The Creature

 

28- Feb – 2021

ഞായറാഴ്ച

വെളുപ്പിന് 1:00 മണിയോടടുത്ത സമയം

 

 

കറുത്തമേഘങ്ങൾ പൂർണചന്ദ്രനെ സ്വതന്ത്രമാക്കി, ആ വെളിച്ചം മരക്കൂട്ടങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങിയപ്പോൾ, ആ കാടിന് നടുവിലൂടെയുള്ള പാതയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഡോർ തുറന്നുകിടന്നു… ആ കാറിനു താഴെ  ചോരപുരണ്ട നെഞ്ച് ഇടംകൈകൊണ്ട് പൊത്തിപ്പിടിച്ചു അയാൾ പിടഞ്ഞുകൊണ്ടിരുന്നു… അടുത്ത് തന്നെ കിടന്ന, കൈവിട്ടു പോയ തന്റെ പിസ്റ്റൾ കയ്യെത്തിച്ചു എടുത്തെങ്കിലും അത് ഇതിനകം ശൂന്യമായിരുന്നു… അസഹ്യമായ വേദന അയാളുടെ തുറിച്ച കണ്ണുകളിൽ നിന്നും അറിയാമായിരുന്നു… കുറച്ചു നേരം കൂടി പിടഞ്ഞതിനു ശേഷം ശരീരം നിശ്ചലമായി… അയാളുടെ വാരിയെല്ലുകൾ പുറത്ത് കാണാമായിരുന്നു, കണ്ണുകൾ തുറന്നു, തുറിച്ചു തന്നെ നിന്നിരുന്നു, ഒരു കാൽ അറ്റു കിടന്നിരുന്നു, അതിനല്പം നീളം പോരായിരുന്നോ എന്ന് സംശയിക്കേണ്ടിയിരുന്നു… അവിടെയെങ്ങും ചുടുരക്തം ഒഴുകിപ്പരന്നിരുന്നു…

 

തീർത്തും വിജനമായ ആ പാതയിലൂടെ റബ്ബർടാപ്പിംഗ് തൊഴിലാളികൾ എത്തുന്നത് വരെ, രക്തം മണത്ത് എത്തിയ കുറച്ചു തെരുവ്നായ്ക്കൾ അയാളുടെ മൃതശരീരം വികൃതമാക്കുന്ന ജോലിയിൽ ഏർപ്പെട്ടു…

 

*****************************

 

ഡിസിപിയുടെ ഇന്നോവ വന്നു നിന്നപ്പോഴേക്കും ക്യാമറയും മൈക്കും നോട്ട്പാടുമായി പാഞ്ഞെത്തിയ

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16

31 Responses

    1. നന്ദി,വായനക്കും വാക്കുകൾക്കും… ❤

  1. ബ്രോ…
    മനുഷ്യചെന്നായ…! Interesting ആയ ടോപിക് തന്നെയാണ്…❤
    തുടക്കത്തിലെ ആ കൊലപാതകം തന്നെ പിടിച്ചിരുത്തുന്ന വിധത്തിൽ എഴുതി….
    ആകാംഷകൊണ്ട് ശ്വാസം അടക്കിപിടിച്ചു വായിച്ചു എന്ന് തന്നെ പറയാം…
    ഹരിയും ഡിസിപിയും തമ്മിലുള്ള സംഭാഷണവും ഓക്കെ മുന്നിൽ കാണുന്ന രീതിയിൽ തന്നെ എഴുതി…

    സാമുവലിന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന്റെ കഥയുടെ കെട്ട് അഴിച്ചത് മുതൽ അയാൾ എനിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരുന്നു… ഒരു മിസ്റ്ററി പോലെ…
    തുടർന്നുണ്ടായ മൂന്ന് മരണങ്ങളും പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട റേപ്പിന് ഇരയായ പെൺകുട്ടിയും വീണ്ടും ആകാംഷ കൂട്ടി…
    ഹരിക്ക് മുന്നിൽ വെയർവൂൾഫ് എന്ന സാധ്യത തുറന്ന് വന്നപ്പോൾ സാമുവൽ ആണോ ആ മനുഷ്യചെന്നായ എന്ന് സ്വാഭാവികമായും സംശയിച്ചു… ഹരിക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നും പേടിച്ചു…

