“അറിയില്ല..! ”
ലൂക്ക ശിരസ് താഴ്ത്തി പറഞ്ഞു.
“സാറേ, ഇയാൾ ഇടിമേടിക്കാൻ തന്നെ തീരുമാനിച്ചതാ.”
അനസ് തിരിഞ്ഞുനിന്ന് രഞ്ജനോടായി പറഞ്ഞു.
“നീ ചോദിക്ക്,.”
അനസ് അയാളുടെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ട് മുടിയിഴകളെ പിടിച്ചുവലിച്ചു. വേദനകൊണ്ട് അയാൾ പുളഞ്ഞു. ശേഷം ശിരസിനെ താഴേക്കുപിടിച്ച് പുറത്ത് ആഞ്ഞിടിച്ചപ്പോൾ രക്തം വായയിൽകൂടി ഒഴുകാൻ തുടങ്ങി.
“അനസേ മതി..”
രഞ്ജൻ വിളിച്ചുപറഞ്ഞു.
“പറയ് ലൂക്ക, ആരാണ് നിങ്ങളെ അവിടേക്ക് കടക്കാൻ സഹായിച്ചത്.?
പറഞ്ഞില്ലെങ്കിൽ നിങ്ങൾ ഇനിയും വേദന തിന്നേണ്ടിവരും. അതുവേണോ?”
“ഞാൻ പറയാം.., ഞാൻ പറയാം.”
ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു.
രഞ്ജൻ അനസിനെ ഒന്നുനോക്കി.
“നീന ഡായമണ്ട്‌സ് മറിച്ചു കൊടുക്കുന്ന കാര്യം മനസിലാക്കിയ ബോസ് എന്നോടുപറഞ്ഞ പ്രകാരമാണ് ഞാൻ അന്ന് ഹോസ്റ്റലിലേക്ക് പോയത്.
നീനയെ കൊല്ലാനുള്ള പ്ലാൻ ഇല്ലായിരുന്നു മുൻപ്. പക്ഷെ മിനിസ്റ്റർ പോളച്ചന്റെ പേരക്കുട്ടിയാണെന്നു ഞാൻ പറഞ്ഞപ്പോഴാണ് അയാൾക്കുള്ള ഒരു താക്കീതാണ് അവളുടെ മരണമെന്ന് ബോസ്സ് എന്നോട് പറഞ്ഞത്.
“മിനിസ്റ്ററും, ക്രിസ്റ്റീഫറും തമ്മിലുള്ള ബന്ധം.?”
രഞ്ജൻ ചോദിച്ചു.
Where are you man? waiting for the next parts
posted