The Creature [ശിവശങ്കരൻ]

അവന്റെ ചിന്തകൾക്ക് വീണ്ടും ഒരു വിറയൽ ബാധിച്ചു…. അവൻ പോലീസ് വാഹനത്തിന്റെ കീയും എടുത്ത് പുറത്തേക്ക് പാഞ്ഞു…

 

അവന്റെ വാഹനം വന്നു നിന്നത്, ഡി എസ് പിയുടെ വീട്ടുമുറ്റത്തായിരുന്നു… പ്രതീക്ഷിച്ച പോലെ മുത്തശ്ശൻ അവിടെ ഉണ്ടായിരുന്നു…

 

പാഞ്ഞെത്തിയ ഹരി മുത്തശ്ശന്റെ അടുത്ത് മുട്ടുകുത്തിയിരുന്നിട്ട് ചോദിച്ചു…

 

“മുത്തശ്ശാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…”

 

“എന്താ മോനെ… നീ വല്ലാതെ കിതക്കുന്നു, ഹേയ്, ബ്രോട്ട് സം വാട്ടർ ഫോർ ഹിം… നീയിങ്ങോട്ടിരിക്ക്” അദ്ദേഹം ഭാര്യയോട് വെള്ളമെടുക്കാൻ പറഞ്ഞിട്ട് ഒരു സോഫ ചൂണ്ടി അവനോട് ഇരിക്കാൻ പറഞ്ഞു…

 

അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി, വീണ്ടും തുടർന്നു…

“അങ്ങയുടെ മകനും മരുമകളും… ഒരു കൊലപാതകമായിരുന്നു എന്നാണ് എന്നോട് അന്ന് പറഞ്ഞത്… അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ… ”

 

“ഇറ്റ്സ് എ ഫൂളിഷ് സ്റ്റോറി മാൻ, യൂ വോണ്ട് ബിലീവ് ഇറ്റ്…” അദ്ദേഹം പരിഭ്രമത്തോടെ മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി…

 

“എങ്കിലും പറയ് മുത്തശ്ശാ…”

 

“ദേ സെഡ്… ഇറ്റ് വാസ് എ വെയർവൂൾഫ്…!!!” പേടിച്ചരണ്ട മുഖത്തോടെ ഇരിക്കുന്ന ആ വൃദ്ധനെ ഹരി സഹതാപത്തോടെ നോക്കി… അവന്റെ ചോദ്യങ്ങൾ അവസാനിച്ചിട്ടില്ലായിരുന്നു…

 

“അന്ന് സാമുവൽ സാറിനു, പരിക്ക് പറ്റിയിരുന്നോ കാര്യമായി…”

 

“ഓഫ്  കോഴ്സ്… അവന്റെ ലെഫ്റ്റ് ഫൂട്ടിൽ അത് കടിക്കാൻ ശ്രമിച്ചു. പക്ഷേ അവൻ കിച്ചൻ കബോർഡിന്റെ ഉള്ളിലേക്ക് വലിഞ്ഞു ഡോർ അടച്ചത് കൊണ്ട്, അതിനു അവനെ കിട്ടിയില്ല,കാലിൽ ചെറിയൊരു മുറിവ് ഉണ്ടാക്കാൻ മാത്രേ അതിന് പറ്റിയൊള്ളൂ… അതേ സമയം ലീക്ക് ആയിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് കൊണ്ട് അത് അവിടെ നിന്നും ഓടിപ്പോയി എന്നാണ് അവർ പറഞ്ഞത്…”

 

“ഓഹ്… ഗോഡ്…” ഹരി സോഫയിൽ നിന്നും കിതപ്പോടെ എഴുന്നേറ്റു. കാലിലെ മുറിവ്… അതും വെയർവൂൾഫിന്റെ പല്ലുകൊണ്ട്… ഹരി ശക്തമായി ഒന്ന് നടുങ്ങി…

 

“സീ… ഐ ഓൾറെഡി സെഡ് ദാറ്റ്‌, യൂ വോണ്ട് ബിലീവ്…” വിഷമത്തോടെയുള്ള ആ വൃദ്ധന്റെ വാക്കുകൾ അവൻ കേട്ടോ ഇല്ലയോ എന്തായാലും തനിക്ക് വേണ്ടി വെള്ളം എത്തുമ്പോഴേക്കും അവൻ വണ്ടിയിൽ കയറി പോയിരുന്നു…

 

മനസ്സിൽ കനത്ത ഭാരവുമായാണ് ഹരി ഓഫീസിൽ വന്നു കയറിയത്… സാമുവൽ സർ… അദ്ദേഹം ഒരു നല്ല പോലീസ് ഓഫീസർ ആണ്… തന്നോട് സ്നേഹം കാണിക്കുന്ന ഒരു സുപ്പീരിയർ എന്നതിലുപരി, അദ്ദേഹം നല്ലൊരു മനുഷ്യനാണ്… എന്നാൽ… മനുഷ്യനാകുമ്പോൾ മാത്രം… അല്ലാത്തപ്പോൾ നിരവധിപേരുടെ ജീവനെടുത്ത ഒരു ഭീകരജീവി…