The Shadows – 10 47

അടുത്തനിമിഷം അർജ്ജുൻ കാർ നടുറോഡിൽവച്ച് യൂ ടേൺ എടുത്ത് തിരിച്ചുനിറുത്തി. ശേഷം അനസിനെ പിന്തുടർന്നു. വൈകാതെ അർജ്ജുൻ ഇടതുവശം ചേർന്ന് കാർ ഒതുക്കിനിറുത്തി.
അനസ് കാറിലേക്ക് കയറിയ ഉടനെ അർജ്ജുൻ ഗിയർ മാറ്റി കാർ മുന്നോട്ടെടുത്തു.

“ഹോ, എന്റെ സാറേ..”
കാറിനുള്ളിൽ ഇരുന്നുകൊണ്ട് അനസ് വിളിച്ചു.

“എന്തുപറ്റി അനസേ?”

“ശ്രദ്ധതിരിക്കാൻ ഞാൻ അവരുടെ ഇടയിലേക്ക് കയറി ചെന്നു. പക്ഷെ അതിൽ ഒരു കഴുവേറിയുടെ മോൻ തിരിച്ചറിഞ്ഞു. അവൻ പോലീസാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയതെ ഓർമ്മയുള്ളൂ. പിന്നെ തേനിച്ചകൂടിനു കല്ലേറ് കിട്ടിയപോലെ എല്ലാവരും തടിച്ചുകൂടി. ഓടുകയല്ലാതെ വേറെ വഴിയില്ല. അപ്പോഴാണ് ശ്രീ മറുവശത്ത് നിൽക്കുന്നത് കണ്ടത്.”

“എടാ, നീ മിണ്ടരുത്.”
മുൻസീറ്റിൽ ഇരുന്നുകൊണ്ട് ശ്രീജിത്ത് പറഞ്ഞു.

“പോണപോക്കിൽ ഇവൻ എന്നെ കാണിച്ചുകൊടുത്തതുകൊണ്ട് ആ കൂട്ടത്തിലെ പകുതിപ്പേർ എന്റെനേരേക്ക് അടുത്തു. പിന്നെ നിന്നില്ല ഓട്ടമായിരുന്നു.

“സർ എങ്ങോട്ടാണ് ?
കണ്ണാടിയിലൂടെ രഞ്ജനെ നോക്കിക്കൊണ്ട് അർജ്ജുൻ ചോദിച്ചു.

“എന്റെ വീട്ടിലേക്ക്.”

“മ്,”
അർജ്ജുൻ ഗിയർമാറ്റി കാറിന്റെ വേഗത കൂട്ടി.

അരമണിക്കൂർ എടുത്ത് രഞ്ജന്റെ വീട്ടിലേക്ക് കാർ ഓടിച്ചുകയറ്റി.

“സർ, ഇയാൾ മയക്കത്തിൽതന്നെയാണ്.”
ശ്രീജിത്ത് പറഞ്ഞു.

“സുധീ, ഏയ്‌, സുധി.”
രഞ്ജൻ അയാളുടെ കവിളിൽ തട്ടിവിളിച്ചു.
മറുപടിയായി ഒന്നുമൂളുക മാത്രമേ സുധി ചെയ്‌തിരുന്നോള്ളൂ

1 Comment

  1. What a suspense thriller…. waiting for the next parts…

Comments are closed.