    പിന്നീട് മുത്തശ്ശന്റെ വെളിപ്പെടുത്തലുകൾ എന്നെയും നടുക്കിയിരുന്നു… അയാളെ വരെ ഞാൻ സംശയിച്ചു…

    ദിമിത്രിയുടെ വരവും സംഭാഷങ്ങളും ഒക്കെ സ്റ്റോറിയുടെ ലെവലിനെ കുറച്ചൂടി ഉയർത്തി.. നല്ല ഫീൽ ആയിരുന്നു… ബൈബിൾ പരാമർശവും… വെള്ളി കൊണ്ടുള്ള കത്തിയും ഒക്കെ…

    പിന്നീടുള്ള സാമുവലിന്റെ അസ്ഥിത്വം വെളിപ്പെടുത്തുന്നതും ഹരിയുടെ ഏറ്റുമുട്ടലും സാമുവലിന്റെ മരണവും ഒക്കെ ഭീതിയോടെയാണ് വായിച്ചു തീർത്തത്.. അയാളുടെ മരണം ഒരു നോവ് ഉണ്ടാക്കി… ഹരി പിന്നീട് ഒരു വൂൾഫ് ആയി മാറിയെന്നതും അത് പോലെ തന്നെ… കൊല്ലുന്നത് ദുഷ്ടന്മാരെ ആണെങ്കിലും എന്തോ ഒരു വിഷമം…

    തുടക്കം മുതൽ ഒടുക്കം വരേയ്ക്കും കഥയുടെയും എഴുത്തിന്റെയും ആ സ്റ്റാൻഡേഴ്ഡ് അത് പോലെ തന്നെ കീപ് ചെയ്തു… ??
    അഭിനന്ദനങ്ങൾ… സ്നേഹം ❤
    ഇനിയും ഒരുപാട് കഥകൾ എഴുതുക…. ❤?

    1. സ്നേഹം ❤❤❤ ഒപ്പം വിവാഹമംഗളങ്ങളും ???

  2. ശിവശങ്കരന്‍ bro, fantasy and myth എനിക്ക് ഒത്തിരി ഇഷ്ടമാണ്,especially Greek mythology.

    Mythology അനുസരിച്ച് — Lycaon, legendary King of Arcadia, ബലിയർപ്പിക്കപ്പെട്ട ഒരു ബാലന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഉണ്ടാക്കിയ ഭക്ഷണം വിളമ്പിയപ്പോൾ, (പ്രധാന ഗ്രീക്ക് ദേവനെന്ന നിലയിൽ, Zeus എല്ലാ ദൈവങ്ങളുടെയും മനുഷ്യരുടെയും ഭരണാധികാരിയും സംരക്ഷകനും പിതാവുമായി കണക്കാക്കപ്പെടുന്നു.) അത് Zeus ദൈവത്തെ പ്രകോപിപ്പിച്ചു. ശിക്ഷയായി, ക്ഷുഭിതനായ Zeus ലൈക്കോണെയും അയാളുടെ മക്കളെയും ചെന്നായ്ക്കളാക്കി. (പത്തു വര്‍ഷം Lycaon മനുഷ്യ മാംസം ഭക്ഷിക്കാതെ control ചെയ്തപ്പോൾ അവന്റെ മനുഷ്യ രൂപം തിരികെ ലഭിച്ചു എന്നും ചില കഥകൾ പറയുന്നു) (എല്ലാം അറിയുന്ന Zeus ഇന് ഈ ഭക്ഷണ കാര്യത്തെ കുറിച്ചും അറിയാൻ കഴിയുമോ എന്നറിയാന്‍ വേണ്ടിയാണ് Lycaon അങ്ങനെ ചെയ്തത് എന്നു ഒരു കഥ പറയുന്നു. വന്നിരിക്കുന്നത് ശരിക്കുള്ള Zeus തന്നെയാണോ എന്നറിയാന്‍ Lycaon പരീക്ഷിച്ച് നോക്കി എന്നും മറ്റൊരു കഥ പറയുന്നു….)

    കഥ വളരെ interesting ആയിരുന്നു bro. Very thrilling ആയിത്തന്നെ തുടക്കം മുതൽ അവസാനം വരെ എനിക്ക് വായിക്കാൻ കഴിഞ്ഞു.

