“ശ്രീജിത്ത്.”
സോഫയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ശ്രീജിത്തിനെ വിളിച്ചു.
“സർ,”
“എല്ലാം റെക്കോഡ് അല്ലെ.?”
“എസ് സർ.”
“സ്കൈപ്പിൽകണ്ട ആ പൂച്ചയെ ഗൂഗിൾ ചെയ്തുനോക്ക്. ഒരുപക്ഷേ…”
“സർ, നോക്കാം.”
“സുധിക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവന്നുകൊടുക്കു. അല്പനേരം റെസ്റ്റ് എടുക്കട്ടെ.”
“സർ.”
രഞ്ജൻ തന്റെ തന്റെ ഫോണുമായി മുറിയിലേക്കുനടന്നു. ലോക്ക് തുറന്നപ്പോൾ ഭാര്യ ശാലിനിയുടെ പുഞ്ചിരിക്കുന്നമുഖം വാൾപേപ്പറിൽകണ്ട രഞ്ജൻ ഉടനെ അവൾക്കുവിളിച്ചു.
ഇടറിയ ശബ്ദത്തിൽ ഫോണെടുത്ത അവളോട് കാര്യമന്വേഷിച്ചപ്പോൾ ആദ്യം രഞ്ജന് ചിരി സഹിക്കാൻ കഴിഞ്ഞില്ല. ഓൺലൈനായി
ആറുമാസം മുൻപ് വാങ്ങിയ ഡയമണ്ട് നെക്ലേസിന്റെ കണ്ണിപൊട്ടിയതാണ് അവളുടെ വിഷമത്തിനുകാരണം എന്നുമനസിലാക്കിയ രഞ്ജൻ അതിനും ഒരു പരിഹാരം ഉണ്ടാക്കി. തന്റെ ലാപ്ടോപ്പ് തുറന്ന് അവൾ അയച്ചുകൊടുത്ത ലിങ്കിലൂടെ സൈറ്റിൽ കേറി പരാതി രേഖപ്പെടുത്തിയശേഷം വെറുതെ സ്ക്രോൾ ചെയ്തുപോകുന്നതിനിടയിലാണ്
റോബർട്ട് മുസ്ലിൻ എഴുതിയ ദ മാൻ വിത്തോട്ട് ക്വാളിറ്റി എന്ന പുസ്തകത്തിന്റെ മുകളിൽ ചുവന്ന കടലാസിൽ പൊതിഞ്ഞ നാല് ഡയമണ്ട് കണ്ടത്.
ആ പുസ്‌കകവും മേശയും എവിടെയോ കണ്ടപരിചയമുള്ളപോലെ അല്പനേരം അതിലേക്ക് നോക്കിയിരുന്നു.
അപ്പോഴാണ് ശ്രീജിത്ത് മുറിയിലേക്ക് കടന്നുവന്നത്.
“സ്ക്യൂസ്‌മീ സർ.”
“പറയടോ.”
“സർ ആ പൂച്ച അമേരിക്കയിൽ കണ്ടുവരുന്ന ക്യൂറൽ വിഭാഗത്തിൽ പെട്ട ഒരിനമാണ് ഇറ്റ്സ് വെരി കോസ്റ്റ്ലി സർ. ഇതാണ് ഫോട്ടോ.”
ഡൗണ്ലോഡ് ചെയ്ത പൂച്ചയുടെ ഒരു ഫോട്ടോ ശ്രീജിത്ത് രഞ്ജന് കാണിച്ചുകൊടുത്തു.
Superb