“സർ, വേർ ഈസ് ലൂക്ക?”
സംശയത്തോടെ അനസ് ചോദിച്ചു.
രഞ്ജൻ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് വിരൽ ചൂണ്ടി.
അനസ് വേഗം രഞ്ജൻ വിരൽ ചൂണ്ടിയ മുറിയുടെ വാതിൽ തുറന്നു.
അരണ്ട വെളിച്ചത്തിൽ കസേരയിൽ ഇരിക്കുന്ന ലൂക്കയെകണ്ട അനസ് തിരിഞ്ഞ് രഞ്ജനെ നോക്കി.
“ഇങ്ങോട്ട് എടുത്തോ.”
രഞ്ജൻ ഹാളിൽനിന്നും വിളിച്ചുപറഞ്ഞു.
അനസ് കസേരയോടുകൂടെ ലൂക്കയെ വലിച്ചിഴച്ചു ഹാളിലേക്ക് കൊണ്ടുവന്നു.
“പറ മോനെ. നീനയെ കൊന്നത് നീയാണ് എന്ന് ഞങ്ങൾക്ക് അറിയാം. നിനക്കുവേണ്ടി ഹോസ്റ്റലിൽ അറയ്ഞ്ച്മെന്റ്‌സ് ചെയ്തുതന്നത് ആരാ?”
അടുത്തുള്ള കസേരയിലേക്ക് രഞ്ജൻ കാൽ കയറ്റിവച്ചുകൊണ്ട് ചോദിച്ചു.
“എനിക്ക് അറിയില്ല..!”
ലൂക്ക തറപ്പിച്ചു പറഞ്ഞു.
ഇരുന്നിടത്തുനിന്ന് രഞ്ജൻ എഴുന്നേറ്റ് അയാളുടെ മുഖംനോക്കി ആഞ്ഞടിച്ചു.
“സർ.”
ഉടനെ അനസ് വിളിച്ചു.
“എന്താടോ?”
“സർ, ബുദ്ധിമുട്ടേണ്ട, ഞാൻ ചോദിച്ചോളാ.”
ഉള്ളം കൈകൾ കൂട്ടിയുരുമ്മി അനസ് മുന്നിലേക്ക് നിന്നുകൊണ്ട് പറഞ്ഞു.
ശേഷം ലൂക്കയ്ക്ക് സമാന്തരമായി അയാൾ നിന്നു.
“ശരീരം വേദനിക്കുന്നത് നല്ല സുഖമുള്ള കാര്യമല്ല മിസ്റ്റർ ലൂക്ക. ചോദിക്കുന്നതിനുള്ള ഉത്തരങ്ങൾ മണിമണിയായി പറഞ്ഞാൽ പിന്നെ നിങ്ങൾക്കും ബുദ്ധിമുട്ടില്ലാ, ഞങ്ങൾക്കും ബുദ്ധിമുട്ടില്ലാ. പറയ്, ആരാ നിനക്ക് ഹോസ്റ്റലിനുള്ളിലേക്ക് കടക്കാനുള്ള സൗകര്യം ചെയ്തുതന്നത്.?”
Where are you man? waiting for the next parts
posted