1,ബിനാമിയായ ലൂക്ക ഫ്രാൻസിസ്,
2, പേഴ്‌സണൽ സെക്രട്ടറി ലെനാജോസ്.
3, ആനി ജോസ്, ലെനയുടെ ‘അമ്മ.
ഈ ആനിജോസ് നീന താമസിക്കുന്ന ഇന്ദിരാവിമൻസ് ഹോസ്റ്റലിന്റെ വാർഡനാണ്. അതുകൊണ്ടുതന്നെ അവർക്ക് അത് എളുപ്പവുമായിരുന്നു.
മിനിസ്റ്റർ പോളച്ചനോട് ക്രിസ്റ്റീഫർക്ക് കാലപ്പഴക്കംചെന്ന ഒരു പ്രതികാരമുണ്ട്. അതിന്റെ ഒരു പകയുംകൂടെ ചേർത്തായിരുന്നു കൊലപാതകം.
വാർഡനായ അമ്മയുടെ സഹായത്തോടെ ലെന ഹോസ്റ്റലിൽ കയറി മോർഫിൻ എന്ന മരുന്ന് നീനയിൽ കുത്തിവച്ചു മയക്കികിടത്തി. ശേഷം ലൂക്ക ഹോസ്റ്റലിലേക്ക് കയറി നീനയെ അടുക്കളയിൽ ഷാളുകൊണ്ട് കുരുക്കുണ്ടാക്കി കെട്ടിത്തൂക്കി.
മരണം ആത്മഹത്യയാക്കി. ലൂക്കയുടെ ഈ പ്രവർത്തി നീനയെ കാണാൻ അവിടെയെത്തിയ സുധീഷ്കൃഷ്ണ നേരിട്ടു കണ്ടു. ദൃക്‌സാക്ഷിയുണ്ടെന്നു മനസിലാക്കിയ ലൂക്ക സുധിയെയും കൊല്ലാൻ ശ്രമിച്ചു.
“ആത്‍മഹത്യ ആണെന്ന് വിധിയെഴുതിയ ഈ കേസ് എങ്ങനെ കൊലപാതകമായി. അതിനുള്ള തെളിവുകൾ എങ്ങനെ ലഭിച്ചു.
ലൂക്കാ ഫ്രാൻസിസ്, ലെനജോസ് എങ്ങനെ ഈ കേസിലേക്ക് കയറിവന്നു.”
ഐജി ചോദിച്ചപ്പോൾ മറുപടിയായി രഞ്ജൻ ഒരു പുഞ്ചിരി മാത്രമാണ് നൽകിയത്.
“ഉത്തരം മുട്ടുമ്പോൾ ഭാര്യയുടെ രൂപത്തിൽ ദൈവം ചൂണ്ടിക്കാണിച്ചുതരും സർ, ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.”
രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.
“വാട്ട് യു മീൻ.?
ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
തുടരും…