The End ? (demon king dk) 1820

2025 മെയ്‌ 16……

ഞാൻ ആദ്യമായി മരിച്ച ദിവസം….
എന്റെ ശരീരത്തിൽ ചലനങ്ങൾ ഉണ്ടെങ്കിലും ജീവൻ ഇപ്പോൾ എന്റെ കണ്മുന്നിൽ കിടന്ന് പിടയുകയാണ്…..

നിസഹായനായി ഞാനും……

ഒരു തുള്ളി ശ്വാസത്തിന് വേണ്ടി പിടഞ്ഞ എന്റെ ആനിക്ക് ഒരൽപ്പം ജീവ വായു നൽകുവാൻ എനിക്ക് സാധിച്ചിരുന്നില്ല…….

തലക്ക് ചുറ്റും ജീവന് വേണ്ടി പിടയുന്നവരുടെയും അവരുടെ പ്രീയപ്പെട്ടവരുടെയും അലറിക്കൊണ്ടുള്ള കരച്ചിൽ മാത്രമാണ് കേൾക്കുന്നത്…..

ഇതൊരു ആശുപത്രി വരാന്തയാണോ സ്മശാന ഭൂമിയാണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ…..

ഇതെല്ലാം കണ്ട എന്റെ മനസ്സ് മരവിച്ചു പോയിരുന്നു…… ഒന്ന് കരയുവാനോ നിലവിളിക്കുവാണോ സാധിക്കാത്ത അവസ്ഥ….

ഈ ജീവിതത്തിൽ നേടിയ നേട്ടങ്ങൾക്കോ പണത്തിനോ എന്റെ ആനിയെ രക്ഷിക്കുവാൻ സാധിക്കുന്നില്ല…..

ഒറ്റ വാക്കിൽ പറഞ്ഞാൽ തുല്യതയുടെ ലോകം….

പണക്കാരനോ പാവപ്പെട്ടവനോ എന്നില്ലാതെ എല്ലാവരും ജീവന് വേണ്ടി പിടയുന്നു….
അവർക്ക് ഒരു തുള്ളി ഓക്സിജൻ കൊടുക്കുവാൻ പണത്തിനു പോലും സാധിക്കുന്നില്ല….

‘”” ആ……. ഹ്……. ഇ….. ഇച്ചായ………'””

മരണത്തിന്റെ അവസാന നിമിഷം അവളുടെ ആ വിളി എന്റെ കാതുകളിൽ വീണു…..

ഇച്ചായാ എന്ന്……

അനാഥനായ എനിക്ക് എല്ലാം എല്ലാമായവൾ…..

ഇന്ന് അവളും എന്നെ വിട്ട് പോയി…. ഒരുപാട് അകലേക്ക്‌…..

ജീവ രക്ഷ പ്രവർത്തനം വഴുകി എങ്കിലും അവളുടെ ശവം മൂടി കെട്ടാൻ വേഗം ആളുകൾ വന്നു…..

ഇപ്പോൾ സ്മശാനം എന്നാൽ പണ്ട് ഞങൾ കളിച്ചു നടന്ന ഗ്രൗണ്ടുകൾ ആണ്……

ആ ആശുപതി വരാന്തയിൽ നിന്നും ജീവൻ വെടിഞ്ഞ എന്റെ ആനിയുടെ ശരീരം കയ്യിലെന്തി ഞാനാ സ്മശാനത്തിലേക്ക് നടന്നു………

ഒരു പ്രാന്തനെ പോലെ….

ഞാൻ മാത്രമല്ല…..

എന്നെ പോലെ മനസ്സ് മരിച്ച ഒത്തിരി പ്രാന്തന്മാർ ഒപ്പമുണ്ട്….. ഇത് പോലെ ഓരോ മൃദ ദേഹവുമായി……

‘”” ക്യൂവിൽ നിൽക്ക്……..'””

അവിടെ ചെന്നതും ഒരാൾ അകലേക്ക്‌ ചൂണ്ടികൊണ്ട് പറഞ്ഞു…..

ഞാൻ അവിടേക്ക് നോക്കി…..

നീണ്ടു നിവർന്നു വലിയ വരിയായി നോക്കുന്ന ഒരുപാട് ശവ കൂട്ടങ്ങൾ…… അവക്കടുത്ത് എന്നെ പോലെ ഒത്തിരി ശവങ്ങൾ……

ഞാൻ അവളെയും കയ്യിലെന്തി അങ്ങ് അകലേക്ക്‌  നടന്നു….

ശേഷം ഏറ്റവും പുറകിലായി നിന്നു……

മുന്നോട്ട് നോക്കിയപ്പോ 20 ശവങ്ങൾ വീതം കൂട്ടിയിട്ട് ഡീസൽ ഒഴിച്ചു കത്തിക്കുന്ന കാഴ്ചയാണ് കണ്ടത്…..

കാരണം അങ്ങനെ ചെയ്താൽ സംസ്കരണത്തിന് അധികം സമയം വേണ്ടി വരില്ലായിരുന്നു…..

