“ലൂക്ക.” രഞ്ജന്റെ മുഖത്തേക്കുനോക്കി സുധി പറഞ്ഞു.
“വാട്ട്..”
സുധിയുടെ വാക്കുകൾ കേട്ട രഞ്ജൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“അതെ സർ, ഞാൻ കണ്ടതാണ്. പിടിത്തം വിട്ട ഞാൻ പിന്നിലേക്ക് മലർന്നടിച്ചു വീണു. വീഴ്ചയിൽ അയാൾക്ക് മനസിലായി പുറത്ത് ആരോ ഉണ്ടെന്ന്. ഞാൻ വേഗം വന്നവഴിയെ ഓടി. അയാളുടെ കൈയിൽനിന്നും രക്ഷപ്പെടുക എന്ന ഒറ്റചിന്ത മാത്രമേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. ബൈക്ക് എടുത്ത് ഞാൻ കാക്കനാട് ഭാഗത്തേക്ക് പോയി. പക്ഷെ അവരെന്നെ പിന്തുടർന്നു. ഡിവൈഡറിൽ തട്ടി ഞാൻ വീണത് മാത്രമേ ഓർമ്മയുള്ളൂ.
പിന്നെ ദേ സർ വരുന്നതുവരെ അയാളുടെ അരികിലായിരുന്നു.”
“ആ ഡയമണ്ട്സ് എവിടെ?”
അനസ് ചോദിച്ചു.
“എനിക്ക് അറിയില്ല സർ, ഇതേ ചോദ്യമാണ് അവരും എന്നോട് ചോദിക്കുന്നത്. പക്ഷെ കൂടെ അടിയും ഇടിയുമായിരുന്നു.”
“അപ്പോൾ 50 കോടി വിലമതിക്കുന്ന ആ ഡയമണ്ടുകൾ മിസ്സിങ് ആയിരിക്കും. അല്ലെ?”
അനസ് ചോദിച്ചു.
“മ്, മെ ബീ, ആരുടെയോ കൈകളിൽകിടന്ന് തിളങ്ങുന്നുണ്ടാകും.”
രഞ്ജൻ പറഞ്ഞു.
“അവൾ കൊണ്ടുവരുന്ന ഡയമണ്ട് എങ്ങനെ നീ കളക്റ്റ് ചെയ്യുന്നത്. നിങ്ങൾ ദിവസവും കാണാറുണ്ടോ?”
“കാണാറില്ല. ഡെലിവറി ഉള്ളദിവസം ജനവാതിലിന്റെ മുകളിലെ സെൻസൈഡിൽ കിഴികെട്ടി അവൾ 12 മണികഴിഞ്ഞാൽ തൂക്കിയിടും.”
“ഓഹ് അപ്പൊ അതാണ് അവളെ സെക്കന്റ് ഫ്‌ളോറിൽ ഇടക്കിടക്ക് കാണാറുണ്ടെന്ന് അവൾ പറഞ്ഞത്.”
രഞ്ജൻ സ്വയം പറഞ്ഞു.
“എന്താ സർ?”
ശ്രീജിത്ത് സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
“ഏയ് ഒന്നുമില്ല.”
“ലൂക്ക വെറും ബിനാമിമാത്രമാണ് സർ. സാമ്രാജ്യം മുഴുവൻ അടക്കിവാഴുന്നത് ക്രിസ്റ്റീഫറാണ്. അയാൾ കൊല്ലാൻ പറഞ്ഞാൽ ലൂക്ക കൊല്ലും സർ, ഏത് കൊമ്പത്തുള്ളവനാണെങ്കിലും. “
Superb