : Prayag Padassery


അസഹ്യമായ യോനീ വേദന കൊണ്ടാണ് ആനി ഗൈനക്കോളജിസ്റ്റിനെ കാണിക്കാൻ ചെന്നത്.

ആനിയുടെ യോനിഭാഗം പരിശോധിച്ച ഡോക്ടർ ഞെട്ടിത്തരിച്ചു പോയി.

“നിങ്ങൾ അടുത്തിടെ ആരുടെയെങ്കിലും കൂടെ സെക്സിൽ ഏർപ്പെട്ടിരുന്നോ?”

 

“ഉവ്വ്. എന്തുപറ്റി ഡോക്ടർ?” ഡോക്ടറുടെ വെപ്രാളം കണ്ട് പേടിച്ച ആനി ചോദിച്ചു.

 

“നിങ്ങൾ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോവണം. ഉടനെ ഒരു കംപ്ലൈന്റ് രജിസ്റ്റർ ചെയ്യണം!!!!!

 

ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു മലയാളി പെൺകുട്ടിയാണ് ആനി. കാണാൻ ഒരു ആവറേജ് ലുക്ക് മാത്രമുള്ള, കമ്പനിയടിച്ചു നടക്കാൻ അധികം ഫ്രണ്ട്സൊന്നുമില്ലാത്ത, എന്നാൽ സ്വയം ജോലിയെടുത്ത് സ്വന്തം കാലിൽ ജീവിക്കുകയും ഒപ്പം നാട്ടിലെ കുടുംബത്തിന് ഒരു താങ്ങാകുകയും ചെയ്യുന്ന ഇവിടുത്തെ ബഹുഭൂരിപക്ഷം പെൺകുട്ടികളുടെ ഒരു പ്രതിനിധി.

 

25 വയസ്സായെങ്കിലും ഒരു ബോയ്ഫ്രണ്ടോ റിലേഷൻഷിപ്പുകളോ അവൾക്കുണ്ടായിരുന്നില്ല. ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന അവൾക്ക് പഠിച്ചു മാർക്ക് വാങ്ങുക, വേഗം ഒരു ജോലി നേടുക എന്നതിനപ്പുറമുള്ള സന്തോഷങ്ങളെല്ലാം നിഷിദ്ധമായിരുന്നു.

അല്ലെങ്കിലും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്താൻ സാധാരണയിലും അര മണിക്കൂർ വൈകിയാൽ ഒരു നൂറു ചോദ്യം ഉയരുന്ന ആ വീട്ടിൽ താമസിക്കുമ്പോൾ ഒരു റിലേഷൻഷിപ്പ് ഒക്കെ കൊണ്ടുപോകുന്നത് സ്വപ്നം കാണാനേ പറ്റൂ. അല്ലെങ്കിലും 8B യിൽ പഠിക്കുമ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞു വന്ന മുക്കള തോണ്ടി വായയിലിടുന്ന സുധീഷ് അല്ലാതെ വേറൊരാളും ഇന്നേ വരെ തന്റെ പുറകെ വന്നിട്ടില്ല.

 

ആനിക്ക് ബാംഗ്ലൂരിൽ റൂംമേറ്റ്സ് ഉണ്ടായിരുന്നു. സഹപ്രവർത്തകർ ഉണ്ടായിരുന്നു. എന്നാൽ സുഹൃത്തായി ഒരാൾ പോലും ഉണ്ടായിരുന്നില്ല. ചിലപ്പോൾ അവളുടെ മിതഭാഷിയായ പെരുമാറ്റം കാരണമാവാം. അല്ലെങ്കിൽ ഒരു മെട്രോ സിറ്റിയിൽ ജീവിക്കുമ്പോഴും മറ്റുള്ളവരെ പോലെ മോഡേൺ ആവാത്തതുകൊണ്ടാവാം. എല്ലാവരിൽ നിന്നും ഒരകലം പാലിച്ചു കൊണ്ടായിരുന്നു അവളുടെ ജീവിതം.

രണ്ടര വർഷത്തെ ബാംഗ്ലൂർ ലൈഫിനിടെ ഒരിക്കൽ പോലും പാർട്ടികൾക്കോ ക്ലബ്ബുകളിലോ അവൾ പോയില്ല. പുസ്തകവായനയും പാട്ടുകേൾക്കലുമായി അവൾ തന്റെ ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് ആനന്ദിക്കും. ഞായറാഴ്ചകളിൽ തന്റെ ആരാധനാലയത്തിൽ പോവും.

 

എന്നാൽ ഈ ഒറ്റയ്ക്കിരിപ്പിന്റെ സുഖം പയ്യെ പയ്യെ മങ്ങിത്തുടങ്ങിയിരുന്നു. റൂംമേറ്റ്സ് രണ്ടുപേരും പലപ്പോഴും അവരുടെ ബോയ്ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോവും. മിക്ക ദിവസങ്ങളിലും വൈകീട്ട് അവരുടെ ബോയ്ഫ്രണ്ട്സ് താഴെ സൂപ്പർ ബൈക്കുകളുമായി വന്ന് നിൽക്കും. ആനിയോട് ബൈ പറഞ്ഞു പോയാൽ പിന്നെ അവർ തിരിച്ച് വരുന്നത് പിറ്റേന്നോ അതിന്റെയും പിറ്റേന്നോ ഒക്കെ ആവും. അന്നൊക്കെ ആനി മാത്രമാവും റൂമിൽ. അതൊക്കെ കൊണ്ടാവണം ഒരു അപകർഷതാബോധം പോലെ അവൾക്കുള്ളിൽ ഈ ഒറ്റപ്പെടൽ എരിഞ്ഞു തുടങ്ങിയത്.

2 Comments

  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Comments are closed.