The Shadows Part 6 by Vinu Vineesh
Previous Parts
“സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്.
അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ് ചെയ്തിട്ടുണ്ട്.”
“താങ്ക് യൂ, ഉണ്ണി.”
അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ തുടങ്ങി.
അതിൽ കേസിന് ആസ്പദമായ ഒരുഭാഗം അയാൾ വീണ്ടും വീണ്ടും കേട്ടു.
“ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു.
ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ ഉറപ്പായും വീട്ടിൽ അറിയും, അപ്പൊ ആകെ പ്രശ്നമാവും. ജിനു, നിന്റെ അടുത്ത് വൈകാതെ അവരെത്തും നീയും ആ കാര്യം പറയരുത്. ”
തങ്ങളിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ടെന്ന് മനസിലാക്കിയ അനസ് ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങിയ രഞ്ജന്റെ അടുത്ത് കാര്യങ്ങൾപറഞ്ഞു.
“കാര്യങ്ങളൊക്കെ വളരെ നല്ല രീതിയിൽതന്നെ അവസാനിക്കുന്നുണ്ടല്ലോ അനസേ.”
രഞ്ജൻ പറഞ്ഞു. ശേഷം അടുത്തുള്ള ഹോട്ടലിൽനിന്നും പ്രഭാതഭക്ഷണം കഴിച്ചിട്ട് അവർ വീണ്ടും യാത്രതുടർന്നു.
××××××××××
ഇടപ്പള്ളിയിൽ നിന്ന് കാക്കനാട്ടേക്ക് പോകുന്ന വഴിക്കാണ് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് അർജ്ജുവിനു മനസിലായത്. ബൈക്കിന്റെ വേഗത കുറച്ചുകൊണ്ട് പിന്നിൽ തന്നെ പിന്തുടരുന്ന ടയോട്ട ഇന്നോവക്ക് കടന്നുപോകാൻ വഴിയൊരുക്കി. പക്ഷെ ഇന്നോവ അതിനനുസരിച്ച് വേഗത കുറച്ചുവന്നു.
വൈകാതെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ ഇന്നോവ അർജ്ജുവിന് കുറുകെ കയറ്റിനിറുത്തി. അതിൽനിന്നും രണ്ടുപേർ ഇറങ്ങിവന്ന് അർജ്ജുവിന്റെ ബൈക്കിന്റെ താക്കോൽ ഊരിഎടുത്തു.
“മോൻ ഈ വണ്ടിയിലോട്ടൊന്നു കേറിക്കെ.”
“നിങ്ങളാരാ, എന്തുവേണം.”
അർജ്ജുൻ ബൈക്ക് സ്റ്റാന്റിൽവച്ചിട്ട് ചോദിച്ചു.