2025 മെയ് 16……
ഞാൻ ആദ്യമായി മരിച്ച ദിവസം….
എന്റെ ശരീരത്തിൽ ചലനങ്ങൾ ഉണ്ടെങ്കിലും ജീവൻ ഇപ്പോൾ എന്റെ കണ്മുന്നിൽ കിടന്ന് പിടയുകയാണ്…..
നിസഹായനായി ഞാനും……
ഒരു തുള്ളി ശ്വാസത്തിന് വേണ്ടി പിടഞ്ഞ എന്റെ ആനിക്ക് ഒരൽപ്പം ജീവ വായു നൽകുവാൻ എനിക്ക് സാധിച്ചിരുന്നില്ല…….
തലക്ക് ചുറ്റും ജീവന് വേണ്ടി പിടയുന്നവരുടെയും അവരുടെ പ്രീയപ്പെട്ടവരുടെയും അലറിക്കൊണ്ടുള്ള കരച്ചിൽ മാത്രമാണ് കേൾക്കുന്നത്…..
ഇതൊരു ആശുപത്രി വരാന്തയാണോ സ്മശാന ഭൂമിയാണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ…..
ഇതെല്ലാം കണ്ട എന്റെ മനസ്സ് മരവിച്ചു പോയിരുന്നു…… ഒന്ന് കരയുവാനോ നിലവിളിക്കുവാണോ സാധിക്കാത്ത അവസ്ഥ….
ഈ ജീവിതത്തിൽ നേടിയ നേട്ടങ്ങൾക്കോ പണത്തിനോ എന്റെ ആനിയെ രക്ഷിക്കുവാൻ സാധിക്കുന്നില്ല…..
ഒറ്റ വാക്കിൽ പറഞ്ഞാൽ തുല്യതയുടെ ലോകം….
പണക്കാരനോ പാവപ്പെട്ടവനോ എന്നില്ലാതെ എല്ലാവരും ജീവന് വേണ്ടി പിടയുന്നു….
അവർക്ക് ഒരു തുള്ളി ഓക്സിജൻ കൊടുക്കുവാൻ പണത്തിനു പോലും സാധിക്കുന്നില്ല….
‘”” ആ……. ഹ്……. ഇ….. ഇച്ചായ………'””
മരണത്തിന്റെ അവസാന നിമിഷം അവളുടെ ആ വിളി എന്റെ കാതുകളിൽ വീണു…..
ഇച്ചായാ എന്ന്……
അനാഥനായ എനിക്ക് എല്ലാം എല്ലാമായവൾ…..
ഇന്ന് അവളും എന്നെ വിട്ട് പോയി…. ഒരുപാട് അകലേക്ക്…..
ജീവ രക്ഷ പ്രവർത്തനം വഴുകി എങ്കിലും അവളുടെ ശവം മൂടി കെട്ടാൻ വേഗം ആളുകൾ വന്നു…..
ഇപ്പോൾ സ്മശാനം എന്നാൽ പണ്ട് ഞങൾ കളിച്ചു നടന്ന ഗ്രൗണ്ടുകൾ ആണ്……
ആ ആശുപതി വരാന്തയിൽ നിന്നും ജീവൻ വെടിഞ്ഞ എന്റെ ആനിയുടെ ശരീരം കയ്യിലെന്തി ഞാനാ സ്മശാനത്തിലേക്ക് നടന്നു………
ഒരു പ്രാന്തനെ പോലെ….
ഞാൻ മാത്രമല്ല…..
എന്നെ പോലെ മനസ്സ് മരിച്ച ഒത്തിരി പ്രാന്തന്മാർ ഒപ്പമുണ്ട്….. ഇത് പോലെ ഓരോ മൃദ ദേഹവുമായി……
‘”” ക്യൂവിൽ നിൽക്ക്……..'””
അവിടെ ചെന്നതും ഒരാൾ അകലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു…..
ഞാൻ അവിടേക്ക് നോക്കി…..
നീണ്ടു നിവർന്നു വലിയ വരിയായി നോക്കുന്ന ഒരുപാട് ശവ കൂട്ടങ്ങൾ…… അവക്കടുത്ത് എന്നെ പോലെ ഒത്തിരി ശവങ്ങൾ……
ഞാൻ അവളെയും കയ്യിലെന്തി അങ്ങ് അകലേക്ക് നടന്നു….
