“അവളായിരിക്കുമോ ലൂക്കയ്ക്ക് അകത്തേക്കുകടക്കാനുള്ള വഴിയൊരുക്കികൊടുത്തത്. നീനയുടെ ശരീരത്തിൽ അമിതമായി മോർഫിന്റെ സാനിധ്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ലൂക്കയല്ലങ്കിൽ പിന്നെ ആര്.? മേ ബി ജിനു?”
രഞ്ജൻ അതുപറഞ്ഞപ്പോഴാണ് അനസ് അക്കാര്യത്തെ കുറിച്ചു ചിന്തിച്ചത്.
“അങ്ങനെയും ചിന്തിക്കാം സർ.”
” ഇന്നേക്ക് പതിനൊന്നാം ദിവസം. മിനിസ്റ്റർ പറഞ്ഞ പതിനാല് ദിവസത്തിൽ ഒരു ദിവസം മുൻപെങ്കിലും മുഴുവൻ തെളിവുകളും ഐജിക്കമുൻപിൽ ഹാജരാക്കണം. ഓക്കെ അനസ്, താൻ പോയി റെസ്റ്റ് ഇടുക്കു. എനിക്ക് കുറച്ചു പണിയുണ്ട്.”
രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന തന്റെ ലാപ്ടോപ്പ് തുറന്ന് ഇതുവരെ ശേഖരിച്ച ഡാറ്റാകോപ്പികൾ പരിശോധിക്കാൻ തുടങ്ങി. ലക്ഷ്യം ഒന്നുമാത്രം ലൂക്കയ്ക്ക് ഹോസ്റ്റലിന്റെ അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തതാര്.? അങ്ങനെയാണെങ്കിൽ 50 കോടി വിലമതിക്കുന്ന ഡയമണ്ട്‌സ് എവിടെ?
രഞ്ജൻ ഓരോരുത്തരുടെയും മൊഴികൾ വീണ്ടും വീണ്ടും പുനഃപരിശോധന നടത്തി.
ഏറെനേരം കഴിഞ്ഞപ്പോൾ രഞ്ജൻ തന്റെ വാച്ചിലേക്കുനോക്കി. സമയം പുലർച്ചെ 3 മണിയാകുന്നു. തുറന്നിട്ട ജാലകപൊളിയിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റ് അയാളെ നിദ്രയിലേക്ക് കൂട്ടികൊണ്ടുപോകുവാൻ തുനിഞ്ഞുനിന്നു.
കണ്ണുകൾ താനെ അടഞ്ഞുപോയ രഞ്ജൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ് ലാപ്‌ടോപ്പിൽ എന്തോ കാര്യമായി തിരഞ്ഞു.
അല്പനിമിഷം കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തുപുഞ്ചിരി വിടർന്നു.
കസേരയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ഹാളിലേക്ക് നടന്നു.
സമയം 4 മണി.
“അനസ്… ഗെറ്റ് അപ്പ്..”
സോഫയിൽ കിടന്നു ഉറങ്ങുന്ന അനസിനെ അയാൾ തട്ടിവിളിച്ചു.
“സർ,”
“ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ഒരു പെണ്ണ് ആണെന്ന് പറഞ്ഞില്ലേ? അവളെ കിട്ടിയടോ.”
Where are you man? waiting for the next parts
posted