കാറിലേക്ക് കയറിയ അർജ്ജുൻ എൻജിൻ സ്റ്റാർട്ട്ചെയ്ത് റിവേഴ്‌സ്ഗിയറിൽ ഗോഡൗണിനെ ലക്ഷ്യമാക്കി ഓടിച്ചു.
അമ്പതുമീറ്ററോളം പറമ്പിലൂടെ റിവേഴ്‌സ് ഗിയറിൽ വന്ന കാർ അകലെ രഞ്ജൻ സുധിയെ തോളിൽകിടത്തി വരുന്നതുകണ്ട് പിന്നിലേക്ക് പോകാൻ കഴിയാതെ നിന്നു.
“സർ, കം ഫാസ്റ്റ്.”ശ്രീജിത്ത് അലറിവിളിച്ചു.
രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ സുധിയുമായി രഞ്ജൻ കാറിന്റെ അടുത്തേക്ക് വന്നു. ബാക്ക് ഡോർ തുറന്ന് സുധിയെ അകത്തേക്ക് കിടത്തി രഞ്ജൻ കാറിനുള്ളിലേക്ക് കയറിയതും അർജ്ജുൻ ആക്സലറേറ്റിൽ കാൽ അമർത്തിച്ചവിട്ടി.
പൊടിപടലങ്ങൾ തൂളിച്ചുകൊണ്ട് കാർ മുന്നോട്ട് കുതിച്ചു.
പിന്നിലേക്ക് നോക്കിയ രഞ്ജൻ വടിവാളും മറ്റു ആയുധങ്ങളുമായി തങ്ങൾക്ക് നേരെ വരുന്ന ഒരുകൂട്ടം ആളുകളെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് നോക്കി.
“ശ്രീ, വിളിച്ചിട്ട് കിട്ടിയില്ലല്ലോ? ”
കാറിലേക്ക് ചാരിയിരുന്നുകൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, ഒരുപാട് ആളുകളുണ്ട് അവിടെ. കുറച്ചുപേരെ അനസ് കൂടെ കൊണ്ടുപോയി. കുറച്ചുപേർ എൻ്റെകൂടെയും. അല്പംകൂടി വൈകിയിരുന്നെങ്കിൽ ഹോ, ആലോചിക്കാൻകൂടെ വയ്യ.”
പോക്കെറ്റ് റോഡിൽ നിന്നും അർജ്ജുൻ കാർ ഹൈവേയിലേക് കയറ്റി.
“ഹെലോ അനസ്, വേർ ആർ യൂ നൗ?”
രഞ്ജൻ ഫോണെടുത്ത് വിളിച്ചു.
“സർ ഹൈവേയിൽ.”
“ആർ യൂ ഓക്കെ? “കിതച്ചുകൊണ്ടുള്ള അനസിന്റെ മറുപടികേട്ട രഞ്ജൻ ചോദിച്ചു.
“സർ, ദേ അനസ്.”
തന്റെ എതിർ ദിശയിൽ നിന്നും ഒരാൾ ഓടുന്നതുകണ്ട ശ്രീജിത്ത് പറഞ്ഞു.
അപ്പോഴേക്കും അനസിനെ മറികടന്നു കാർ മുന്നോട്ടുപോയിരുന്നു.
What a suspense thriller…. waiting for the next parts…