താമര മോതിരം 4 [Dragon] 423

പോളകൾ ആരാണ് മാറ്റപ്പെട്ട രീതിയിൽ – അതിന്റെയും ചെവിയിലും ഉണ്ടായിരുന്നു വലയം – രണ്ടു തലകളുടെയും ചെവികൾ ഒരുമിച്ചു ചേർത്താണ് ആ വളയം ഇട്ടിരുന്നത്.- ആ ലോഹം സ്വർണമാണെന്ന് കണ്ണൻ തിരിച്ചറിഞ്ഞു – അതിൽ ഏകദേശം രണ്ടു വിരലിന്റെ കനത്തിൽ ഉള്ള വളയം ആയിരുന്നു ഇട്ടിരുന്നത് –

കുറെ പൂക്കൾ പല തരത്തിൽ ഉള്ളത് –

പക്ഷെ സാധാരണ കണ്ടുവരുന്ന പൂക്കൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല – കാട്ടുപൂക്കൾ പോലെ തോന്നിച്ചു കണ്ണന് അതൊക്കെ

കുറെ ഭസ്മം,

അതും നല്ല ചൂട് ഉണ്ടായിരുന്ന – പിന്നെ മേല്പറഞ്ഞ ജീവികളുടെ ചൂട്ചോര വാർന്നു നനഞ്ഞു ഇരുന്നു-

ഇതെല്ലം കണ്ടപ്പോ കണ്ണന്റെ കാൽമുട്ട് കൂട്ടിയിടിക്കാൻ തുടങ്ങി, ചാക്കുകെട്ടുകൾ അതുപോലെ തിരികെ വെയ്ക്കാൻ തുടങ്ങിയ കണ്ണൻ ഏതോ ഒരു ശക്തിയുടെ പ്രേരണയാൽ അതിൽ നിന്നും

കോഴിയുടെ തലയും പിന്നെ പശുവിന്റെ ചെവിയിലെ സ്വർണ വലയവും കണ്ണൻ എടുത്തു –

കോഴിത്തല പുറത്തേക്ക് വലിച്ചെറിഞ്ഞു – സ്വർണ വളയം പോക്കറ്റിലേക്ക് ഇട്ടു,

പിന്നെ ചാക്ക് അതുപോലെ തന്നെ കെട്ടി വച്ച്, അടുത്ത ചാക്ക് തുറക്കാൻ തുടങ്ങി അതിലും മേൽ പറഞ്ഞ വസ്തുക്കൾ ആണ് ഉണ്ടായിരുന്നെ-

പക്ഷെ പശുവിന്റെ ചെവിയിൽ സ്വർണത്തിനു പകരം – വെള്ളി കൊണ്ട് ഉണ്ടാക്കിയ വളയം ആണ് ഉണ്ടായിരുന്നത് –

ഒരു പക്ഷിയുടെ തലയും പിന്നെ ആ വെള്ളിവളയവും എടുത്തു ആ ചാക്കും അതുപോലെ കെട്ടിവച്ച കണ്ണാ ,തല ദൂരേക്ക് എറിഞ്ഞു പിന്നെ വെള്ളി പോക്കറ്റിൽ ഇട്ടു , ഒളിച്ചു അവർ പോയ വഴിയേ നടക്കാൻ തുടങ്ങി,

എന്റെ വീടിന്റെ അടുത്തേക്ക് അവർ നിന്ന സ്ഥലത്തേക്ക് ഞാൻ ഒളിച്ചു പോയി – നേരത്തെ ഉണ്ടായിരുന്ന പേടി ഒക്കെ എങ്ങോ പോയി മറഞ്ഞിരുന്നു,

എന്റിനെയും നേരിടാൻ ഉള്ള ധൈര്യം വരുന്നതുപോലെ തോന്നി കണ്ണന് , അല്ല തോന്നൽ അല്ല – ഇപ്പോ എന്റിനെയും നേരിടാൻ ഉള്ള കെൽപ്പ് ഉണ്ട് എന്ന വിധം ആയിരുന്നു കണ്ണന്റെ പ്രവർത്തി,കാരണം ആരോ ഇതിന്റെ ഒക്കെ പിന്നെ പ്രവർത്തിക്കുന്നുണ്ട് അല്ലാതെ ഇതൊക്കെ എന്താന്ന്,ഉണ്ണിയുടെ കേസിനും ഇതിനും എന്തക്കയോ ബന്ധമുള്ളത് പോലെ കണ്ണന് തോന്നി ഇപ്പോൾ എന്തിനും ഏതിനും ഒരു ധൈര്യം ആയിരിക്കുന്നു അവനു .

അവർ പോയ കണ്ണന്റെ വീടിന്റെ വശത്തെ പറമ്പിലേക്ക് കണ്ണനും പതിയെ പോയി. അല്പം ദൂരെ മാറി അവർ നാലുപേരും ഒരു കുഴി എടുക്കുന്നത് കണ്ട കണ്ണൻ ഒരു മരത്തിന്റെ പുറകിലേക്ക് മാറിനിന്നു.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.