‘സുധി, ഇന്നുരാത്രി നമ്മൾ ഈ നഗരം വിടുന്നു. എനിക്ക് നിന്റെകൂടെ ജീവിക്കണം. എല്ലാസൗകര്യങ്ങളും ഉൾകൊള്ളിച്ചുകൊണ്ടുതന്നെ. എന്റെ കൈവശമുള്ള 50 കോടിയുടെ ഡയമണ്ട് ഞാൻ മറിച്ചു കൊടുക്കാൻ പോവാണ്. 25 കോടി താരമെന്ന് എന്നോട് ആന്ധ്രാസേട്ടു പറഞ്ഞു. ആരുമറിയാതെ യൂ കെ യിലേക്ക് പോകാൻ സേട്ടു സഹായിക്കും. യുകെയിൽ പോയി നമ്മൾ സ്വപ്നംകണ്ടപോലെ ജീവിതം അവിടെ ജീവിച്ചുതീർക്കും.’
എന്റെ ഫോണിലേക്കുവിളിച്ച അവൾക്ക് തെറ്റിപോയി ലുക്കയും കൂട്ടരും എന്റെ ഫോൺ ടാപ്പ് ചെയ്യാറുണ്ട്. വരുന്ന കോളുകൾ അവർക്കു കേൾക്കാൻ കഴിയും. അവർ കരുതിയത് ഞാനും അവളോടൊപ്പം ചേർന്നു എന്നായിരുന്നു. എനിക്ക് ഉറപ്പുണ്ടായിരുന്നു അന്നുരാത്രി നീന കൊല്ലപ്പെടുമെന്ന്. അതുകൊണ്ടുതന്നെ അന്നുരാത്രി ഞാൻ അവളെകാണാൻ പോയി.
രാത്രി 11 മണിയായപ്പോഴേക്കും ഇന്ദിരാ വിമൻസ് ഹോസ്റ്റലിന്റെ മതിലുചാടി ഞാൻ പിൻവശത്തേക്ക് നടന്നു. സാധാരണ പോകാറുള്ള ജനലിന്റെ സെൻസൈഡിലേക്ക് വലിഞ്ഞുകയറി നീനയെ വിളിച്ചു. ഉടനെ വരികയും ചെയ്തു.
കാര്യത്തിന്റെ ഗൗരവം ഞാനവളെ പറഞ്ഞു മനസിലാക്കി. പക്ഷെ അപ്പോഴേക്കും അവൾ സേട്ടുവുമായി എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. ആരോ അതുവഴിവരുന്നുണ്ടെന്നു മനസിലാക്കിയ അവൾ എന്നോട് ഒരു മണിയാകുമ്പോഴേക്കും പിൻഭാഗത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഒരുമണിക്കൂറുകൂടെ ഞാൻ സെൻസൈഡിന്റെ മുകളിൽ ഇരുന്നു. പെട്ടന്ന് ആരോ ഓടിവരുന്ന ശബദം കേട്ട്
ഗ്ലാസുനീക്കി ഹാളിലേക്ക് നോക്കി. മങ്ങിയ വെളിച്ചത്തിൽ അല്പം തടിയുള്ള ഒരു പെണ്കുട്ടി ഓടിപോകുന്നതുകണ്ടു. അതു നീനയല്ല എന്നുമനസിലായി.
ഞാൻ ഇറങ്ങി പിൻഭാഗത്തേക്ക് നടന്നു.
പതിവില്ലാതെ ഹോസ്റ്റലിന്റെ അടുക്കളഭാഗത്ത് ലൈറ്റ് കണ്ട ഞാൻ പതിയെ ഔട്ട്ഫാനിന്റെ ഇടയിലൂടെ എത്തിവലിഞ്ഞു നോക്കി. അവിടെ… അവിടെ..”
പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ സുധി ചുമരിനോട് ചാരിയിരുന്നു.
“അവിടെയെന്താ സംഭവിച്ചത്?”
ആകാംഷയോടെ രഞ്ജൻ ചോദിച്ചു.
“ബോധരഹിതയായികിടക്കുന്ന നീനയുടെ കഴുത്തിലേക്ക് ഷാളുകൊണ്ട് കെട്ടി ഊക്കിലേക്ക് വലിച്ചുകെട്ടുന്ന കാഴ്ച്ചയാണ് ഞാനവിടെ കണ്ടത്.”
നിറമിഴികളോടെ സുധി പറഞ്ഞു.
“ആരാണ് അത്.?”രഞ്ജൻ ചോദിച്ചു.
Superb