ദി ഡാർക്ക് ഹവർ 1 {Rambo} 1713

 

ദി ഡാർക്ക് ഹവർ

THE DARK HOUR| Author : Rambo |

 

 

 

“”സാർ…..
അവിടെ നല്ല ഭക്ഷണം കിട്ടും സാർ…

ഇവിടം കഴിഞ്ഞാൽ ഇനി കടയുള്ളത് ഒരു മുപ്പത് കിലോമീറ്റർ അപ്പുറമാണ്….””

 

പമ്പിലെ ജോലിക്കാരനോട് സ്ഥലത്തെ കുറിച്ച് ചോദിച്ചപ്പോ ദീപക്കിന് അയാൾ കൊടുത്ത മറുപടി അതാണ്…
നേരം വളരെ വൈകിയതുകൊണ്ട്…
അന്നേരം മറ്റുകടകളൊന്നും ഇല്ലതാനും..!!

 

പൈസയും കൊടുത്ത് അയാൾക്ക് നന്ദിയും പറഞ്ഞ് അവൻ തന്റെ മിനി കൂപ്പറിൽ കയറി..

 

ശേഷം…അയാൾ പറഞ്ഞ കടയും ലക്ഷ്യമാക്കി നീങ്ങി..

ചെറിയ ഒരു കടയാണ്…
അകത്തിരിക്കാൻ സ്ഥലമില്ലാത്തതിനാൽ
പുറത്ത് നാലഞ്ചു മേശയും കസേരയുമുണ്ട്..

 

കയ്യും കഴുകി അവിടുത്തെ ചേട്ടന്റടുക്കേ പോയി ദോശയും ചട്ണിയും പറഞ്ഞു…
അന്നത്തെ സ്‌പെഷ്യൽ അതാണെന്ന കടയിലെ ചേട്ടനവനോട് പറഞ്ഞേ..

 

അങ്ങനെ ഓർഡറും കൊടുത്ത് അവനപ്പുറമുള്ള നീർചോലയിൽ പോയി മുഖവും കഴുകി വരുമ്പോഴാണ് ഒരു പെങ്കൊച് തന്റെ വണ്ടിയും തള്ളിയങ്ങോട്ട് വന്നേ…

 

കണ്ടിട്ട് വണ്ടി കേടായ മട്ടാണ്…

 

ആ പെണ്ണാണെൽ നേരെ പോയി പെട്ടത് അവിടെയുണ്ടായിരുന്ന കുറച്ച് ചെറുപ്പക്കാർക്കിടയിലേക്കും…!!

അവന്മാരുടെ കോലം കണ്ടാലേയറിയാം .. എല്ലാം പൂസാണെന്ന്…

ഫോണിൽ നോക്കിക്കൊണ്ടിരിക്കെ ചുമ്മാ അവനും അവരെ ശ്രെദ്ധിച്ചുകൊണ്ടേയിരുന്നു..

 

അവന്മാർ ഏതായാലും രണ്ടും കല്പിച്ചാണ്..

വണ്ടിയെ ചുറ്റിപറ്റി…അവന്മാരവളുടെ അടുത്തേക്ക് പതിയെ നീങ്ങിയതും….
ദീപക് അവർക്കരികിലേക് നീങ്ങി…

അവന്മാർ …
ആ പെങ്കൊച്ചിനെ കൂടുതൽ വളയുന്നതിനുമുന്നേ അവനവർക്കിടയിലേക്ക് കയറിനിന്നതോടെ…
കൂട്ടം കൂടിയ ചെറുപ്പക്കാർ പതിയെ സ്ഥലം കാലിയാക്കി…!!!

 

അതുവരെ ഭയം നിറഞ്ഞിരുന്ന ആ കൊച്ചിന്റെ മുഖത്ത് തെല്ലൊരാശ്വാസം നിറയുന്നത് അവൻ കണ്ടു…

ആ കടയിലെ ചേട്ടനും പേടിച്ചുനില്പായിരുന്നു…
അവന്മാർ അവിടുത്തെ സ്ഥിരം പുള്ളികളാണ്..
വയ്യാവേലികൾ..!!!

 

ഏതായാലും അവളെ സമാധാനിപ്പിച്ചശേഷം
തന്റെ ദോശയും..,,
പിന്നെ ആ കൊച്ചിനുള്ളതും പാർസൽ വാങ്ങി അവളെയുംകൊണ്ട് അവൻ തന്റെ മിനിക്കരികിലേക്ക് നീങ്ങി…

അവൾക്കും അത്യാവശ്യമായി ടൗണിൽ എത്തേണ്ടതുകൊണ്ട്..അവന്റെ കൂടെ പോകാമെന്നുറച്ചു…
അവിടുന്ന് വണ്ടിയുമെടുത്ത് യാത്രയായി..

 

കാനന പാതയാണ് ഇനിയങ്ങോട്ട് മുഴുവനും..
ഏകദേശം ഒരു അമ്പത് കിലോമീറ്റർ കാണും അടുത്ത ടൗണിലേക്ക്…

 

വാഹനം കുറവുള്ള പാതയാണ് ഇത്…
അതുകൊണ്ടാണ് ദീപക്‌ ആ വഴി തിരഞ്ഞെടുത്തതും…!!!

 

അവൻ നോക്കുമ്പോഴെല്ലാം..
ആ കൊച്ചിന്റെ മുഖത്ത് ഇപ്പോഴും പരിഭ്രമം നിഴലിക്കുന്നുണ്ടായിരുന്നു…

Updated: March 27, 2021 — 3:53 pm

57 Comments

  1. Pwoli❤️❤️❤️❤️❤️

Comments are closed.