The Shadows – 11 47

“മ്, ഗുഡ്.”

ശ്രീജിത്ത് മുറിയിൽനിന്നും പുറത്തേക്ക് കടന്നയുടനെ രഞ്ജൻ ജിനുവിനെ ഫോണിൽ വിളിച്ച് അവളെ ഒരു വിവരം ധരിപ്പിച്ചു.

“ഹലോ, ജിനു, ഞാൻ ഡിവൈസ്‌പി രഞ്ജൻഫിലിപ്പ്. സുധീഷ് കൃഷ്ണ ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്.”

“സർ എനിക്കൊന്നു കാണണം.”
രഞ്ജൻ വിചാരിച്ചപോലെത്തതന്നെയായിരുന്നു ജിനുവിന്റെ മറുപടി.

“നാളെ വൈകിട്ട്, ഇങ്ങോട്ട് ഐജി ഓഫീസിൽ വരണം.”

“ശരി സർ.”

ഫോൺ കട്ട് ചെയ്ത് രഞ്ജൻ ഐജി ചെറിയാൻ പോത്തനെ വിളിച്ചു
നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് രേഖപെടുത്താൻ ഉണ്ടെന്ന ആവശ്യം ഉന്നയിച്ചു.
ഐജിയുടെ സമ്മതം കിട്ടിയപ്പോൾ. അനസിന്റെ കൂട്ടുകരൻ സൈബർ സെല്ലിൽ ജോലിചെയ്യുന്ന ഉണ്ണിയെ രഞ്ജൻ വീണ്ടും വിളിച്ചു. ലൂക്കയുടെ നമ്പർ ഏത് ലൊക്കേഷനിലാണ് എന്ന് കണ്ടുപിടിക്കാൻ ഏല്പിച്ചുകൊണ്ട് രഞ്ജൻ കസേരയിൽ ചാരിയിരുന്നു.

ഉടനെ ഉണ്ണി തിരിച്ചുവിളിച്ചു.

“സർ, അയാളുടെ ടവർ ലോക്കേഷൻ പനമ്പള്ളിനഗറാണ് കാണിക്കുന്നത്.”

“ഓക്കെ ഉണ്ണി, താങ്ക് യൂ.”

ഫോൺ കട്ട് ചെയ്ത് രഞ്ജൻ ശ്രീജിത്തിനെയും അനസിനെയും തന്റെ മുറിയിലേക്ക് വിളിപ്പിച്ചു.

“സോ, നീനയുടെ ആത്മഹത്യയുമായി,.. അല്ല..! നീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രതിയായ മിസ്റ്റർ ലൂക്ക ഫ്രാൻസിസ്നെ നമ്മൾ ഇന്ന് അറസ്റ്റ് ചെയ്യുന്നു. ശ്രീജിത്ത്.”

“സർ.”

“പനമ്പള്ളി നഗറിൽ ലൂക്കയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹോട്ടലുകളോ, വീടുകളോ, മറ്റ് റിസോർട്ടുകളോ ഉണ്ടെന്നു അന്വേഷിക്കണം. ഉടനെ.”

“സർ.”
ശ്രീജിത്ത് മുറിയിൽനിന്നും പുറത്തേക്കിറങ്ങി.

“അനസ്, മിനിസ്റ്റർ പറഞ്ഞ 14 ദിവസത്തിനുമുൻപേ നമുക്ക് കേസ് തെളിയിക്കാനാകും ആം ഷുവർ.”

1 Comment

Comments are closed.