ആചാരങ്ങളും ചടങ്ങുകളും ഇല്ലാതെയായ പുതു ലോകം……

ഞാൻ ഒരിക്കൽ കൂടി എന്റെ ആനിയുടെ മുഖത്തേക്ക് നോക്കി…… ചങ്ക് തകർന്ന അവസ്ഥയിൽ……..

പാവം……

ഇപ്പോഴും ഉറങ്ങുകയാണ്……

ഇനി ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കം….

അവളുടെ തലയിൽ ഒരു തവണ തലോടിയ ശേഷം എന്റെ കൈ അവളുടെ വയറിലേക്ക് കൊണ്ടുവന്നു…….

ഞങളുടെ സ്നേഹത്തിന്റെ ഒരു ഭാഗം ജീവൻ അതിനകത്ത് ഉണ്ടായിരുന്നു……
എന്റെ കുഞ്ഞ്……

അവനെ അവളുടെ വയറിൽ നിന്ന് എടുത്ത് മാറ്റാൻ പോലും ഇന്നിവിടെ ഒരു ഡോക്ടറും ഇല്ല……

അല്ലെങ്കിലും ഉള്ള ജീവൻ നില നിർത്താൻ പരക്കം പായുന്ന ആ പാവങ്ങൾക്ക് ഈ മരിച്ചു പോയ കുഞ്ഞിനേയും പെണ്ണിനേയും നോക്കാൻ സമയം കാണുമോ…..

അവളുടെ വയറിൽ കിടന്ന് തന്നെ എരിഞ്ഞു തീരാനകും എന്റെ കുഞ്ഞിന്റെ വിധി…..

ഇനി അവൾക്കൊപ്പം ചിലവഴിക്കുവാൻ എനിക്കതികം സമയമില്ല……
എന്റെ 6 വർഷത്തെ പ്രണയവും രണ്ട് വർഷത്തെ ദാമ്പത്യ ജീവിതവും എൻ കണ്മുന്നിൽ ഒരു പാവയെ പോലെ കിടക്കുകയാണ്……

എന്നെ വിട്ട് പോകില്ലെന്ന് എനിക്ക് ഉറപ്പ് നൽകിയ എന്റെ ആനി……

അൽപ്പം കഴിഞ്ഞപ്പോൾ രണ്ട് മുഖം മറച്ചവർ വന്ന് അവളെ എന്റെ മടിയിൽ നിന്നും എടുത്തുകൊണ്ടുപോയി…….

എന്നിട്ട് ആളി കത്തുന്ന ആ തീ ഗോളത്തിലേക്ക് ഒരു കുപ്പ വലിച്ചെറിയുന്ന പോലെ അവരെന്റെ ആനിയെ വലിച്ചെറിഞ്ഞു……..

എന്റെ കണ്മുന്നിൽ അവളുടെ മാംസം കത്തി കരിഞ്ഞു പോകുന്നത് കാണുമ്പോൾ ഉറക്കെ നിലവിളിച്ചു കരയുവാൻ മാത്രമാണ് എനിക്ക് സാധിച്ചത്……

പക്ഷെ അത് കേൾക്കുവാൻ ആരും ഉണ്ടായിരുന്നില്ല…..

ഇതുപോലെ ഒരു നൂറ് അലർച്ചയെങ്കിലും അവടെ ഉയർന്ന് കേൾക്കുമ്പോ എന്റെ സങ്കടത്തിന് എന്ത് പ്രസക്തി……..

50 Comments

  1. Super ????

  2. ഏതൊരാളുടെയും മരണം തൊട്ടുമുൻപിൽ നടക്കുമ്പോൾ പതറിപോകാറുണ്ട്. ജോലിയുടെ ഭാഗമായി അത് മിക്കപ്പോഴും നേരിൽ കാണാറുമുണ്ട്. എനിക്ക്മാത്രമല്ല, മറ്റുള്ളവർക്കും കുടുംബമുണ്ടെന്ന് ആളുകൾ ചിന്തിച്ചാൽ തീരുന്നതേയുള്ളു. അപ്പോൾ തന്നെ ആളുകൾ കൂടുതൽ കരുതൽ കാണിക്കും.

    1. Tnx ചേച്ചി…
      അവനവൻ നന്നായ നാട് താനേ നന്നായിക്കോളും

  3. നിധീഷ്

    ♥♥♥

  4. അദ്വൈത്

    ഡീക്കേ

    ഞാൻ ഇന്നലെ ഇട്ട നിർദോഷമായ കമന്റ് മോഡറേറ്റർ അടിച്ചോണ്ട് പോയി ?

    ❤️❤️❤️

    1. ഞാൻ തപ്പിട്ട് കിട്ടില്ല ?

      1. Current Situation very much perfectly explained!!!

  5. മരണം എല്ലാവർക്കും അനിവാര്യമായ ഒന്നാണ് പക്ഷേ തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യാനാവാതെ നിസ്സഹായവുംയി നോക്കി നില്കുന്നത് ആർക്കും താങ്ങില്ല ?????

Comments are closed.