The Shadows – 13 39

“മേ ഐ കം ഇൻ സർ..?”
ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

“യെസ് രഞ്ജൻ, കം ഇൻ.”

ഹാഫ്ഡോർ തുറന്ന് രഞ്ജൻ അകത്തേഒക്ക് കടന്നു. ഡിജിപിയും ഐജിയും ഒരു മേശയുടെ ഇരു വശങ്ങളിലായി ഇരിക്കുന്നുണ്ടായിരുന്നു.

രഞ്ജൻ ഒരു വശത്തേക്ക് നിന്നുകൊണ്ട് രണ്ടുപേർക്കും സല്യൂട്ടടിച്ചു.
“അഞ്ചുമിനിറ്റ് നേരത്തെയാണല്ലോ രഞ്ജൻ.

“സർ”
രഞ്ജൻ പുഞ്ചിരിപൊഴിച്ചുനിന്നു.

“ടെയ്ക്ക് യുവർ സീറ്റ്.”
ഡിജിപി പറഞ്ഞു.

“സർ,”
ഐജിയുടെ അടുത്തുള്ള കസേരയിലേക്ക് രഞ്ജൻ ഇരുന്നു.

“എന്തായി രഞ്ജൻ അന്വേഷണം.?”
ഡിജിപി തുറന്നുവച്ച പേനയുടെ അടപ്പ് അടച്ചുകൊണ്ട് ചോദിച്ചു.

“സർ, 15 – 11- 2018 വ്യാഴാഴ്ച്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നീന കൊല്ലപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ആത്മഹത്യ ആണെന്ന് തോന്നുന്ന കൊലപാതകം. ഇതിനോടകം മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഇവരുടെയൊക്കെ തലതൊട്ടപ്പൻ ക്രിസ്റ്റീഫർ എന്നയാളെകൂടി അറസ്റ്റ് ചെയ്താലേ പൂർണ്ണമാകൂ.പക്ഷെ അയാളിപ്പോൾ വിദേശത്താണ്.”

“അയാൾക്കെതിരെയുള്ള തെളിവുകൾ ഉണ്ടെങ്കിൽ നമുക്ക് ഉടൻ നാട്ടിലെത്തിക്കാം രഞ്ജൻ.”

“ഉണ്ട്, സർ. അതിലേക്കാണ് വരുന്നത്.
നീന ക്രിസ്റ്റീഫറുടെ ഡയമണ്ട്‌സ് എത്തിച്ചുകൊടുക്കുന്ന ഒരു ഏജന്റാണ്. മുംബൈയിൽനിന്നുവന്ന 50 കോടിയുടെ ഡയമണ്ട്സ് നീനയുടെ കൈകളിൽ എത്തിയപ്പോൾ അവൾ അത് മറിച്ചുവിൽക്കാൻ തീരുമാനിച്ചു, അതിൽനിന്നും കിട്ടുന്ന പണവുമായി കാമുകൻ സുധീഷ്കൃഷ്ണയുമായി നഗരം വിടാൻ തീരുമാനിക്കുന്നു. വിവരം സുധീഷ്കൃഷ്ണയെ ഫോണിൽ വിളിച്ചുപറഞ്ഞു. പക്ഷെ ക്രിസ്റ്റീഫറുടെ കൂട്ടാളികൾ അവന്റെ ഫോൺ ട്രാക്ക് ചെയ്യുന്നവിവരം നീന അറിഞ്ഞില്ല.
അന്നുരാത്രിതന്നെ നീനയെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു. അതിനായി 3 പേരെ ക്രിസ്റ്റീഫർ നിയോഗിച്ചു.