ശേഷം ഏറ്റവും പുറകിലായി നിന്നു……
മുന്നോട്ട് നോക്കിയപ്പോ 20 ശവങ്ങൾ വീതം കൂട്ടിയിട്ട് ഡീസൽ ഒഴിച്ചു കത്തിക്കുന്ന കാഴ്ചയാണ് കണ്ടത്…..
കാരണം അങ്ങനെ ചെയ്താൽ സംസ്കരണത്തിന് അധികം സമയം വേണ്ടി വരില്ലായിരുന്നു…..
ആചാരങ്ങളും ചടങ്ങുകളും ഇല്ലാതെയായ പുതു ലോകം……
ഞാൻ ഒരിക്കൽ കൂടി എന്റെ ആനിയുടെ മുഖത്തേക്ക് നോക്കി…… ചങ്ക് തകർന്ന അവസ്ഥയിൽ……..
പാവം……
ഇപ്പോഴും ഉറങ്ങുകയാണ്……
ഇനി ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കം….
അവളുടെ തലയിൽ ഒരു തവണ തലോടിയ ശേഷം എന്റെ കൈ അവളുടെ വയറിലേക്ക് കൊണ്ടുവന്നു…….
ഞങളുടെ സ്നേഹത്തിന്റെ ഒരു ഭാഗം ജീവൻ അതിനകത്ത് ഉണ്ടായിരുന്നു……
എന്റെ കുഞ്ഞ്……
അവനെ അവളുടെ വയറിൽ നിന്ന് എടുത്ത് മാറ്റാൻ പോലും ഇന്നിവിടെ ഒരു ഡോക്ടറും ഇല്ല……
അല്ലെങ്കിലും ഉള്ള ജീവൻ നില നിർത്താൻ പരക്കം പായുന്ന ആ പാവങ്ങൾക്ക് ഈ മരിച്ചു പോയ കുഞ്ഞിനേയും പെണ്ണിനേയും നോക്കാൻ സമയം കാണുമോ…..
അവളുടെ വയറിൽ കിടന്ന് തന്നെ എരിഞ്ഞു തീരാനകും എന്റെ കുഞ്ഞിന്റെ വിധി…..
ഇനി അവൾക്കൊപ്പം ചിലവഴിക്കുവാൻ എനിക്കതികം സമയമില്ല……
എന്റെ 6 വർഷത്തെ പ്രണയവും രണ്ട് വർഷത്തെ ദാമ്പത്യ ജീവിതവും എൻ കണ്മുന്നിൽ ഒരു പാവയെ പോലെ കിടക്കുകയാണ്……
എന്നെ വിട്ട് പോകില്ലെന്ന് എനിക്ക് ഉറപ്പ് നൽകിയ എന്റെ ആനി……
അൽപ്പം കഴിഞ്ഞപ്പോൾ രണ്ട് മുഖം മറച്ചവർ വന്ന് അവളെ എന്റെ മടിയിൽ നിന്നും എടുത്തുകൊണ്ടുപോയി…….
എന്നിട്ട് ആളി കത്തുന്ന ആ തീ ഗോളത്തിലേക്ക് ഒരു കുപ്പ വലിച്ചെറിയുന്ന പോലെ അവരെന്റെ ആനിയെ വലിച്ചെറിഞ്ഞു……..
എന്റെ കണ്മുന്നിൽ അവളുടെ മാംസം കത്തി കരിഞ്ഞു പോകുന്നത് കാണുമ്പോൾ ഉറക്കെ നിലവിളിച്ചു കരയുവാൻ മാത്രമാണ് എനിക്ക് സാധിച്ചത്……
പക്ഷെ അത് കേൾക്കുവാൻ ആരും ഉണ്ടായിരുന്നില്ല…..
ഇതുപോലെ ഒരു നൂറ് അലർച്ചയെങ്കിലും അവടെ ഉയർന്ന് കേൾക്കുമ്പോ എന്റെ സങ്കടത്തിന് എന്ത് പ്രസക്തി……..
