പക്ഷേ ഒതുങ്ങി നിൽക്കുന്നതിനിടയിൽ ഒരു ഉണങ്ങിയ മരക്കമ്പിൽ ചവിട്ടിയപ്പോൾ അത് ഒടിഞ്ഞു ഉണ്ടായ ശബ്ദം കാരണം നാലുപേരും തിരിഞ്ഞ് ഇങ്ങോട്ടേക്ക് നോക്കി ഇരുട്ടായതിനാൽ തെന്നെ കണ്ടില്ല , പെട്ടെന്ന് തന്നെ ഞാൻ ആ മരത്തിന്റെ പുറകിലേക്ക് മാറിനിന്നു അവർ ഒരാളെ ഇങ്ങോട്ട് അത് എന്താണ് ശബ്ദം എന്നറിയാനായി നോക്കാനായി വിട്ടു.
കയ്യിൽ ടോർച്ചും മറ്റ് കയ്യിൽ ഒരു മൺവെട്ടിയും എടുത്തു അയാൾ ശബ്ദം കേട്ട ദിക്കു നോക്കി വരാൻ തുടങ്ങി. എന്തായാലും അയാൾ തന്നെ കാണുകയും പിടിക്കുകയും ചെയ്യും പക്ഷേ അതിനുമുമ്പ് ഈ നാലുപേരിൽ ഒരാളെയെങ്കിലും അടിച്ചു വീഴ്ത്താനുംബാക്കിയുള്ളവരോട് പൊരുതി നോക്കാനും കണ്ണൻ മനസ്സുകൊണ്ട് തീരുമാനമെടുത്തു,എത്ര നാൾ ഇങ്ങനെ ഓടിയൊളിക്കും.എവിടെനിന്നാണെന്ന് അറിയില്ല കണ്ണന് തീരുമാനമെടുക്കാനുള്ള ശക്തി സ്വയം വന്നു ചേരുകയായിരുന്നു.
ടോർച്ച് തെളിച്ചു കൊണ്ട് ആൾ ഏകദേശം കണ്ണൻ അടുത്ത് നടന്ന എത്താറായപ്പോൾ കണ്ണന്റെ വലതു പോക്കറ്റിൽ എന്തോ ഒന്ന് അനങ്ങന്നതായി കണ്ണനെ തോന്നി. അതെന്താണെന്ന് അറിയാനായി പോക്കറ്റിലേക്ക് കൈയിട്ടു കണ്ണന്റെ കയ്യിൽ നേരത്തെ കുളത്തിനെ കരയിൽ നിന്ന് കിട്ടിയ താമരപ്പൂ തടഞ്ഞു. ആ പൂവിലേക്ക് നോക്കിയ കണ്ണനെ എവിടെനിന്നാണെന്ന് അറിയാതെ ഒരു ധൈര്യം വന്നു ചേർന്ന
കയ്യിൽ ഇരുതലമൂർച്ചയുള്ള വാളുമായി നിൽക്കുന്ന ഒരു യോദ്ധാവിന്റെ അതേ ചുറുചുറുക്കോടെ കണ്ണൻ വരുന്ന ആളെയും കാത്ത് മരത്തിനു ചുവട്ടിൽ നിന്നു.
പെട്ടെന്ന് എവിടെനിന്നാണെന്ന് അറിയില്ല -ഉച്ചത്തിൽ കുറച്ചുകൊണ്ട് ഒരു പട്ടി മരത്തിന് പുറകിലൂടെ ചാടി ഓടാൻ തുടങ്ങി, മുന്നിലത്തെ ഗേറ്റിലേക്ക് ഓടിയ പട്ടി, പെട്ടെന്ന് ഒന്നു നിന്നു. ആ വന്ന ആൾ പട്ടി പോയ വഴിയെ ടോർച്ചടിച്ചു കൊണ്ട് ആ പട്ടിയെ തന്നെ നോക്കി, പട്ടി നിന്നപ്പോൾ അയാൾ ഒരു കല്ലെടുത്ത് പട്ടി എറിയുന്ന മാതിരി ആംഗ്യം കാണിച്ചപ്പോൾ പട്ടി അവിടെ നിന്ന് ഓടിപ്പോയി.
ഏതാണാ പട്ടി എന്ന് കണ്ണൻ അറിയില്ലായിരുന്നു കാരണം അങ്ങനെ ഒരു പട്ടി അവൻ ഇതുവരെ അവിടെ കണ്ടിട്ടില്ല കറുപ്പും വെള്ളയും ഇടകലർന്ന നിറത്തിലുള്ള വലിയ ആ പട്ടി ആദ്യമായാണ് കാണുന്നത്.
വന്നയാൾ തിരികെ അവരുടെ സ്ഥലത്തേക്ക് പോയപ്പോൾ കണ്ണൻ പുറകെ നടക്കാൻ തുടങ്ങി ശബ്ദമുണ്ടാക്കാതെ അവരുടെ പുറകിൽ എത്തിയ കണ്ണനു ഇപ്പോൾ അവർ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ പറ്റും.
ഒന്നാമൻ “- അയ്യേ ഒരു പട്ടിയെ കണ്ടിട്ടാണോ ഇങ്ങനെ പേടിച്ചത് നാണക്കേടായി വലിയ ഗുണ്ട ആണത്രേ ഗുണ്ടാ.
രണ്ടാമൻ:- നിനക്കറിയില്ല ഒരാളെ കൊന്നിട്ട് വരാൻ പറഞ്ഞാൽ വളരെ നിസ്സാരമായി ഞാൻ അത് ചെയ്തിട്ട് വരും കാരണം അതിന് അയാളെ മാത്രം പേടിച്ചാൽ മതി ഇത് അങ്ങനെയല്ല.കുറെ ജീവികളെ കൊന്നതിനു ശേഷം അതിന്റെ തലയും തന്നു ഞങ്ങളെ ഇങ്ങോട്ട് വിട്ട – ആ സ്വാമിക്ക് അറിയില്ലല്ലോ ഇതിന്റെ ബുദ്ധിമുട്ട്
♥️
കൊള്ളാം സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????