അപ്പോള് പുതിയ പയ്യൻ വീണ്ടും ചോദിച്ചു
ഇതൊക്കെ അവർക്ക എന്തിനാ ചേട്ടാ
അപ്പോൾ രണ്ടാമനും മൂന്നാമനും പേടിച്ച് നാലാമനായി പറഞ്ഞു.
എട നിർത്തിക്കോ എനിക്കെന്തോ ആകപ്പാടെ പേടിയാകുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ആരോടും സംസാരിക്കരുത് എന്നൊക്കെ അവർ പറഞ്ഞിട്ടുള്ളത് നീ എന്തിനാ ഇപ്പോൾ ആവശ്യമില്തെ സംസാരിക്കുന്നത്.
അപ്പോൾ നാലാമൻ പറഞ്ഞു നമ്മൾ ഈ സംസാരിക്കുന്നത് നമ്മൾ നാലു പേരും അല്ലാതെ പുറത്താരും കേൾക്കുന്നില്ലല്ലോ പിന്നെ എന്താണ് പ്രശ്നം ഇത് നമ്മുടെ സ്വന്തം പയ്യൻ അല്ലേ അവൻ അറിഞ്ഞാൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല കാരണം ഇനിമുതൽ നമ്മുടെ എല്ലാ ജോലിയും ഇവൻ കൂടെഅല്ലെ ചെയ്യാൻ പോകുന്നേ, അപ്പോൾ അതിന്റെ ഭവിഷ്യത്തുകൾ ഇവൻ കൂടി അറിയേണ്ടത് അല്ലേ അതിനാലാണ് പറയുന്നത്.
ആ പുതിയ പയ്യൻ അപ്പോൾ പറഞ്ഞു
ചേട്ടൻ പറഞ്ഞൊ ചേട്ടാ ഞാൻ ആരോടും പറയാൻ പോകുന്നില്ല.
അപ്പോൾ നാലാമൻ പറഞ്ഞു
അവർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല പക്ഷേ അവർ വിളിച്ചിട്ട് ഞങ്ങളോട് ഏതെങ്കിലും ആൾക്കാരുടെ ഇതുപോലുള്ള സാധനങ്ങൾ കൊണ്ട് ചൊല്ലാനായി പറയും കൃത്യം ആയിട്ടുള്ള മാപ്പ് റൂട്ട് സ്ഥലങ്ങളും,സ്ഥലത്തിന്റെ പടങ്ങളെല്ലാം എഴുതിയ ഒരു പേപ്പർ ഞങ്ങളുടെ കയ്യിൽ കൊണ്ട് തന്നതിനുശേഷം എടുക്കേണ്ട സാധനത്തിനെ ലിസ്റ്റ് പറയും അത് മോഷ്ടിച്ചുകൊണ്ടു കൊടുക്കുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കാത്ത അത്രയും പണം ചിലപ്പോ അതിലേറെയും അവർ തരും, ഇത്ര ചെറിയ ജോലിക്ക് വലിയ ശമ്പളം എവിടെ നിന്നാണ് കിട്ടുന്നത് അതിനാൽ ഞങ്ങൾ കൂടുതലൊന്നും ചോദിക്കാതെ തന്നെ അത് ചെയ്തു കൊടുക്കുന്നതായിരിക്കും.
ഞങ്ങൾ ആദ്യമായി ഈ വീട്ടിൽ വന്നത് ഒരു മാസം മുമ്പാണ് അന്ന് ഞങ്ങൾ ഈ വീട്ടിലെ കാരണവരുടെ ഒരു ഷർട്ട് മാത്രമാണ് എടുത്തു കൊണ്ടുപോയത്, അതിനുശേഷം വന്നത് ഇവിടെ ഒരു പെട്ടി വയ്ക്കാനും കൂടെ ആ പയ്യന്റെ യും അവന്റെ അമ്മയുടെയും ഡ്രസ്സ് കൂടെ കൊണ്ട് ചെല്ലാൻ പറഞ്ഞു. അന്നുതന്നെ എല്ലാം കൊണ്ട് കൊടുത്തതാണ്,
അതിനാൽ ഇന്ന് ഇവിടെ കയറേണ്ട ആവശ്യമില്ല.
അന്ന് ഇവിടെ വന്നപ്പോ ആണ് നമ്മുടെ വണ്ടി മൊത്തം ആ ഭ്രാന്തൻ ചെറുക്കൻ എറിഞ്ഞു പൊട്ടിച്ചത് എന്ന് പറഞ്ഞ രണ്ടാമനോട് എല്ലാപേരും കൂടെ പറഞ്ഞു – അവൻ എറിഞ്ഞപ്പോ ഗ്ലാസ് അല്ലെ പൊട്ടിയത് നീയല്ലേ പേടിച്ചു വണ്ട് കൊണ്ട് മരത്തിൽ ഇടിച്ചത് എന്നിട്ടു നിന്ന് വലിയ ഡയലോഗ് അടിക്കുന്നൂ – ചമ്മി പോയ അയാൾ പറഞ്ഞു – അതിപ്പോ ഞാൻ അറിഞ്ഞോ ആ പുല്ലൻ കല്ലെടുത്തു
♥️
കൊള്ളാം സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????