കണ്ണ് നിറഞ്ഞു. സത്യത്തിൽ ഇതിന്റെ അപ്പുറവും ഇന്ന് നടക്കുന്നുണ്ട്.. എന്നിട്ടും ആളുകൾക്ക് ബോധം ഇല്ല.. ദിവസവും മാസ്ക് വെക്കാതെ ഫൈൻ അടച്ചവരുടെ എണ്ണം കാണുമ്പോൾ സാക്ഷരത ഉണ്ടായത് കൊണ്ട് ഒരു കാര്യവും ഇല്ലായെന്ന് തോന്നുന്നു.
മിനിഞ്ഞാന്ന് ഗ്രോസറി വാങ്ങാൻ പോയപ്പോൾ കണ്ടു മാസ്ക് കഴുത്തിൽ ഇട്ടിരിക്കുന്ന ഒരാളെ. “മാസ്ക് പ്രോപ്പർ ആയി വെക്ക് ചേട്ടാ..” എന്ന് അനിയത്തി അയാളോട് പറഞ്ഞപ്പോ “നീ പോ കൊച്ചെ” എന്നായിരുന്നു മറുപടി. അവരെ ഒക്കെ എന്ത് പറയാൻ ആണ്?
ഭർത്താവിന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ പുറകെ കരഞ്ഞുകൊണ്ട് ഓടിയ അയാളുടെ വൈഫിന്റെ രൂപം ഇന്നും മനസ്സിൽ ഉണ്ട്..
മുൻപിൽ ഒരാൾ മരിച്ചു വീണാലും ഞാൻ എന്ന ഭാവമുള്ള മനുഷ്യൻ എന്ന് മാറാനാണ്..
സ്നേഹത്തോടെ…
അതുപോലെ ഉള്ളവർ ഒക്കെ പുകയാവൻ ആണ് വിധി…. പക്ഷെ അയാൾ കാരണം വേറെയും കൊറേ പൊക എരിയും എന്ന് ഓർക്കുമ്പോഴാണ് സങ്കടം….?
???
സാമകാലിക പ്രസക്തിയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ കുറിക്കും കൈള്ളുന്ന ഉദാത്തമായ സാഹിത്യ സൃഷ്ടി.
തെണ്ടി മലരേ
എന്തോ ??
Ee aani njmlilarum avam?. Just stay safe..
????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പ്രവാസിക്കും തമ്പൂനും പഠിക്കുവാ അല്ലെ…❤️❤️❤️??????
?????
സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️❤️❤️©
ഞാനോ ???
ശോ ?
ഇത്രെയും പ്രശ്നം നടക്കുമ്പോഴും ആ ഡീസൽ എടുക്കുന്നത് നിർത്തിയിട്ടില്ല….?
നല്ല സന്ദേശം….. ❣️
❤?❤?
Final destination is only one n same for all?✌
❤❤❤❤❤❤
❤?❤?
Sorry replay Mari ???
❤️❤️❤️❤️ ???? ????
?????
പറയാൻ വാക്കുകൾ ഇല്ല.
❤❤❤
Heart touching ❤️❤️❤️??????
Ee samayath ingane oru sandhesham anivaryam.
Snehathode
മൈ₹#@ കരയിച്ചു. നല്ല സന്ദേശം. നല്ല കഥ ??
????
കരയിപ്പിച്ചു കളഞ്ഞു ? ജാതിയും മതവും കോറോണക്ക് മുൻപിൽ ഒന്നുമല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു….. ?
ആള്‍ദൈവങ്ങളും
??
??❤❤
ഇങ്ങനെ പോയാല്‍ ഇനി സംഭവിക്കുക ഈ പറഞ്ഞതുപോലെ ആയിരിക്കും
രണ്ടാൾക്കാരും ഫസ്റ്റ് എടുത്ത സ്ഥിതിക്ക് സെക്കന്റ് ഞാൻ എടുക്കട്ടെ
നീ എന്തേലും ചെയ്യ്
1st?
ശേ….?
പോയി വല്ല ജോലിയും നോക്കി
???
നിങ്ങ എന്താണ് കോയ ഇങ്ങനെ….???
??
പകരത്തിനു പകരം
നിന്നെ ഞാൻ എടുത്തോളാ??
ആ എടുക്കാൻ ഇങ്ങോട്ട് വരി
വന്നിട്ട് എന്തിനാ…
എന്നെ കുനിച്ചു നിർത്തി അടിക്കാൻ അല്ലെ….
മാണ്ടാ ??
ഇഞ്ചി കുത്ത് കുത്തും ????
ദുഷ്ട്ടി ???