    പിന്നേ, werewolf ആയി മാറിയാലും ധാര്‍മ്മികബോധം നഷ്ടപ്പെടാത്ത DCP സാമുവല്‍ കുറ്റവാളികളെ മാത്രം കൊന്നു എങ്കിലും, അയാളിൽ നിന്നും നീചന്മാർ മുറിവേറ്റ് werewolf ആയി മാറാനുള്ള സിദ്ധി ലഭിച്ചാല്‍ നാട് തന്നെ അപകടത്തിൽ ആകും എന്ന ചിന്ത കാരണം CI ഹരിശങ്കര്‍ അയാളെ കൊല്ലുന്നു. പക്ഷേ അവസാനം ഹരിശങ്കര്‍ werewolf ആയി മാറി, കഥയും അവസാനിച്ചു?

    എന്തുതന്നെയായാലും മൊത്തത്തില്‍ എനിക്ക് ഈ ഒരുപാട്‌ ഇഷ്ടമായി. വീണ്ടും നല്ല കഥകളുമായി വരിക.

    സ്നേഹത്തോടെ ❤️♥️❤️

    1. കഥക്ക് എൻഡ് ഇല്ലാത്തത് പോലെ തോന്നി എന്നല്ലേ സിറിൽ ബ്രോ ഉദ്ദേശിച്ചത്… ചില കഥകൾ അങ്ങനെയും അവസാനിപ്പിക്കാമല്ലോ, പെറ്റ് സെമിത്തേരി, ക്വയറ്റ് പ്ലേസ് ഇങ്ങനെയുള്ള ഇംഗ്ലീഷ് മൂവിസും മിരുതൻ എന്ന തമിഴ് മൂവിയും ആ രീതിയിൽ ഉള്ളതാണ്, ഞാനും ആ രീതി ഒന്ന് ശ്രമിച്ചു നോക്കി എന്നെ ഒള്ളൂ ??? വിശദമായ വായനക്കും വാക്കുകൾക്കും നന്ദി ബ്രോ.

    1. താങ്ക്സ് ഫോർ ദി വേർഡ്‌സ് വാൾട്ടർ ❤❤❤❤

  3. DCP സാമുവൽ ഡോമിനിക് എന്ന പോലീസ് ഓഫീസറിന്റെ ശുഷ്കാന്തിയും ഒരു മൃഗമാണ് കൊല നടത്തുന്നത് എന്ന് തിരിച്ചറിയുമ്പോൾ കേസ് ഒഴിവാക്കുതും ബോധപൂർവ്വമായിരുന്നോ എന്ന് വ്യക്തമല്ല. Cl ഹരി നല്ല അന്വേഷണ മികവുള്ള പോലീസ് ഓഫീസർ തന്നെ. തന്റെ കുശാഗ്ര ബുദ്ധിയാൽ ഉള്ള അന്വേഷണവും സാമുവലിന്റെ ഗ്രാൻപായിൽ നിന്നും അവന്റെ ഭൂതകാലം ചികയുന്നതും ഒക്കെ അതിമനോഹരമായി തന്നെ എഴുതിയിട്ടുണ്ട്.

    കൊലകൾ നടക്കുന്നതെല്ലാം പൗർണമിയിൽ ആണെന്നുള്ള കണ്ടു പിടുത്തവും വെയർ വോൾഫ് ആണെന്ന് നിഗമനത്തിലെത്തുന്നതും സാമുവൽ ഈ കേസിൽ നിന്ന് മനപൂർവ്വം ഒഴിയുന്നതും ഒക്കെ ഹരിയിൽ സംശയം ഉളവാക്കുന്നതും ഒക്കെ നന്നായിരുന്നു.

    ദിമിത്രിയുടെ രംഗപ്രവേശവും സാമുവലിനേ പറ്റിയുള്ള നിഗൂഢതകൾ അയാളിൽ നിന്ന് ഹരി മനസ്സിലാക്കി പ്രവർത്തിക്കുന്നതും വേണ്ട സജ്ജീകരണങ്ങളോടെ അടുത്ത പൗർണമിയിൽ പിന്തുടരുന്നതും പ്രത്യേകം തയ്യാറാക്കിയ വെള്ളി ബുള്ളറ്റുകളിൽ സാമുവൽ എന്ന വെയർ വോൾഫ്നെ ഇല്ലാതാക്കുന്നതും സാമുവലിൽ നിന്ന് മുറിവേൽക്കുന്നതും ഒക്കെ വിസ്മയകരവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിരുന്നു.

