ദി ഡാർക്ക് ഹവർ 1 {Rambo} 1713

 

ഏതായാലും അടുത്ത ഒരു വ്യൂ പോയിന്റിൽ വണ്ടി നിർത്തി അവനവളോട് സംസാരിക്കുകയുണ്ടായി…

തുടക്കത്തിൽ അവളും സംസാരിക്കാൻ മടിച്ചെങ്കിലും…
അവന്റെ സംസാരത്തിലാകർഷിക്കപ്പെട്ട അവളും വാചാലതയായി പിന്നെ…

തന്റെ ജീവൻ ആ മനുഷ്യരിൽനിന്നും രക്ഷിച്ചതുകൊണ്ടാവാം….
അവളും അവനോട് വളരെയധികം അടുക്കുകയുണ്ടായി..

 

“”എവ”” അതായിരുന്നു അവളുടെ പേര്…

നല്ല സൗന്ദര്യം ഉള്ള കൊച്ചയതുകൊണ്ട്…
ദീപക്കിനും ഒരടുപ്പം അവളോട് തോന്നുകയുണ്ടായെങ്കിലും…അവനത് മറച്ചുവെച്ചു…

 

ശേഷം ഭക്ഷണവും കഴിച്ചു…കുന്നിൻ ചെരുവിൽ ചോലയിൽ കയ്യും മുഖവും കഴുകി

ശേഷം…വിദൂരതയിലേക്ക് കണ്ണും നട്ടിരിപ്പായി….
ഏതായാലും രണ്ടുപേർക്കും… നേരം വെളുക്കുമ്പോഴേക്കും എത്തിയാൽ മതി…
അതോണ്ട്…കുറച്ചിരുന്ന് സംസാരിച്ചുപോവാം എന്നവൻ അവളോട് പറഞ്ഞു…

 

അവളുമത് നിറസിക്കുകയുണ്ടായില്ല..

എന്നാലും….
ആദ്യമായ് കണ്ടതുകൊണ്ടാകാം… ഒരു തുടക്കം കിട്ടാതെ..ഇരുവരും ഇരിപ്പായി..

 

അങ്ങനെ അവസാനം അവർക്കിടയിൽ തളംകെട്ടിക്കിടന്ന മൗനത്തെ ദീപക്കാണ് തല്ലിക്കെടുത്തിയത്….

“”താൻ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല എവ..

നമ്മൾ ഇതിലെ വരുമ്പോ ആകെ പോയത് മൂന്ന് നാലുവാഹനങ്ങളാണ്….

ആൻഡ്…ഡു യു നോ വൈ..????””
ഇച്ചിരി ഗൗരവത്തോടെയാണ് അവനത് ചോദിച്ചേ…

 

“”ഹും…..ഞാനും ശ്രദ്ദിക്കുകയുണ്ടായി…

അതെന്താ അങ്ങനെ…
എനിക്കറിഞ്ഞൂടാ….””
ഒരു കൊച്ചുകുട്ടിയെന്ന കണക്കെ ചിണുങ്ങികൊണ്ടവൾ പറഞ്ഞു..

 

“”ഇവിടെ പ്രേത ബാധ ഉണ്ടെന്നാ എല്ലാരും പറയണേ….

ഈയടുത്ത കാലങ്ങളിലായി മൂന്നുനാല് മരണങ്ങൾ ഇവിടം സംഭവിച്ചിട്ടുണ്ട്…

അതും മൃഗീയമായി…ഒരു തുമ്പും ഇല്ലാതെ…””
അതും പറഞ്ഞ് അവൻ ആർത്തു ചിരിക്കുവാണ് ചെയ്തേ ….!!

 

അവന്റെ ചിരി കണ്ടിട്ട് അവൾക്ക് ഒരു പകപ്പാണ് ഉണ്ടായേ..!!

മരണവാർത്ത പറയുമ്പോഴും ചിരിക്കുന്നവനോ എന്ന്…!!!
ഉള്ളിൽ തികട്ടിയ സംശയം ഉള്ളിലൊതുക്കാതെ അവളവനോട് ചോദിക്കുകയായി..

 

“”അതെന്താണ് ദീപക്….താങ്കൾ ചിരിക്കുന്നത്..????”””

 

“””ഇവിടെ…..ഈ ഭാഗത്ത്‌ വെച്ചാണ് എല്ലാ ബോഡിയും കിട്ടിയത്…!!

ഇന്നും ചിലപ്പോ…ഒരെണ്ണം പൊന്തും…

നീയെതിർക്കുവാണെൽ…..

അത് നിന്റെയാവും..…!!!”””
അതും പറഞ്ഞു….

ഒരു വന്യമായ ചിരിയോടെ അവൻ അവളുടെമേൽ കയാറാനൊരുങ്ങി…!!

 

അതുവരെ കണ്ട മുഖഭാവമായിരുന്നില്ല എവ അന്നേരമവനിൽ കണ്ടേ…!!!
ഒരുതരം വന്യതയായിരുന്നു ആ മുഖത്ത്…!!

 

അവളാലാവുന്നവിധം കുതറി ശ്രമിച്ചെങ്കിലും…
അവന്റെ കരുത്തിനുമുന്നിൽ അവൾക്കൊന്നും ചെയ്യാനായതുമില്ല..!!!

Updated: March 27, 2021 — 3:53 pm

57 Comments

  1. Pwoli❤️❤️❤️❤️❤️

Comments are closed.