The Shadows – 13 39

പിന്നെ അയാൾ പല ബിസ്നെസുകളും ആരംഭിച്ചു. ഏറ്റവും കൂടുതൽ വരുമാനം വന്നുതുടങ്ങിയത് അയാൾ ഡയമണ്ടിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തതുമുതലയിരുന്നു. വരുമാനം വന്നുതുടങ്ങിയപ്പോൾ ഞങ്ങളും കൂടുതൽ സജീവമായി പ്രവർത്തിച്ചു. ഹോസ്റ്റലിലെ കുട്ടികളെവച്ചു ഞാനാണ് ഡയമണ്ട്‌സ് ഡിസ്ട്രിബ്യൂഷൻ ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെയാണ് നീനയെ ഇതിലേക്ക് കൊണ്ടുവരുന്നത്. അവളുടെ ചേച്ചി നീതുവായിരുന്നു ആദ്യ ടാർഗെറ്റ്. ആ കുട്ടിയെ വിളിച്ചു സംസാരിക്കുമ്പോഴായിരുന്നു നീന കടന്നുവരുന്നത്. പണത്തിന്റെ ആവശ്യം നീതുവിനെക്കാൾ കൂടുതൽ നീനക്കാണെന്നു ഞാൻ മനസിലാക്കിയപ്പോൾ നീതുവിനെ വിട്ട് നീനയിലേക്ക് വന്നു. അവൾ ഞാൻ വിചാരിച്ചതിനെക്കാൾ വേഗത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു.

“അവളെ കൊല്ലണമെന്ന തീരുമാനമെടുക്കാൻ കാരണമെന്താ?”
രഞ്ജൻ ചോദിച്ചു.

“അറിയില്ല സർ,”
വാർഡൻ മറുപടി പറഞ്ഞു.

“പേഴ്‌സണൽ സെക്രട്ടറിക്ക് അറിയാമോ?”
അനസ് ലെനയെ നോക്കി ചോദിച്ചു

“ഇല്ല സർ”
മുഖത്തുനോക്കാതെ അവൾ മറുപടി പറഞ്ഞപ്പോൾ രഞ്ജൻ അനസിനെ നോക്കി പുഞ്ചിരിപൊഴിച്ചു.

“സാറേ, നമുക്ക് ഇവരേം കൂട്ടി സ്റ്റേഷനിലേക്ക് പോയാലോ?”

“ഏയ്‌, ആ കൊച്ചിന് അറിയാം, അവള് പറയും.അല്ലേ ലെനാ.?”
രഞ്ജന്റെ സ്വരത്തിൽ അല്പം ഭീക്ഷണികൂടെ കലർന്നിട്ടുണ്ടെന്ന് മനസിലാക്കിയ ലെന പതിയെ മുഖമുയർത്തി രഞ്ജനെ നോക്കി.

“എന്നോട് പറഞ്ഞിരുന്നു. സേട്ടുവിന് നീന ഡയമണ്ട് മറച്ചുവിൽക്കുന്നു എന്നറിഞ്ഞ ചാച്ചന് ദേഷ്യം അടക്കാനായില്ല.”

“ഏത് ചാച്ചൻ?”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.

“ക്രിസ്റ്റീഫറെ മോള് ചാച്ചനെന്നാണ് വിളിക്കുക. കുഞ്ഞുന്നാൾ മുതൽ അങ്ങനെയാണ്.”
വർഡൻന്റെ മറുപടിയിൽ തൃപ്തനായ രഞ്ജൻ വീണ്ടും ലെനയുടെ വാക്കുകൾക്ക് കാതോർത്തു.