    കഥാന്ത്യത്തിൽ അടുത്ത പൗർണമിയിൽ മൂന്നുപേരേ നിഷ്കരുണം കൊലപ്പെടുത്തി സാമുവലിന്റെ പാത ഹരി പിന്തുടരുന്നു. അതിമനോഹരമായ ഭാവനയും എഴുത്തിന്റെ ശൈലിയും നന്നായിട്ടുണ് അഭിനന്ദനങ്ങൾ

    NB : സാമുവലിനെ ഇല്ലാതാക്കാൻ ദിമിത്രി ഉപകരിച്ചു പക്ഷേ ഹരിയെ ഉന്മൂലനം ചെയ്യാൻ ചെയ്യാൻ ഇനി ആരുടെ സഹായം കിട്ടും !!!

    1. അതിനാര് തയ്യാറാവും എന്നതും ഒരു ചോദ്യമല്ലേ, വിശദമായി വായിച്ചിരിക്കുന്നു, ഇഴകീറിയുള്ള ഇത്തരം വിശകലനങ്ങൾക്ക് എഴുത്തുകാരെ ഉത്തേജിപ്പിക്കാൻ കഴിയും എന്നാണ് എന്റെ ഒരിത്… സ്നേഹം കാശിനാഥൻ ???

    2. DCP നേരിട്ട് വന്നു കേസ് ഏറ്റെടുത്തതും, ഒട്ടും അനുഭവപരിചയം ഇല്ലാത്ത ഒരു ഓഫീസറെ തന്റെ ചട്ടുകമാക്കാം എന്ന കരുതലിൽ അസിസ്റ്റന്റ് ആക്കുകയും ചെയ്തതാണ്. അങ്ങനെ ഒരാളാവുമ്പോൾ കേസ് താൻ പറഞ്ഞത് പോലെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനു കൈമാറുമെന്നും അവർ ഏതെങ്കിലും ജീവിയുടെ പുറകെ പൊക്കോളും എന്നും കരുതിയിട്ടുണ്ടാകാം. എന്നാൽ അനുഭവസാമ്പത്തിനേക്കാൾ ഹരിയിൽ മികച്ചു നിന്ന അന്വേഷണവൈഭവം സാമുവൽ ശ്രദ്ധിക്കാഞ്ഞത് അയാൾക്ക് തന്നെ വിനയായി. ഇതാണ് ഉദ്ദേശിച്ചത് ?

      1. ശരിയാണ് , പക്ഷേ വായിക്കുമ്പോൾ മറിച്ചാണ് തോന്നുക എന്ന് മാത്രം. ഇവിടെ പ്രശ്നം അതല്ല ഹരിയും അവനിൽ നിന്നും അനേകം പേർ വെയർ വോൾഫ് ആയി മാറും എന്നതാണ് പ്രശ്നം. അവരെല്ലാം പോലീസ് ആകണമെന്നില്ല. ദിമിത്രിയുമായുള്ള ഹരിയുടെ കണ്ടുമുട്ടൽ ഏതെങ്കിലും രണ്ട് മിഴികൾ ശ്രദ്ധിച്ചിരുന്നതായി സൂചിപ്പിച്ചിരുന്നെങ്കിൽ പെർഫെക്റ്റ് ആയിരുന്നേനേ എന്നൊരു തോന്നൽ. അതില്ലാത്തതിനാൽ കഥ മോശമാണെന്ന് പറഞ്ഞിട്ടില്ല.

        1. വളരെ നല്ല ചിന്തയായിരുന്നു… എങ്കിലും ഒന്നുമറിയാതെയും നിയോഗങ്ങളിലൂടെ രക്ഷകർ വരാമല്ലോ, ഹോപ്പ് ഫോർ ത ബെസ്റ്റ് ??? കൈലാസനാഥനു ഒരുപാട് സ്നേഹം

  4. നന്നായിട്ടുണ്ട് കഥ. Mk trademark items super bike n car ഒക്കെ ഉണ്ടല്ലോ കഥയിൽ.werewolf concept intresting n the hunt continues

    1. ഈ കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ച ആളുടെ സംഭാവനയാണ് ഈ കാറിന്റെയും ബൈക്കിന്റെയും ഒക്കെ പേരുകൾ, ആൾ എന്റെ സ്വന്തം അനിയൻ ആണ്. എനിക്ക് അത്ര പരിചയം പോരാ ഇതിലൊന്നും. Full credits go to my achoos ???